Tag: yutuber

Total 9 Posts

”പെണ്ണിന്റെ പുറകെ നടന്ന് പ്രപ്പോസൽ, തേപ്പ് ഇതൊന്നും എനിക്ക് താൽപര്യമുള്ള മേഖലയല്ല”; മനസ് തുറന്ന് കാർത്തിക് ശങ്കർ| karthik sankar| Yutuber

കോവിഡിന്റെ തുടക്കകാലത്താണ് അമ്മയുടെയും മകന്റെയും കഥ പറയുന്ന വെബ് സീരീസിലുടെ കാർത്തിക് ജയശങ്കർ സാധാരണ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്. വർഷങ്ങളായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കാർത്തിക് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിനൊപ്പം സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും ഡയറക്ടറായുമെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സൗണ്ട് എൻജിനീയറായി കരിയർ ആരംഭിച്ച കാർത്തിക് അമ്മയുടെ പ്രോത്സാഹനത്തോടെയാണ് ഇഷ്ടപ്പെട്ട സിനിമാ മേഖല തിരഞ്ഞെടുത്തത്.

‘കുഗ്രാമം എന്ന വാക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായിട്ടല്ല ഉപയോഗിച്ചത്, വിദൂരഗ്രാമം എന്ന അര്‍ത്ഥമാണ് അന്ന് ഞാനുദ്ദേശിച്ചത്, ഇപ്പൊ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്’; സ്വന്തം നാടായ കൂത്താളിയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അശ്വന്ത് കോക്ക്| aswanth kok| yutuber

സ്വന്തം നാടിനെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അധ്യാപകനും പ്രമുഖ ഓണ്‍ലൈന്‍ സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക്. പേരാമ്പ്രയ്ക്ക് അടുത്തുള്ള കൂത്താളി സ്വദേശിയായ അശ്വന്ത് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജന്മനാടിനെ അധിക്ഷേപിച്ച് സംസാരിച്ചത്. തന്റെ നാടായ കൂത്താളി ഒരു കുഗ്രാമമാണെന്നാണ് കോക്ക് അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് നടത്തിയ പരാമര്‍ശത്തിനാണ്

ബി​ഗ് ബോസ് സീസൺ 5 മത്സരാർത്ഥികൾ ആരൊക്കെയെന്ന് അറിയാം; സൂത്രവിദ്യ പങ്കുവെച്ച് മുൻ ബി​ഗ്ബോസ് താരം ശാലിനി നായർ| shalini nair| Bigg Boss

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമെന്നറിയാൻ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഉദ്ഘാടന എപ്പിസോഡിൻറെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനം അത് ഉണ്ടാവുമെന്നാണ് വിവരം. മോഹൻലാൽ അവതാരകനായ ബി​ഗ് ബോസിന്റെ പ്രമോ വീഡിയോയ്ക്കെല്ലാം വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതേസമയം ഇത്തവണയും മത്സരാർഥികൾ ആരൊക്കെയെന്ന പ്രവചനങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.

”ഏത് അച്ഛനുമമ്മയ്ക്കുമാണ് മക്കളുടെ സെക്ഷ്വാലിറ്റിയെ കുറിച്ച് അറിയുക?, അവർ വിവാഹശേഷം ഏത് തരം പങ്കാളിയാണെന്ന് അറിയാൻ കഴിയുമോ?”; തുറന്നടിച്ച് അശ്വതി ശ്രീകാന്ത്| aswathy sreekanth| unconditional love

അറിയപ്പെടുന്ന ടെലിവിഷൻ നടിയും അവതാരികയും എഴുത്തുകാരിയുമാണ് അശ്വതി ശ്രീകാന്ത്. ഇവർ യൂട്യൂബിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അശ്വതിയുടെ വാക്കുകൾ പലപ്പോഴും യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലുമെല്ലാം റീൽസുകളായും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം യൂട്യൂബറെന്ന നിലയിൽ കൂടി കൂടുതൽ ശ്രദ്ധ നേടുകയാണ്. സാധാരണയായി സെലിബ്രിറ്റികളിൽ ഭൂരിഭാ​ഗം പേരും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ

”ഇവടിപ്പൊ എന്താ ഇണ്ടായേ”; പടങ്ങൾ റോസ്റ്റ് ചെയ്ത യൂട്യൂബർ താരത്തെ മമ്മൂട്ടി നേരിൽ കണ്ടപ്പോൾ; അനുഭവം തുറന്ന് പറഞ്ഞ് ശരത് | Mammootty| yutuber |

