“ഞാൻ വളരെ സ്നേഹത്തോടെ പറയുന്ന പലതും അവരുടെ നാട്ടിൽ തെറിയാകും, കല്യാണം മുടങ്ങിപ്പോകുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്”- ശ്രീവിദ്യ മുല്ലശ്ശേരി/Sreevidhya mullassery
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്. താരം ഇതുവരെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന് പുറമെ ശ്രീവിദ്യ സോഷ്യൽ മീഡിയയിലും തരംഗമാണ്. സ്വന്തം യുട്യൂബ് ചാനലിലൂടെ നടി വ്ളോഗിങ് രംഗത്തും സജീവമാണിപ്പോൾ. ശ്രീവിദ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്.
ഈയടുത്താണ് കാസർകോട് സ്വദേശിനിയായ ശ്രീവിദ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. തന്റെ പ്രിയതമനെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ പരിചയപ്പെടുത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം വിവാഹനിശ്ചയ വീഡിയോയും നടി പങ്കുവെച്ചിരുന്നു.
ശ്രീവിദ്യയും രാഹുൽ രാമചന്ദ്രനും ചേർന്ന് ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹനിശ്ചയത്തിന് ശേഷം തങ്ങളുടെ പ്രണയകഥയും തുടർസംഭവങ്ങളുമെല്ലാം ശ്രീവിദ്യയുടെ തന്നെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ അവിടെയും പറയാത്ത ചില കാര്യങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
രാഹുൽ നന്നായി പെൺകുട്ടികളെ വായ്നോക്കുമെന്നാണ് ശ്രീവിദ്യ പറയുന്നത്, ചോദിച്ചാൽ സിനിമയിലെ കാരക്ടറിന് വേണ്ടിയാണെന്നാണ് മറുപടി പറയുക, എന്നാൽ ഇന്ന് നോക്കിയ പെൺകുട്ടിയുടെ കാര്യം അടുത്ത ദിവസവും ഓർത്ത് വയ്ക്കുന്നത് തനിക്കിഷ്ടമല്ലെന്ന് താരം പറയുന്നു.
അതേസമയം ശ്രീവിദ്യയുടെ കൂടെ ഉദ്ഘാടന പരിപാടികൾക്ക് പോകുന്നതാണ് രാഹുലിന് ഏറ്റവും ഇഷ്ടമുള്ള കാര്യം. ശ്രീവിദ്യ ആളുകളുടെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ തനിക്ക് വളരെ ബഹുമാനം തോന്നുന്നുണ്ട്. ഇതുകാണുമ്പോൾ സുഹൃത്തുക്കൾ തന്നോട് നാണമില്ലേയെന്ന് ചോദിക്കാറുണ്ട്, എന്തിന് നാണിക്കണം എന്നാണ് താരം ചോദിക്കുന്നത്. ഇങ്ങനെ പോകുമ്പോൾ ഇവർ തനിച്ചുള്ള ഡ്രൈവ് താൻ ഭീകരമായി ആസ്വദിക്കാറുണ്ടെന്നാണ് താരം പറയുന്നത്.
രാഹുൽ രാമചന്ദ്രൻ തന്റെ ബ്രേക്കപ്പ് സ്റ്റോറി പറഞ്ഞതിനെ തുടർന്നാണ് തങ്ങൾ പ്രണയത്തിലാകുന്നത് എന്നാണ് ശ്രീവിദ്യ പറയുന്നത്. അങ്ങനെയൊരു ദിവസം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാഹുൽ പറഞ്ഞു, എനിക്കൊരു എക്സ് ഉണ്ടായിരുന്നു, കഴിഞ്ഞ ജനുവരിയിൽ കല്യാണം കഴിഞ്ഞു എന്ന്. എന്നിട്ട് താൻ ഇമോഷണൽ ആവുന്നു എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഉടനെ താൻ തിരിച്ച് വിളിച്ചെന്നും അതിന് ശേഷം പിന്നെ ഇവിടെയാണ് ഇരിക്കുന്നത് എന്നും ശ്രീവിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
പക്ഷേ സംഭവത്തിന്റെ ട്വിസ്റ്റ് എന്താണെന്നാൽ രാഹുൽ പറഞ്ഞ എക്സിന്റെ കഥ ഒരു സിനിമാക്കഥയായിരുന്നെന്ന് ശ്രീവിദ്യ വർഷങ്ങൾക്ക് ശേഷമാണറിയുന്നത്. “ശ്രീവിദ്യ സിനിമ കാണാറില്ല എന്നറിഞ്ഞപ്പോൾ ഏത് കഥ പറഞ്ഞാലും വീഴുമെന്ന് മനസിലായി, പട്ടണത്തിൽ ഭൂതം പറഞ്ഞാലും വീഴും തുള്ളാതെ മനവും തുള്ളും പറഞ്ഞാലും വീഴും”- ഇതിന് മറുപടിയായി രാഹുൽ പഞ്ഞത്.