ഓസ്‌കര്‍ വേദിയില്‍ പുതുചരിത്രം രചിച്ച് നാട്ടു നാട്ടു; ഇന്ത്യന്‍ നേട്ടമായി ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഹ്രസ്വചിത്രവും | The Elephant Whisperers | Nattu Nattu | Oscar Award
95ാമത് ഒാസ്‌കാര്‍ നിശയില്‍ തിളങ്ങി ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടു. ഇന്ത്യന്‍ പ്രതീക്ഷപോലെ കീരവാണി സംഗീതം നല്‍കിയ ഗാനം മികച്ച ഗാനത്തിലുള്ള ഓസ്‌കാര്‍ നേടി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡിനും പിന്നാലെയാണ് ഓസ്‌കര്‍ നേട്ടവും. ലേഡി ഗാഗ, റിഹാന, എന്നിവര്‍ക്കൊപ്പമാണ് നാട്ടുനാട്ടു മത്സരിച്ചത്.
ഗായകരായ രാഹുല്‍ സിപ്ലിഗുഞ്ജും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കാര്‍ വേദിയില്‍ ഈ ഗാനം അവതരിപ്പിച്ചു. ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ ഗാനം ഓസ്‌കര്‍ ചടങ്ങില്‍ അവതരിപ്പിക്കുന്നത്. സ്ലംഡോഗ് മില്യനയര്‍ ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്നുനല്‍കിയ ‘ജയ് ഹോ’ ഗാനം 2009ലെ ഓസ്‌കര്‍ ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു.
ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ അഭിമാനമായി മറ്റൊരു ഹ്രസ്വ ചിത്രം കൂടിയുണ്ട്. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുനീത് മോംഗ നിര്‍മ്മിച്ച ദ എലിഫന്റ് വിസ്പറേഴ്‌സാണ് മികച്ച ഡോക്യുമെന്ററി ഷോട്ട് ഫിലിം പുരസ്‌കാരം നേടിയത്.
ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌കാര്‍ എത്തുന്നത്.
1969-ലും 1979-ലും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി മത്സരിച്ച ദി ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്, ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫേസസ് എന്നിവയ്ക്ക് ശേഷം നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്നാമത്ത ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്സ്. ദ എലിഫന്റ് വിസ്പറേഴ്‌സ് 2022 ഡിസംബറില്‍ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്.