Vijay | Rashmika Mandanna | Varisu Release | ബോക്‌സ് ഓഫീസ് കീഴടക്കാനായി ദളപതിയുടെ ‘വാരിസ്’ നാളെ എത്തും; കേരളത്തില്‍ നാനൂറില്‍ അധികം തിയേറ്ററുകളില്‍ റിലീസ്, ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക്
ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘വാരിസ്’ ജനുവരി 10 ബുധനാഴ്ച തിയേറ്ററുകളില്‍. അയല്‍പക്കത്തെ ദളപതിക്ക് വന്‍ വരവേല്‍പ്പാണ് മലയാളികള്‍ നല്‍കുന്നത്. കേരളത്തിലെ നാനൂറിലേറെ തിയേറ്ററുകളിലാണ് വാരിസ് റിലീസ് ചെയ്യുന്നത്. ആദ്യദിനത്തിലെ ഷോകള്‍ക്ക് വലിയ ബുക്കിങ്ങാണ് ലഭിക്കുന്നത്.
പതിവ് വിജയ് ചിത്രങ്ങളെന്ന പോലെ ഫാന്‍ ഷോകളോടെയാണ് വാരിസും വെള്ളിത്തിരയിലെത്തുന്നത്. പുലര്‍ച്ചെ നാല് മണിക്കാണ് ആദ്യ ഷോ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ താനാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് വാരിസിലൂടെ വിജയ്.
നേരത്തേ വാരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ജനുവരി നാലിന് പുറത്തിറങ്ങിയ ട്രെയിലറിന് ഇതുവരെ നാല് കോടിയിലധികം വ്യൂസാണ് യൂട്യൂബില്‍ ലഭിച്ചത്.
വാരിസ് ട്രെയിലര്‍ കാണാം:
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം.
Also Read: സീരിയല്‍-സിനിമാ താരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ.സൂര്യയും എത്തുന്നുണ്ട്. വിജയും എസ്.ജെ.സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും ഹരിപിക്ചേഴ്സ്, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എയ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Summary: Thalapathy Vijay Rashmika Mandanna starring Varisu to be released on 11 January.