Tag: MM keeravani
2009ൽ സ്ലം ഡോഗ് മില്യനയറിന് ശേഷം ഇന്ത്യയ്ക്ക് ഓസ്കാർ ലഭിക്കുന്നത് 2023ൽ, ഇതിന് കൃത്യമായ കാരണമുണ്ട്; വ്യക്തമാക്കി സംഗീത സംവിധായകൻ എആർ റഹ്മാൻ
നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ഓസ്കാർ ലഭിക്കുന്നത്. 2009ൽ മുംബൈയിലെ ചേരികളിലെ മനുഷ്യരുടെ കഥ പറയുന്ന സ്ലം ഡോഗ് മില്യനയർ എന്ന ചിത്രത്തിനായിരുന്നു അവസാനം ഓസ്കാർ പുരസ്കാരം ലഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അക്കാദമി അവാർഡ് അപ്രാപ്യമാകുന്നതിനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻ. മുൻ ഓസ്കാർ ജേതാവ് കൂടിയാണ് അദ്ദേഹം.
ഓസ്കാർ ജേതാവ് എംഎം കീരവാണി വീണ്ടും മലയാളത്തിലേക്ക്: സന്തോഷവാർത്തയറിയിച്ച് ശ്രീകുമാരൻ തമ്പി| MM Keeravani| Sreekumaran Thampi| Oscar
ഓസ്കാർ ജേതാവ് എംഎം കീരവാണിയുമായി ചേർന്ന് ഒരു മലയാള സിനിമയ്‍ക്കായി പാട്ടുകൾ ഒരുക്കുന്നുവെന്ന് ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകൾക്ക് സംഗീതം പകർന്നത് കീരവാണിയാണ്. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ചു ഗാനങ്ങളുമായാണ് കീരവാണി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് പ്രേക്ഷകർക്ക്
”ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റേണമേ, മാധ്യമപ്രവർത്തകരുടെ ചെറിയ തെറ്റ് വലിയൊരു ശരിയിലേക്ക് വിരൽ ചൂണ്ടുന്നു”| Hareesh Peradi | Carpenters | MM Keeravani
കീരവാണി ഓസ്കാർ വേദിയിൽ ഏറെ സ്നേഹാദരങ്ങളോടെ പറഞ്ഞ പേരാണ് കാർപെന്റെർസ് എന്ന സംഗീത ബാന്റിന്റേത്. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റർസ്. അതേസമയം, ഇങ്ങ് കേരളത്തിൽ കാർപെന്റേഴ്സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താൻ കുട്ടിക്കാലത്ത് കാർപെന്റേഴ്സിനെ കേട്ടാണ് വളർന്നതെന്ന കീരവാണിയുടെ
”ഞാൻ ആദ്യമായി കമ്പോസിങ്ങ് ആരംഭിച്ചപ്പോൾ ജാനകിയൊക്കെയായിരുന്നു ഫോമിൽ നിന്നിരുന്നത്, എന്നിട്ടും എന്റെ പാട്ടിന് അവർ തന്നെ മതിയെന്ന് തീരുമാനിച്ചു”; ഇഷ്ടഗായികയെക്കുറിച്ച് എംഎം കീരവാണി| MM Keeravani| KS Chitra| Oscar
തെലുങ്ക്, മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിൽ സംഗീതസംവിധാനം നിർവഹിച്ച എം എം കീരവാണി ഗോൾഡൻ ഗ്ലോബിന്റെ സുവർണശോഭയിലാണ് ഓസ്കർ പുരസ്കാരം സ്വീകരിക്കാനെത്തിയത്. ആർ ആർ ആർ സിനിമയിലെ നാട്ടു നാട്ടു എന്ന സിനിമയിലെ ഗാനത്തിന് ആയിരുന്നു കീരവാണിക്ക് പുരസ്കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തമായ ഏതാനും ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ഇദ്ദേഹത്തിന് ഏറ്റവുമിഷ്ടം ഗായിക