Tag: Facebook Post

Total 15 Posts

”ഇന്ന് മകൾക്ക് നൂല് കെട്ടി, സന്തോഷം”; വീട്ടിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ​​ഗിന്നസ് പക്രു| Guinness Pakru| Baby Birth

പരിമിതികൾക്ക് മീതെ ചിന്തിക്കുകയും അതിനൊപ്പം വളരുകയും ചെയ്ത മലയാള നടനാണ് ​ഗിന്നസ് പക്രു എന്ന അജയ് കുമാർ. തനിക്ക് ഒരു മകൾ കൂടി പിറന്ന വിവരമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ദ്വിജ കീർത്തി എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു മകൾ ജനിച്ചത്. മകളുടെ പേരിടലും നൂല് കെട്ടും കഴിഞ്ഞെന്ന് അറിയിച്ച് ചിത്രം പങ്കുവച്ചിരിക്കുകയാണ്

”പല സീനിലും പൃഥ്വിരാജ് എന്ന നടനെ കണ്ടില്ല, ഒരു കഥാപാത്രത്തിന് വേണ്ടി സ്വന്തം ശരീരം വികൃതമാക്കിയ നിങ്ങളുടെ അർപ്പണമാണ് ആ ചിത്രത്തിന്റെ പൂർണ്ണത”; വൈറലായി ഫേസ്ബുക്ക് കുറിപ്പ്| Prthviraj | Aadujeevitham| Facebook Post

ബെന്യാമിന്റെ ആട്ജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ആട്ജീവിതം. ഇന്നലെ തന്റെ പ്രൊഡക്ഷൻ പേജിലൂടെ നടൻ പൃഥ്വിരാജ് സിനിമയുടെ ട്രെയ്ലർ പുറത്ത് വിട്ടിരുന്നു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ ഈ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സജീവമാകുന്നത്. ഇതിനിടെ പ്രിയപ്പെട്ട രാജുവേട്ടന് ഒരു കത്ത് എന്ന പേരിൽ സിനിമാ പാരഡേസോ ക്ലബ്ബ് എന്ന

”വെള്ളമില്ല, പുക, മാലിന്യം, രോ​ഗങ്ങൾ”; കൊച്ചിയിലെ ജീവിതം നരകതുല്യയിത്തീർന്നെന്ന് വിജയ് ബാബു |Vijay Babu| Brahmapuram

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടർച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഇതിനിടെ നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ അമർഷം അറിയിച്ചത്. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നുള്ള ചിത്രവും റോഡരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതിന്റെ ചിത്രങ്ങളും വിജയ് ബാബു പങ്കുവെച്ചിട്ടുണ്ട്. ‘വെള്ളം

”തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടി, ​ഗുഡ് ടച്ചും ബാഡ് ടച്ചും മാത്രമേ അമ്മ പറഞ്ഞ് തന്നിരുന്നുള്ളു, ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോപോലെയാണ്”; ദുരനുഭവം വെളിപ്പെടുത്തി അനശ്വര രാജൻ| anaswara rajan| abusive experience

മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം വളരെപ്പെട്ടെന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നായികയായി മാറി. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച അനശ്വര തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.

”ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോട് മാത്രം, അവരുടെ മുന്നിൽ മാത്രമേ സങ്കടങ്ങൾ പറഞ്ഞ് കരഞ്ഞിട്ടുള്ളൂ”; മനസ് തുറന്ന് സലിം കുമാർ| Salim Kumar| International Women’s Day

ഇന്ന് മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനമാണ്. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതാ ദിനം കൂടുതലായും ചർച്ച ചെയ്യുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ പുരുഷൻമാരുൾപ്പെടെ വനിതാ ദിന ആശംസകളും സന്ദേശങ്ങളുമെല്ലാം അറിയിക്കുന്നുണ്ട്.

”കോഴിക്കോട് നിന്ന് പെരിന്തൽമണ്ണക്ക് മമ്മൂക്കയും അച്ഛനും കൂടെ ബസിൽ ഒരുമിച്ചായിരുന്നു കേസ് ആവശ്യങ്ങൾക്ക് പോയിരുന്നത്, അവരുടെ സൗഹൃദം വളരുകയായിരുന്നു”; സിനിമയെ വെല്ലുന്ന കഥ| Mammootty | Advocate

നടൻ മമ്മൂട്ടിയെക്കുറിച്ച് ഒരാൾ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടി സിനിമയിലെത്തുന്നതിന് മുൻപ് അഭിഭാഷകനായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. ആ സമയത്തെ ഒരു സംഭവമാണ് പോസ്റ്റിനാധാരം. മമ്മൂട്ടി വക്കീലായിരുന്ന കാലത്ത് തന്റെ അച്ഛന്റെ കേസ് വാദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ജീജ എഴുതിയത് എന്ന പേരിലാണ് പോസ്റ്റ് വൈറലാവുന്നത്. ജീജ വേണു എന്നയാളാണ് മമ്മൂട്ടിയുടെ വക്കീൽ ജീവിതത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. നാളുകൾക്ക്

“ഞാൻ തെറ്റ് സമ്മതിച്ചിട്ടുപോലും അത് വ്യക്തിപരമായി എടുത്തു, കൊന്നു കളയും എന്നുവരെ ഭീഷണിയുണ്ടായി”; ഉണ്ണിമുകുന്ദനുമായുള്ള പ്രശ്നത്തിൽ പ്രതികരണവുമായി നടൻ| unni mukundan| santhosh keezhattoor

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നടൻ സന്തോഷ് കീഴാറ്റൂർ നൽകിയ മറുപടി വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. കമന്റിട്ടതിന് പിന്നാലെ സന്തോഷ് കീഴാറ്റൂരിനെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. ഈ സംഭവത്തിന് ശേഷം കൊന്ന് കളയും എന്നുവരെ ചിലർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ‌താൻ മാപ്പു പറഞ്ഞിട്ടും

” അതെ, ഞാന്‍ പുലയനാണ്, എന്റെ ജാതിയും മതവും മറച്ചുവെച്ചല്ല നാല് സിനിമകള്‍ ചെയ്തത്” മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ജാതീയമായി അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍|Director Arunraj| Mammootty

മമ്മൂട്ടിയുടെ കൂടെയുള്ള തന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് സംവിധായകൻ അരുൺ രാജിനെതിരെ ജാതി അധിക്ഷേപ് കമന്റ് ലഭിച്ചത് വിവാദമായിരിക്കുകയാണ്. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി സംവിധായകൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം പങ്കിട്ട് ബാക്കി പുറകെ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് അധിക്ഷേപ കമന്റ് വന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ഇവനാണോ

“വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്”; കെകെ രമ| Bhavana| KK Rema

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. താരം തിരിച്ചുവരുന്ന വാർത്തയറിഞ്ഞപ്പോൾ ചലച്ചിത്രമേഖലയിൽ നിന്നും പുറത്തുനിന്നുമെല്ലാം നിരവധിയാളുകളാണ് ആശംസയർപ്പിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഭാവനയ്ക്ക് ആശംസയുമായി കെകെ രമ രം​ഗത്തെത്തിയിരിക്കുകയാണ്.

“കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണ്”; വിമർശനവുമായി ഹരീഷ് പേരടി|Hareesh Peradi| Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാൻ നിർദേശം നൽകിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ”കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ… നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും…നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാമെന്ന്” അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.