”ഇതില്‍ ഭാഗ്യലക്ഷ്മിയാര്, ധനലക്ഷ്മിയാര്”? ആ സത്യം മറച്ചുപിടിക്കേണ്ടിവന്ന സാഹചര്യം വെളിപ്പെടുത്തി വൈറലായ ഇരട്ട സഹോദരിമാര്‍


മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ ഇരട്ട സഹോദരിമാരാണ് ഭാ​ഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ഈയൊരൊറ്റ ഷോയിലൂടെ ഇവരുടെ ജീവിതം തന്നെ മാറിമറിഞ്ഞു. മിഴിരണ്ടിലും എന്ന സിനിമയിലെ എന്തിനായ് നിൻ എന്ന ​ഗാനത്തിനായിരുന്നു സഹോദരിമാർ ചുവടുവെച്ചത്.

വേദിയിൽ ഇവർ നൃത്തം അവതരിപ്പിക്കുന്ന സമയത്ത് അത് നേരിട്ട് കണ്ട വിധികർത്താക്കൾക്ക് പോലും ഇത് രണ്ടുപേരാണെന്ന് മനസിലായിട്ടുണ്ടായിരുന്നില്ല. ഒരാളുടെ പ്രതിബിംബം കണ്ണാടിയിൽ കാണുന്നതാണെന്നായിരുന്നു അവർ കരുതിയത്. വിശ്വാസം വരാതെ വീണ്ടും ഇവരെക്കൊണ്ട് അതേ നൃത്തം ചെയ്യിപ്പിച്ചതിന് ശേഷം മാത്രമാണ് അവരത് ഉൾക്കൊണ്ടത് പോലും. നിത്യ മേനോൻ, മുകേഷ്, റിമി ടോമി തുടങ്ങിയവരാണ് ഈ പരിപാടിയുടെ വിധികർത്താക്കൾ.

തങ്ങളന്ന് അവതരിപ്പിച്ച നൃത്തത്തിന്റെ പിന്നിലെ രസകരമായ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഭാ​ഗ്യലക്ഷ്മിയും ധനലക്ഷ്മിയും. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് സഹോദരിമാർ മനസ് തുറന്നത്. ഇവർക്ക് പ്രാക്റ്റീസ് ചെയ്യാൻ ആകെയൊരു ദിവസം മാത്രമേ കിട്ടിയിട്ടുണ്ടായിരുന്നുള്ളു. നൃത്തത്തിന് വേണ്ടി ഉപയോ​ഗിച്ച കണ്ണാടി ഒരു ദിവസം മുൻപാണ് കിട്ടിയത്, അതുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തട്ടിക്കൂട്ടിയെടുക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ നൃത്തം കഴിയുന്നത് വരെ രണ്ടുപേർക്കും നല്ല ടെൻഷനുണ്ടായിരുന്നെന്നാണ് ഇവർ പറയുന്നത്. പക്ഷേ പരിപാടി കഴിഞ്ഞപ്പോൾ വിധികർത്താക്കളുടെ ഭാ​ഗത്തുനിന്നും ഓഡിയൻസിന്റെ ഭാ​ഗത്ത് നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്. മാത്രമല്ല, പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാവുകയും ചെയ്തു. ഇതിന് ശേഷം ഇവരുടെ ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സ് വരെ കൂടിയെന്നാണ് ധനലക്ഷ്മിയും ഭാ​ഗ്യലക്ഷ്മിയും പറയുന്നത്.

കണ്ടാൽ ഒരേ പോലെയിരിക്കുന്ന ധനലക്ഷ്മിയും ഭാ​ഗ്യലക്ഷ്മിയും എല്ലായ്പ്പോഴും ഒരേ കോസ്റ്റ്യൂമാണ് ഉപയോ​ഗിക്കുന്നത്. ഷൂ മുതൽ മൂക്കുത്തി വരെ ഒന്നായിരിക്കും. ആദ്യമൊക്കെ ഇവർ ഒരു പോലത്തെ വസ്ത്രങ്ങൾ തപ്പി ടെക്സ്റ്റൈൽ ഷോപ്പുകൾ കയറിയിറങ്ങുമായിരുന്നു, ഒരുപാട് കഷ്ടപ്പെട്ടാണ് ഒരുപോലത്തെ വസ്ത്രം തപ്പിയെടുത്തിരുന്നത്. എന്നാലിപ്പോൾ ഒരു പോലത്തെ വസ്ത്രം കിട്ടുന്നത് വളരെ എളുപ്പമാണെന്നാണ് ഇവർ പറയുന്നത്.

പരസ്പരം ലച്ചു എന്ന് വിളിക്കുന്ന ധന ഭാ​ഗ്യലക്ഷ്മിമാർ കൊല്ലം സ്വദേശിനിമാരാണെങ്കിലും ഇപ്പോൾ പഠനത്തിന്റെ ഭാ​ഗമായി എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളം സെന്റ് തെരേസസ് കോളജിലെ ഭരതനാട്യം ഒന്നാം വർഷ വിദ്യാർത്ഥിനികളാണിവർ. നർത്തകർ മാത്രമല്ല, സ്റ്റാൻഡപ്പ് കോമഡിയും ഇവർക്ക് വഴങ്ങും. കൂടാതെ സഹോദരിമാരിലൊരാൾ വിസിലടിച്ച് പാട്ട് പാടുന്നതിന് ​ഗ്വിന്നസ് റക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.