” തോറ്റുപോയവന്റെ കഥ”, ‘പ്രതീക്ഷിക്കുന്നതിന് നേര്‍വിപരീതമായൊരു ക്ലൈമാക്‌സ്” സിനിമാ ഗ്രൂപ്പുകളില്‍ ചൂടന്‍ ചര്‍ച്ചയായി ശ്യാം പുഷ്‌കരന്റെ തിരക്കഥയിലൊരുങ്ങിയ തങ്കം | Thankam | Syam Pushkaran | Vineeth Sreeniasan | Aparna Balamurali | Biju Menon


ലയാള സിനിമയില്‍ അത്ര കണ്ട് പരിചയമില്ലാത്ത, ശീലമില്ലാത്ത പ്രമേയത്തില്‍ നടക്കുന്ന കഥയുമായെത്തിയ ‘തങ്കം’ സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. വ്യത്യസ്തമായൊരു സിനിമാ അനുഭവം എന്നാണ് സിനിമ കണ്ട പലരുടേയും അഭിപ്രായം.

തൃശൂരിലെ സ്വര്‍ണ പണിക്കാരനായ മുത്ത്, സ്വര്‍ണ ഏജന്റായ കണ്ണിന്‍ എന്നീ രണ്ടുപേരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില വഴിത്തിരിവുകളാണ് തങ്കത്തിന്റെ പ്രേമേയം. ശ്യാംപുഷ്‌കരന്‍ മാജിത് എന്നാണ് തങ്കത്തിന്റെ തിരക്കഥയെ സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കുന്നത്. ഭാവനാ സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം ഇതിനകം തന്നെ ഫിലിം ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

തങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ചൂടന്‍ ചര്‍ച്ചകളിലെ ചില അഭിപ്രായ പ്രകടനങ്ങള്‍ ഇങ്ങനെ:

”ശ്യാം പുഷ്‌കരന്റെ ഇതുവരെ ഉള്ള സിനിമകള്‍ വളരെ അതികം റിയലിസ്റ്റിക് ആയിരുന്നു. അതില്‍ നിന്ന് മാറിയൊരു അറ്റംപ്റ്റ് എന്ന് വേണമെങ്കില്‍ പറയാം.. ഒരു റോഡ് ത്രില്ലെര്‍ പോലുള്ള പ്ലോട്ട് അത് കാണുന്ന പ്രേക്ഷരില്‍ നല്ല രീതിയില്‍ കണ്‍വിന്‍സ് ആവുന്ന തരത്തില്‍ ഉള്ള അവതരണം.. ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍ കൂട്ട് കെട്ടിന്റെ നൈസ് ആയ പെര്‍ഫോമന്‍സ് എല്ലാം കൊണ്ടും മികച്ചു നില്‍ക്കുന്ന ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് തന്നെ ആയിരുന്നു തങ്കം.

ക്ലൈമാക്‌സ് ആണ് ഹൈലൈറ്റ് നമ്മള്‍ എന്താണോ 90%+ പ്രെഡിക്ട് ചെയ്തു ഇരിക്കുന്നു അതിന് വിപരീതമായൊരു ക്ലൈമാക്‌സ് ആയിരുന്നു തങ്കത്തിന്.” – ജിതേഷ് കാഞ്ഞങ്ങാട്

”ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഡ്രാമ പറയുന്നതിനിടയില്‍ കോമഡി കാണിക്കുക എന്നത് തികച്ചും റിസ്‌കി ആയ കാര്യമാണ്. പാളിപോകാന്‍ നല്ല ചാന്‍സ് ഉണ്ട്. അവിടെയാണ് ശ്യാം പുഷ്‌കരന്റെയും സംവിധായകന്‍ സഹീദ് അരഫതിന്റെയും വിജയം. വലിയൊരു വിജയം അര്‍ഹിക്കുന്ന ഒരു ചിത്രം തന്നെയാണ് തങ്കം. ” –സോനു പി.കെ.

”ശ്യാമിന്റെ ശക്തമായ തിരക്കഥയ്‌ക്കൊപ്പം തന്നെ ബിജുമേനോന്റെയും വിനീതിന്റെയും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശങ്ങള്‍! സിനിമ ഇത്രയും നിലവാരത്തില്‍ എത്തിക്കാന്‍ സഹായിച്ചത് ചിത്രത്തിന്റെ ടെക്‌നിക്കല്‍ വശങ്ങള്‍ തന്നെയാണ്! സിനിമാട്ടോഗ്രാഫി കളര്‍ ഗ്രേഡിങ് എഡിറ്റിംഗ് ആര്‍ട്ട് ഡയറക്ഷന്‍ തുടങ്ങിയ ടെക്‌നിക്കല്‍ വശങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതോടെ സിനിമ ഒരു രസക്കാഴ്ചയായി മാറി!” – സ്വരാജ് കാണിയാട്ട്

”അപ്രതീക്ഷിതമായി നടക്കുന്ന ഒരു മരണം, അതിനു പിന്നില്‍ നടക്കുന്ന സംഭവങ്ങള്‍, രണ്ടര മണിക്കൂര്‍ ആ ഒരു ത്രില്‍ നിലനിര്‍ത്തി ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോയത് എടുത്ത് പറയേണ്ട വസ്തുത തന്നെയാണ്…” – വിജയ്കാന്ത്

”സിനിമയുടെ ആദ്യ പകുതി വളരെ പതിഞ്ഞ താളത്തിലാണ് നീങ്ങിയത് എന്നാല്‍ രണ്ടാം പകുതിയോ വളരെ എന്‍ഗേജിംഗ് ആയിരുന്നു! സമീപകാലത്ത് മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്ലൈമാക്‌സ് ആണ് ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്! കൂടാതെ ചിത്രത്തിലെ ടെക്‌നിക്കല്‍ വശങ്ങളായ സിനിമാട്ടോഗ്രാഫി കളര്‍ ഗ്രേഡിങ് എഡിറ്റിംഗ് പശ്ചാത്തല സംഗീതം തുടങ്ങിയവയും മികച്ച നിലവാരം പുലര്‍ത്തിയതോടെ തങ്കം തനി തങ്കമായി മാറി!”- വിനി വിനി

”തോറ്റു പോയവന്റെ കഥ.എന്നും ജയിച്ചവരുടെ കഥയാണ് നമ്മക്ക് കണ്ടു മറന്നു ശീലം പക്ഷെ ഈ തവണ ശ്യാം പുഷ്‌കരന്‍ വേറിട്ട ഒരു സിനിമയാണ് നമ്മക്ക് മുന്നില്‍ എത്തിച്ചത്. ശ്യാം പുഷ്‌കരന്‍ ഭാവന സ്റ്റുഡിയോസ് മാജിക്കില്‍ വീണ്ടും പിറന്ന സിനിമയാണ് തങ്കം.” -മൈക്കിള്‍ വസന്ത്