”യാതൊരു മുൻ പരിചയവുമില്ലാഞ്ഞിട്ടും ആ യുവ സംവിധായകൻ എനിക്ക് അവസരം തന്നു, വളരെയധികം സന്തോഷം തോന്നി”; മനസ് തുറന്ന് നടനും ഡബ്ബിങ് കലാകാരനുമായ അലിയാർ| Aliyar | Basil Joseph| Minnal Murali


യാതൊരു പരിജയവുമില്ലാഞ്ഞിട്ടും ബേസിൽ ജോസഫ് തന്നെ മിന്നൽ മുരളിയിലേക്ക് വിളിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്ന് നടനും ഡബ്ബിങ് കലാകാരനുമായ വി അലിയാർ കുഞ്ഞ് എന്ന അലിയാർ. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വർഷങ്ങളായി മലയാള സിനിമയിൽ നടനായും ഡബ്ബിങ്ങ് കലാകാരനായുമെല്ലാം തന്റെ റോൾ മികവുറ്റതാക്കി തീർക്കുന്ന താരമാണിദ്ദേഹം.

”എനിക്ക് യാതൊരു മുൻപരിജയവും ഇല്ലാതിരുന്ന ആളാണ് ബേസിൽ. ബേസിലിന്റെ മിന്നൽ മുരളി എന്ന പടം ഓപ്പൺ ചെയ്യുന്നത് എന്റെ ഷോട്ടിലാണ്. ഫസ്റ്റ് ഷോട്ട് എന്റെ മുഖത്താണിരിക്കുന്നത്. എനിക്ക് ഭയങ്കര സന്തോഷം തോന്നി അങ്ങനെയൊരാൾ വിളിച്ചപ്പോൾ തന്നെ. എനിക്ക് നേരത്തേ യാതൊരു പരിചയവുമില്ലായിരുന്നു. അതിന് ശേഷം നല്ല സൗഹൃദത്തിലായി. നല്ലെയൊരു ഫ്രണ്ടാണ്. അമലിന്റെ പടത്തിൽ, ഇയ്യോബിന്റെ പുസ്തകത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്”- അദ്ദേഹം വ്യക്തമാക്കി.

യുവതലമുറയുമായ നല്ല അടുപ്പം സൂക്ഷിക്കുന്ന ഇദ്ദേഹം ഡബ്ബിങ് കലാകാരൻമാരുടെ സംഘടനയിലുണ്ട്. ഇപ്പോഴത്തെ ചെറുപ്പക്കാരെല്ലാം വളരെയധികം കഴിവുള്ളവരാണ് എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, പലരും സ്വന്തമായി ഡബ്ബ് ചെയ്യാൻ കഴിവുള്ളവരുമാണ്. അതേസമയം സാങ്കേതിക വിദ്യയിൽ അത്ഭുതകരമായ മാറ്റങ്ങളൊന്നും വരാത്തിടത്തോളം ഡബ്ബിങ് കല അവസാനിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”പുതിയ തലമുറയിൽ ധാരാളം ആൺകുട്ടികളും പെൺകുട്ടികളും ഡബ്ബിങ്ങിലേക്ക് വരുന്നത് ഞാൻ കാണുന്നുണ്ട്. നല്ല കഴിവുള്ള കുട്ടികളുണ്ട്. അതുകൊണ്ട് വളരെ പെട്ടെന്നൊന്നും ഈ ഡബ്ബിങ് നിന്ന് പോകും എന്ന് ഞാൻ വിചാരിക്കുന്നില്ല. കുറച്ച് കൂടെ ഇങ്ങനെയൊക്കെ തന്നെ അങ്ങ് പോകും. അല്ലെങ്കിൽ സാങ്കേതികത അതിനനുസരിച്ചുള്ള വലിയ വളർച്ചയിലേക്ക് വരണം.

പിന്നെ ഒരു നടന്റെ പൂർണ്ണതയ്ക്ക് അവരവര് തന്നെ ഡബ്ബ് ചെയ്യുന്നതാണ് എന്ത്കൊണ്ടും നല്ലത്. പലപ്പോഴും ഡബ്ബിങ് വേണ്ടി വരുന്നത് രൂപത്തിന് അനുസരിച്ചുള്ള ശബ്ദം ഇല്ലാതെ വരുമ്പോഴോ അയാളുടെ ശബ്​ദം എല്ലാതരം ഭാവങ്ങളേയും ഉൾക്കൊള്ളിക്കാൻ കഴിയാതെ വരുമ്പോഴേ ആണ് മറ്റൊരാളുടെ ശബ്ദം വേണ്ടി വരുന്നത്. കഴിയുന്നടത്തോളം നടന് അയാൾ തന്നെ ഡബ്ബ് ചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാൻ”- അദ്ദേഹം വ്യക്തമാക്കി.