Tag: CCL
Total 1 Posts
‘ആനയെ വച്ച് നടത്തിയ ഉത്സവം കുഴിയാനയെ വച്ച് നടത്തുന്നത് പോലെ’; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് മോഹന്‍ലാലും താരസംഘടനയായ എ.എം.എം.എയും പിന്മാറി, രൂക്ഷവിമര്‍ശനവുമായി ഇടവേള ബാബു
സിനിമാ ലോകത്തെ താരങ്ങള്‍ മൈതാനത്തിറങ്ങുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) നിന്ന് മലയാളം താരസംഘടനയായ എ.എം.എം.എയും നോണ്‍പ്ലയിങ് ക്യാപ്റ്റനായ മോഹന്‍ലാലും പിന്മാറി. സി.സി.എല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഉദ്ധരിച്ച് പ്രമുഖ മലയാളം ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. നടന്‍ മോഹന്‍ലാലിന് ചെറിയ ശതമാനം ഓഹരി മാത്രമാണ് ഇപ്പോഴുള്ളത്