Tag: kk rema

Total 1 Posts

“വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്”; കെകെ രമ| Bhavana| KK Rema

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. താരം തിരിച്ചുവരുന്ന വാർത്തയറിഞ്ഞപ്പോൾ ചലച്ചിത്രമേഖലയിൽ നിന്നും പുറത്തുനിന്നുമെല്ലാം നിരവധിയാളുകളാണ് ആശംസയർപ്പിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഭാവനയ്ക്ക് ആശംസയുമായി കെകെ രമ രം​ഗത്തെത്തിയിരിക്കുകയാണ്.