”ഏത് കാര്യത്തിലായാലും നമ്മളെ നശിപ്പിക്കുവാൻ നമുക്ക് മാത്രമേ കഴിയു, ഞാനും പുണ്യാളനൊന്നുമല്ല..!!”; നടൻ ബാലയുടെ അസുഖകാര്യത്തിൽ ടിനി ടോം| Tini Tom | Bala


ആഴ്ചകൾക്ക് മുൻപാണ് കരൾ രോ​ഗത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ വളരെ ​ഗൗരവമായ അവസ്ഥയായിരുന്നു അദ്ദേഹത്തിന്. ആഴ്ചകളോളം നീണ്ട ചികിത്സയിലൂടെയായിരുന്നു ബാലയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടായത്. നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ നേരിൽ പോയി കണ്ട് രോ​ഗവിവരം പ്രേക്ഷകരോട് പങ്കുവെച്ചത് നടൻ ടിനി ടോം ആയിരുന്നു.

ഇപ്പോൾ ബലയുടെ ആരോ​ഗ്യവിവരത്തെക്കുറിച്ച് പ്രേക്ഷകരോട് തുറന്ന് പറയുകയാണ് ടിനി ടോം. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഏത് കാര്യത്തിലായാലും നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ കഴിയുകയുള്ളു എന്നാണ് ടിനിയുടെ നിലപാട്. ബാല ആരോ​ഗ്യ കാര്യങ്ങളിൽ തീരെ ശ്രദ്ധ പുലർത്താത് കാരണമാണ് അദ്ദേഹത്തിന് ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് എന്നും ടിനി ടോം പറയുന്നു.

”പലർക്കും, ആരോ​ഗ്യം ശ്രദ്ധിക്കാത്തത് കൊണ്ടും ലൈഫ് സ്റ്റൈലിന്റെ പ്രശ്നം കൊണ്ടൊക്കെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാൻ പേരെടുത്ത് പറയാൻ ആ​ഗ്രഹിക്കുന്നില്ല. എന്നാൽ മോളി കണ്ണമാലിയുടെ കാര്യമൊന്നുമല്ല പറയുന്നത്. അതെല്ലാവർക്കുമറിയുന്നതാണ്. മരുന്നകൾ കൃത്യമായിട്ട് കഴിക്കാതിരിക്കുകയും ആരോ​ഗ്യം സംരക്ഷിക്കാതിരിക്കുകയും ചെയ്യരുത്.

ആരോ​ഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം. അസുഖം വരാതിരിക്കുന്നത് ഏറ്റവും വലിയ ഭാ​ഗ്യവും. പണിയില്ലെങ്കിലും കുഴപ്പമില്ല, എന്തെങ്കിലും ചെയ്ത് ജീവിക്കാം”- ടിനി ടോം വ്യക്തമാക്കി. ബാലക്ക് ആരോ​ഗ്യം സംരക്ഷിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്, തനിക്കതിൽ നല്ല വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇനിയുള്ള ആളുകളെങ്കിലും ശ്രദ്ധയോടെ ജീവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയാണ്.

അതേസമയം പുതിയ തലമുറയിൽ ഉള്ള എല്ലാവരും ജിമ്മിൽ പോയും വർക്ക് ഔട്ട് ചെയ്ത് ആരോ​ഗ്യം നോക്കുന്നവരാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും ടിനി പറഞ്ഞു. ”ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും വളരെയധികം ശ്രദ്ധിക്കണം. ഈ മയക്ക് മരുന്നെല്ലാം വളരെ അപകടകാരിയാണ്. താൽക്കാലികമായി കിട്ടുന്ന സുഖമാണ്.

പെട്ടെന്ന് ഒരു എനർജി കിട്ടും. പിന്നെ ഫിലമെന്റ് അടിച്ച് പോകും ഈ ബൾബിന്റെ കാര്യം പോലെയാണ്. കുറച്ചധികം ഇലക്ട്രിസിറ്റി കയറ്റി വിട്ടാൽ നന്നായിട്ട് അങ്ങ് കത്തും, പിന്നെ പോകും. ഞാൻ ഇതിലൂടെയെല്ലാം കടന്ന് വന്നയാളാണ്. പുണ്യാണനായിട്ട് ജനിച്ച് വന്നതൊന്നുമല്ല. എന്റെ ചുറ്റും ഇതെല്ലാം ഉണ്ടായിരുന്നു, ആഘോഷിക്കാമായിരുന്നു. ഇന്നെനിക്ക് പുറത്തേക്ക് ഇറങ്ങിച്ചെന്നാണ് ഇതൊന്നും കിട്ടാൻ വലിയ പ്രയാസമില്ല. ഇവരൊക്കെ ഇത് ഉപയോ​ഗിച്ചത് കൊണ്ടാണ് ഇങ്ങനെ പറ്റിയത് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ ഇതുപോലുള്ള പൈശാചിക ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. ആരോ​ഗ്യം പോയാൽ പിന്നെ തിരിച്ച് കിട്ടില്ല”- അദ്ദേഹം വ്യക്തമാക്കി.