Tag: malayalam cinema

Total 5 Posts

‘അന്ന് ഉറങ്ങിയായിരുന്നോ?’ അവതാരകന്റെ ചോദ്യത്തിന് അനിഖയുടെ മറുപടി

മലയാളത്തിലെ പ്രായം കുറഞ്ഞ നായികമാരില്‍ ഒരാളാണ് അനിഖ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും താരം ഇപ്പോള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ചോദിച്ച അവതാരകന്റെ ചോദ്യത്തിന് അനിഖ നല്‍കിയ ഉത്തരം റീല്‍സില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിച്ച അനുഭവത്തെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. ഇന്ത്യ കണ്ട

കണ്ണീർ പൂവിന്റെ കവിളില്‍ തലോടി…; കിരീടത്തിലെ എവർഗ്രീന്‍ ഗാനം പാടേണ്ടിയിരുന്നത് മറ്റൊരു ഗായകന്‍, ഒടുവില്‍ പാടാന്‍ മടിച്ചിട്ടും പാടിയ എംജി ശ്രീകുമാറിന് അവാർഡും, തലവരയില്ലാതെ പോയ ഗായകനെക്കുറിച്ച് നിർമ്മാതാവ്

മലയാളത്തിന്റെ തിളക്കം മങ്ങാത്ത കിരീടം അഭ്രപാളിയിൽ നിന്ന് ഇനിയും വിസ്മൃതിയിലേക്ക് മടങ്ങിയിട്ടില്ല. മോഹൻലാലിന്റെ സേതുമാധവനും തിലകന്റെ അച്ഛൻ കഥാപാത്രവുമൊക്കെ ആർക്ക് മറക്കാനാകും. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടത്തിൽ മോഹൻലാൽ, തിലകൻ, മുരളി, പാർവതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഇച്ഛാഭംഗവും പ്രണയ നൈരാശ്യവുമെല്ലാം കടന്നുവരുന്ന കിരീടത്തിലെ കഥാമുഹൂർത്തങ്ങളെ ഓർമ്മിപ്പിക്കും വിധം

ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ ഫ്രീ മിമിക്രി ഷോ കണ്ട തുളസീദാസും, പൊളിഞ്ഞ തിരക്കഥയുടെ കഷ്ണങ്ങൾ പെറുക്കിയെടുത്ത് ഹിറ്റായ ത്രീ മെൻ ആർമിയും; ലാല്‍ജോസ് പറയുന്നു | Dileep| Lal Jose | Thulaseedas

മലയാള സിനിമയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സംഭാവനകൾ വളരെ വലുതാണ്. ഇഷ്ട സംവിധായകരുടെ പേരു ചോദിച്ചാൽ ഇന്നും നമ്മുടെ യുവത്വത്തിൽ ഒരു വിഭാഗം ലാൽ ജോസിന്റെ ആരാധകർ തന്നെയാണ്. സഹസംവിധായകനായി സിനിമാ മേഖലയിൽ കടന്നുവന്ന ലാൽ ജോസ് നിരവധി സിനിമാനുഭവങ്ങൾ ആർജ്ജിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകന്റെ വേഷമണിഞ്ഞ് സ്വന്തമായ ഒരു സംവിധാനശൈലിയിലേക്ക് കൂടുമാറുന്നത്. പ്രാദേശിക

പൊട്ടിച്ചിരിപ്പിക്കാനായി സി ഐ ഡി മൂസയും തൊരപ്പന്‍ കൊച്ചുണ്ണിയുമെല്ലാം വീണ്ടും എത്തുന്നു; സൂപ്പര്‍ഹിറ്റ് ചിത്രം സി ഐ ഡി മൂസയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം ഉടന്‍ എന്ന് സംവിധായകന്‍ ജോണി ആന്‍റണി | CID Moosa | Second Part | Johny Antony | Dileep

മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവം സമ്മാനിച്ച ചിത്രമാണ് സി ഐ ഡി മൂസ. മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡ് തൂത്തുവാരി ദിലീപ് എന്ന നടനെ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ജനപ്രിയനാക്കുന്നതിൽ ഈ സിനിമ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സിനിമാസ്വാദകരെ കുടുകുടാ ചിരിപ്പിച്ചവയാണ് സി ഐ ഡി മൂസയിലെ ഓരോ രംഗങ്ങളും. ദിലീപും, ഭാവനയും, ജഗതിയും, ഒടുവിൽ

പൈസ കൊടുത്താല്‍ സ്നേഹം കിട്ടുമോ? സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ആ മറുപടി കേട്ട് സദസ്സില്‍ നിറഞ്ഞ കയ്യടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty

മലയാളിയുടെ സിനിമാകാഴ്ചകളിൽ വർഷങ്ങളായി ചിരപ്രതിഷ്ഠ നേടിയ പ്രിയ നടൻ മമ്മൂട്ടി ഇപ്പോൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സ്നേഹ സൗഹൃദങ്ങൾക്ക് വിലനൽകുന്ന ഓരോ മനുഷ്യരുടെയും മനസിനെ ആഴത്തിൽ തൊടുന്നതാണ്. ഐ.എഫ്.എഫ് കെ. വേദിയിലടക്കം നേരത്തേ ചർച്ചയായ മലയാള ചലച്ചിത്രം നന്‍പകൽ നേരത്ത് മയക്കത്തിന്റെ അണിയറപ്രവർത്തകരുമായി ഇന്ത്യൻ സിനിമാ ഗ്യാലറി നടത്തിയ അഭിമുഖത്തിനിടെയാണ് സ്നേഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം. മമ്മൂക്കയുടെ