ഉര്‍വശി, മഞ്ജുവാര്യര്‍, നവ്യനായര്‍, ഭാവന ”ആരാണ് മലയാളത്തിലെ ‘Lady Superstar’?” ചര്‍ച്ചയായി സിനിമാപ്രേമിയുടെ കുറിപ്പ്


ലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് നടി മഞ്ജുവാര്യരെ വിളിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വിളിക്കാന്‍ മാത്രമുള്ള യോഗ്യതയൊന്നും മഞ്ജുവിനില്ലെന്ന് പറയുന്നവരുമുണ്ട്. അത്തരം ആളുകള്‍ക്കുള്ള മറുപടിയെന്ന നിലയില്‍ കാവ്യയെന്ന ആരാധികയെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുകയാണ്.

കാവ്യയുടെ കുറിപ്പ് വായിക്കാം:

ഇന്നലെ നമ്മുടെ പേജില്‍ @അര്‍ച്ചന മഹേഷ് മഞ്ജു വാര്യര്‍ മലയാളത്തിന്റെ ‘Lady Superstar’ ആണെന്ന രീതിയില്‍ ഒരു പോസ്റ്റിട്ടിരുന്നു. കുറച്ചു മിനിറ്റുകള്‍ക്കും തന്നെ വലിയൊരു response ആ പോസ്റ്റിന് ലഭിച്ചു. comment ചെയ്തവരില്‍ ഭൂരിഭാഗം പേരും മഞ്ജു വാര്യരെ മലയാളത്തിന്റെ ‘Lady Superstar’ എന്ന് പറയുന്നത് ‘overrated’ ആയാണ് കണക്കാക്കുന്നത്.

ഒരു ശതാബ്ദത്തോടടുക്കുന്ന നമ്മുടെ മലയാള സിനിമാചരിത്രത്തില്‍ ആദ്യ നായിക പി. കെ.റോസി തുടങ്ങി സര്‍ഗ്ഗപ്രതിഭകളായ കുറെയേറെ നായികമാര്‍ നമുക്കുണ്ട് . ചിലര്‍ വെറും ഒരു ചിത്രത്തിലൂടെ തങ്ങളുടെ സ്ഥാനമുറപ്പിക്കുമ്പോള്‍, മറ്റ് ചിലര്‍ വളരേയധികം കഥാപാത്രങ്ങളിലൂടെ നമ്മളെ ഇന്നും വിസ്മയിപ്പിക്കുന്നു.

ബി. കെ. സരോജ, മിസ്സ് കുമാരി, പ്രേമ മേനോന്‍ തുടങ്ങി 1960കള്‍ വരെയുള്ള നായികമാരെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ നമുക്കുള്ളൂ. വിജയശ്രീ (1969-1974 ), രാഗിണി (1950 -1976) , പദ്മിനി (1950 -1974) , ഷീല (1962 -1981) , ശാരദ (1966-1987) , ജയഭാരതി (1996-1983 ), വിധുബാല (1967 -1984) എന്നിവരാണ് മലയാളിയുടെ നായികസങ്കല്പത്തെ ആദ്യമായി രൂപപ്പെടുത്തിയതെന്ന് കരുതാം. ഇവരില്‍ പദ്മിനി, ഷീല, ശാരദ, ജയഭാരതി എന്നിവര്‍ ഒരിടവേളക്ക് ശേഷം തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും, ചെറിയ ‘അമ്മ വേഷങ്ങളില്‍ ഒതുങ്ങി പോവുകയായിരുന്നു.

1980 തുടങ്ങി 2000 വരെ ശോഭന, ഉര്‍വ്വശി, രേവതി, കാര്‍ത്തിക എന്നിവര്‍ മലയാളസിനിമക്കു മുതല്‍ക്കൂട്ടായ നായികാകഥാപാത്രങ്ങളെ സമ്മാനിക്കുകയായിരുന്നു. വളരെ ചുരുങ്ങിയ നാല് വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്കൊപ്പം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മഞ്ജു വാര്യരും ഈ കാലഘട്ടത്തില്‍ തന്റെ പേരെഴുതി ചേര്‍ത്തു. ശോഭനയും, ഉര്‍വ്വശിയും, തങ്ങളുടെ രണ്ടാം വരവ് തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ ഭംഗിയാക്കുമ്പോള്‍, മഞ്ജു വാര്യര്‍ തന്റെ തിരിച്ചു വരവ് തീര്‍ത്തും ആഘോഷിക്കുകയാണ്.

മുന്‍കാല നായികമാര്‍ അമ്മവേഷങ്ങളില്‍ തിരിച്ചു വന്നിരുന്ന രീതി മാറിയത് തീര്‍ച്ചയായും മഞ്ജു വാര്യരോടെയാണ്. How Old Are You? C / O സൈറ ബാനു, ഉദാഹരണം സുജാത, ആമി, അസുരന്‍, എന്നീ സിനിമകളിലൂടെ തന്റെ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷക മനസ്സില്‍ സ്ഥിരസ്ഥാനമാണ് മഞ്ജു വാരിയര്‍ നല്‍കിയിരിക്കുന്നത്. പ്രായപരിധിയില്ലാതെ കഴിഞ്ഞ ഒരു ദശാബ്ദമായി മഞ്ജു വാര്യര്‍ 25-ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസിനൊരുങ്ങിയിരിക്കുന്ന തുനിവ്, ആയിഷ എന്നീ ചിത്രങ്ങളുടെ trailers തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

2000-ലെ നായികമാരായ നവ്യ നായര്‍, മീര ജാസ്മിന്‍, ഭാവന, സംവ്രത സുനില്‍, എന്നിവര്‍ തങ്ങളുടെ തിരിച്ചു വരവിന് മഞ്ജു വാര്യര്‍ പ്രചോദനമായത് പല interviews-ലും പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ മാത്രമല്ല തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പോലും inspiration ആവുമ്പോഴാണ് ഒരു കലാകാരിയുടെ യഥാര്‍ത്ഥ വിജയം. ഇതെല്ലം കൊണ്ട് തന്നെ മലയാളത്തില്‍ മറ്റാരെയാണ് Lady Superstar എന്ന് വിളിക്കാന്‍ സാധിക്കുക?