”എന്തോന്നാടാ കാണിച്ച് വെച്ചിരിക്കുന്നത്”? വെങ്കിടേഷിന്റെ മുഖത്തടിച്ച് മമ്മൂട്ടി, സംഭവം ഇങ്ങനെ | Mammootty


കോവിഡ് ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. പ്രേക്ഷകർക്ക് ഒന്നാന്തരം ഹൊറർ ഫീലിങ്ങ് സമ്മാനിച്ച ചിത്രം ട്വിസ്റ്റുകൾ കൊണ്ടും മികച്ച തിയറ്റർ അനുഭവം സമ്മാനിച്ചു. രാഹുൽ രാജിന്റെ പശ്താത്തല സംഗീതത്തിനും അഖിൽ ജോർജിന്റെ ഛായാഗ്രഹണത്തിനും നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഫാ.ബെനഡിക്കിന്റെ അന്വേഷണങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

ഇപ്പോൾ സിനിമയിലെ ഒരു സീരിയസ് രം​ഗം നർമ്മം നിറഞ്ഞ പശ്ചാത്തലത്തിൽ എഡിറ്റ് ചെയ്ത് പ്രചരിക്കുന്നുണ്ട്. മൂവി മാനിയ മലയാളം എന്ന യൂട്യൂബ് ചാനലിൽ റീൽസായാണ് പ്രസ്തുത വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിൽ മമ്മൂട്ടിയുടെ ഫാദർ ബെനഡിക്ട് എന്ന കഥാപാത്രം വെങ്കിടേഷ് വിപി അവതരിപ്പിച്ച സിദ്ധാർത്ഥ് എന്ന കഥാപാത്രത്തോട് സംവധിക്കുന്ന രം​ഗമാണ് ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ രംഗത്തിൽ അൽപനേരത്തെ ചോദ്യം ചെയ്യലിന് ശേഷം മമ്മൂട്ടി വെങ്കിടേഷിന്റെ മുഖത്തടിക്കുന്നുണ്ട്. എന്നാലത് വെങ്കിടേഷ് മമ്മൂട്ടിക്ക് ചായയ്ക്ക് പകരം കോഫി കൊടുത്തിട്ടാണെന്ന് പറഞ്ഞാണ് കോമഡി ക്രിയേറ്റ് ചെയ്തിരിക്കുന്നത്. വെങ്കിടേഷ് അടുക്കളയിൽ വെച്ച് കാപ്പിപ്പൊടിയുടേതെന്ന് തോന്നുന്ന ഒരു ബോട്ടിൽ എടുക്കുന്നതായും വീഡിയോയിലുൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഇതിന് മികച്ച പ്രതികരണം ലഭിക്കുന്നതിനോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.

നവാഗതനായ ജോഫിൻ ടി ചാക്കോ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2021-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ദ പ്രീസ്റ്റ്. ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചലച്ചിത്രമായ പ്രീസ്റ്റിൽ മമ്മൂട്ടിയും മഞ്ജു വാര്യറുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. മഞ്ജുവും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമ എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഈ സിനിമക്ക്.

കെട്ടിലും മട്ടിലും മാത്രമല്ല കഥയിലും കഥാപാത്ര നിർമിതിയിലുമെല്ലാം പുതുമ സമ്മാനിക്കുന്നുണ്ട് ദ്പ്രീസ്റ്റ്. കോവിഡ് ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രം ആരാധകരെ നിരാശപ്പെടുത്തയില്ല. ഒന്നാന്തരം ഹൊറർ ഫീലിങ്ങ് സമ്മാനിക്കുന്ന ചിത്രം ട്വിസ്റ്റുകൾകൊണ്ടും പ്രേക്ഷകർക്ക് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുന്നു. രാഹുൽ രാജിന്റെ പശ്താത്തല സംഗീതത്തിനും അഖിൽ ജോർജിന്റെ ഛായാഗ്രഹണത്തിനും നിറഞ്ഞ കയ്യടിയാണ് സിനിമാ പ്രേമികൾ നൽകുന്നത്.മമ്മൂട്ടി അവതരിപ്പിക്കുന്ന ഫാ.ബെനഡിക്കിന്റെ അന്വേഷണങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം, ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്. നിഖിലാ വിമൽ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ എന്നിവരും ചിത്രത്തിലുണ്ട്.