Tag: Hospitalized
ഇന്നസെന്റിന്റെ നില അതീവ ഗുരുതരം, എക്മോ സപ്പോർട്ടിൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്| Innocent| Critical Condition
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ എക്‌മോ സപ്പോർട്ടിലാണ് ചികിത്സ തുടരുന്നത്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ
നടൻ ഇന്നസെന്റ് ആശുപത്രിയിൽ| Innocent| Hospitalized
നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമായിരുന്നു. അതേസമയം, മരുന്നുകളോട് പ്രതികരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ
”കരളിന്റെ പ്രവർത്തനം 20-30 ശതമാനം മാത്രം, മാറ്റി വയ്ക്കേണ്ടി വരും”; ബാലയുടെ അസുഖത്തിന്റെ പ്രധാനകാരണം ജീവിതരീതിയെന്ന് ചികിത്സിക്കുന്ന ഡോക്ടർ| Bala | Hospitalized
ഉദര രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ലിവർസിറോസിസ് ആണ്, കരൾ മാറ്റി വയ്ക്കേണ്ടിവരുമെന്നുമെല്ലാമുള്ള തരത്തിൽ ഇതിനോടകം വാർത്തകൾ വന്നു കഴിഞ്ഞു. എന്നാലിപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ബാലയെ ചികിത്സിക്കുന്ന ഡോക്ടർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി നടൻ ബാല എറണാകുളം അമൃത ഹോസ്പിറ്റലിലെ ഡോക്ടർ സുധീന്ദ്രന്റെ നേതൃത്വത്തിൽ ചികിത്സയിലായിരുന്നു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോയെന്ന് അറിയാൻ ഇനിയും സമയമെടുക്കും; ബാലയെ ആശുപത്രിയിൽ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ| Actor Bala| Unni Mukundan
ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. താരം ഐസിയുവിൽ കയറി ബാലയോട് സംസാരിച്ചു. അതിന് ശേഷം ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ബാലക്ക് തന്റെ മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ഉണ്ണി മുകുന്ദനൊപ്പം നിർമാതാവ് എൻ.എം. ബാദുഷ,
നടൻ ബാല ഗുരുതരാവസ്ഥയിൽ; കരൾ മാറ്റി വയ്ക്കേണ്ടി വരുമെന്ന് സൂചന| Actor Bala| Hospitalized
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ. നില ഗുരുതരമായതിനാൽ ബാലക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ
നടൻ ബാല ആശുപത്രിയിൽ; നില ഗുരുതരമെന്ന് സൂചന| Bala| Hospitalized
ചലച്ചിത്രതാരം ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് താരം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്. കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു. ബാലയുടെ സഹോദരനും
”മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ”; നടൻ മിഥുൻ രമേശ് ആശുപത്രിയിൽ| Midhun Ramesh| bell’s palsy
നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെൽസ് പാൾസി എന്ന രോഗത്തെ തുടർന്നാണ് നടൻ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാകുന്ന രോഗമാണ് ബെൽസ് പാൾസി. മിഥുൻ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.
നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ഐ.സി.യുവില്‍
കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തൊള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ കോട്ടയം നസീറിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ കോട്ടയം നസീര്‍ ഐ.സി.യുവില്‍ തുടരുകയാണ്. നിലവില്‍ ആരോഗ്യനില
Mollywool Actress Molly Kannamally Hospitalized in Critical Condition | സീരിയല്‍-സിനിമാ താരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍
കൊച്ചി: പ്രമുഖ ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്ര പരിചരണ