Tag: Narasimham
Total 1 Posts
‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍ ഒഴുകിപ്പോയി, ഒപ്പമുള്ളവര്‍ ചാടിയാണ് രക്ഷിച്ചത്, ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഒരു കുളത്തില്‍’; സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്തെ അപകടം വെളിപ്പെടുത്തി ഷാജി കൈലാസ്
മോഹന്‍ലാലിന്റെ ഏറ്റവും വലിയ മാസ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. പൂവള്ളി ഇന്ദുചൂഢനായി മലയാളികളുടെ ലാലേട്ടന്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകര്‍ അത്യാവേശത്തോടെയാണ് അത് ഏറ്റെടുത്തത്. ഇന്നും ടി.വിയില്‍ വരുമ്പോഴും തിയേറ്ററില്‍ റീ റിലീസ് ചെയ്യുമ്പോഴുമെല്ലാം രണ്ടായിരത്തില്‍ ചിത്രം ആദ്യമിറങ്ങിയപ്പോഴുള്ള അതേ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നരസിംഹം കാണാറ്. നരസിംഹത്തെ മാസ് ചിത്രമെന്ന നിലയില്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്