കാലത്തിനൊപ്പം സിനിമ മാറുന്നത് പോലത്തന്നെ സിനിമ റിവ്യൂ ചെയ്യുന്ന രീതിയിലും ഇന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തിന്റെ സ്വാദീനം ഈ മേഖലയേയും ബാധിച്ചു എന്ന് വേണം പറയാൻ. സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെ യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം വളരെ വിശദമായ റിവ്യൂവും വന്നിട്ടുണ്ടാകും. എന്നാൽ ഈയിടെ നെ​ഗറ്റീവ് റിവ്യൂകൾ പലതും സിനിമയെത്തന്നെ നശിപ്പിക്കുമെന്നാരോപിച്ച് ചില നടൻമാരും

”ഞാൻ പുറത്തിറങ്ങാറില്ല, നാട്ടുകാരെന്നെ കണ്ടാലല്ലേ?”; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി അശ്വന്ത് കോക്ക്| Aswanth Kok| Personal Life

സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാവുന്ന യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെക്കുറിച്ച് അദ്ദേഹം ചെയ്യുന്ന വീഡിയോകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഈയിടയായി ഏറ്റവുമധികം ചർച്ചയാകുന്നത് അശ്വന്ത് കോക്കും സംവിധായാകൻ അഖിൽ മാരാരുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. എന്നാൽ അശ്വന്ത് സിനിമകളെക്കുറിച്ച് ചെയ്യുന്ന നെ​ഗറ്റീവ് കണ്ടന്റുകളെക്കുറിച്ച് വ്യാപകമായി വിമർശനങ്ങളുയർന്ന് വരുന്നുണ്ട്. താൻ ചെയ്യുന്ന കണ്ടന്റുകളെക്കുറിച്ച് സ്വന്തം നാട്ടുകാരുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ

”സഹപ്രവർത്തകരേ, ഇത്തരം ഇത്തിൾക്കണ്ണികളെ കരുതിയിരിക്കുക, നോക്കുകൂലിക്കാരൻ എന്ന പ്രയോ​ഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇദ്ദേഹം”; ആഞ്ഞടിച്ച് വിജയ് ബാബു| Vijay Babu| Yutuber | Enkilum Chandrike

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് എങ്കിലും ചന്ദ്രികേ. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഈ മുഴുനീള കോമഡി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമക്കെതിരെ റിവ്യൂ ചെയ്ത ഒരു യൂട്യൂബർക്കെതിരെ പരസ്യമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു. ഞങ്ങളുടെ “എങ്കിലും ചന്ദ്രികേ” എന്ന

“ചില സിനിമകളെ പ്രോത്സാഹിപ്പിക്കും, ചില സിനിമകളെ തകർക്കും; ഒരു കോടി രൂപ കൊടുത്താൽ ഈ യൂട്യൂബർമാർ സിനിമ നല്ലതാണെന്നും പറയും”|KB ganesh kumar| yutubers | Malayalam Film industry

യൂട്യൂബ് ചാനലുകളിലൂടെ സിനിമകൾക്ക് നെ​ഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ പരക്കെ വിമർശനം നേരിടുകയാണിപ്പോൾ. ചില യൂട്യൂബർമാർ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ തങ്ങളുടെ ചാനലിലൂടെ നെ​ഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ ഈയിടെ സിനിമാമേഖലയിലുള്ളവർ രം​ഗത്ത് വന്നിരുന്നു. പല സിനിമകളും തിയേറ്ററിൽ വിജയം കാണാതെ ആദ്യ ദിവസം തന്നെ തകർന്ന് പോകാൻ കാരണം ഇത്തരം റിവ്യൂവർമാരാണെന്നും അഭിപ്രായമുണ്ട്. ഇപ്പോഴിതാ

“ഞാൻ കൊട്ട പ്രമീളയെയാണ് കളിയാക്കിയത്, അപർണ്ണ ബാലമുരളിയെ ഒന്നും പറഞ്ഞിട്ടില്ല”; അശ്വന്ത് കോക്ക്/Aparna Balamurali

യൂട്യൂബിലെ സിനിമാ നിരൂപകരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുളള ആളുകളിൽ ഒരാളാണ് അശ്വന്ത് കോക്ക്. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ റിവ്യൂ ചെയ്യുന്ന ആളാണ് അശ്വന്ത്. ആരെയും മുഖം നോക്കാതെ സൂപ്പർ സ്റ്റാർ എന്നോ മെഗാസ്റ്റാറെന്നോ വേർതിരിവില്ലാതെ വിമർശിക്കുന്ന അശ്വന്ത് സ്റ്റൈൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. എന്നാൽ അശ്വന്തിന്റെ ഈ രീതി സിനിമാ