സൂര്യയോട് കഥ പറഞ്ഞ് ലിജോ; അടുത്ത എൽ.ജെ.പി മാജിക്ക് തമിഴിലോ? ആവേശത്തോടെ ആരാധകർ (വീഡിയോ കാണാം)


ലിജോ ജോസ് പെല്ലിശ്ശേരി. ഈ ഒറ്റപ്പേര് മതി സിനിമാ പ്രേമികള്‍ക്ക് കണ്ണടച്ച് ടിക്കറ്റെടുക്കാന്‍. സംവിധാനം ചെയ്ത വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളില്‍ നിന്ന് തന്നെ ലിജോ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വിശ്വാസ്യതയാണ് അത്. ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുളി എന്നിങ്ങനെ തുടങ്ങി ഒടുവില്‍ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എത്തി നില്‍ക്കുകയാണ് ലിജോയുടെ വിജയഗാഥ.

മമ്മൂട്ടി ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് ലിജോ സംവിധാനം ചെയ്യുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.


Hot News: ‘കൊന്നാലും ഈ വസ്ത്രം ഇടില്ല എന്ന് ഞാന്‍ തുറന്ന് പറഞ്ഞു, പക്ഷേ…’; ബിഗ് ബോസ് താരം ഡോ. റോബിനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഹണി റോസ് 


തമിഴിലെ സൂപ്പര്‍ താരം സൂര്യയെ നായകനാക്കിയുള്ള ചിത്രമാണ് ലിജോ അടുത്തതായി സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂര്യയെ കണ്ട ലിജോ ജോസ് പെല്ലിശ്ശേരി കഥ പറഞ്ഞു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സംഘട്ടന സംവിധായകനായ സുപ്രീം സുന്ദര്‍ തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്.

വീഡിയോ കാണാം:

ലിജോ ജോസ് പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അല്‍പ്പം വൈകിയാലും ലിജോ-സൂര്യ സിനിമ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം സുന്ദര്‍ പറഞ്ഞു. ഇതോടെ വലിയ ചര്‍ച്ചകളാണ് ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ചിരിക്കുന്നത്.

അതേസമയം മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം ജനുവരി 19 ന് തിയേറ്ററുകളിലെത്തും. ഐ.എഫ്.എഫ്.കെയില്‍ നേരത്തേ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് മേളയില്‍ ലഭിച്ചത്.


Also Read: ‘പൂവന്റെ സംവിധായകനെ അന്ന് ഞാന്‍ ഇടിച്ച് പഞ്ഞിക്കിട്ടതാണ്, എനിക്ക് ഇഷ്ടം പോലെ ഇടി കിട്ടാറുണ്ട്’; പുതിയ ചിത്രം പൂവന്റെ വിശേഷങ്ങളുമായി ആന്റണി പെപ്പെ


മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ നവാലിബന്റെ ചിത്രീകരണംജനുവരി 18 ന് രാജസ്ഥാനില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രശാന്ത് പിള്ള സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ ചിത്രം നിര്‍മ്മിക്കുന്നത്.

English Summary: According to reports, Lijo will be the next Tamil film starring Suriya. Conflict director Supreme Sundar recently said this in an interview to Tamil media Galata. The campaign was done by sharing these video shots.