Tag: aiswarya lakshmi
“ഞാൻ ആരോടും അടിയുണ്ടാക്കാറില്ല, എന്നാൽ ഇയാളോട് സെറ്റിൽ വെച്ച് അടിയുണ്ടാക്കിയിട്ടുണ്ട്, ഉച്ചത്തിൽ സംസാരിച്ചിട്ടുണ്ട്.. എനിക്കതിനുള്ള ഫ്രീഡമുണ്ട്, സ്നേഹമാണ്”; ഐശ്വര്യ ലക്ഷ്മി|Aiswarya Lakshmi| Shine Tom Chakko|
മലയാളസിനിമയിലെന്നല്ല തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ തിരക്കുള്ള നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഒന്നിനോടൊന്നു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നത് താരത്തിന്റെ സിനിമാ സെലക്ഷന്റെ ഗുണമേൻമയാണെന്ന് വേണം പറയാൻ. എംബിബിഎസ് ബിരുദദാരിയായ ഐശ്വര്യയ്ക്ക് രണ്ട് പ്രഫഷനും ഒന്നിച്ച് കൊണ്ട് പോകാനാണ് താൽപര്യമെന്നും സ്കോളർഷിപ്പോടുകൂടി വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നുണ്ട് എന്നെല്ലാം നേരത്തെ നൽകിയ അഭിമുഖങ്ങളിൽ താരം വ്യക്തമാക്കിയിട്ടുണ്ട്.
“പറഞ്ഞിട്ട് കാര്യല്ല കുട്ടീ… ഇന്നലെ കഷണ്ടി, ഇന്ന് പഞ്ചാര, നാളെ വേറെ വല്ലോം പറയും…”: മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയ
സംവിധായകൻ ജൂഡ് ആന്റണിയോട് മമ്മൂട്ടി പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ കമന്റ് പറഞ്ഞതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു. തുടർന്ന് മമ്മൂട്ടി ജൂഡിനോട് പരസ്യമായി മാപ്പ് പറയുകയുണ്ടായി. എന്നാൽ തനിക്ക് മമ്മൂട്ടിയുടെ പരാമർശത്തിൽ പ്രശ്നമില്ലെന്നും മറിച്ച് അഭിമാനമാണെന്നും പറഞ്ഞു ജൂഡ് രംഗത്ത് വരുകയും ചെയ്തു. എന്നാലിപ്പോൾ വീണ്ടും മറ്റൊരു വിവാദത്തിൽ ചെന്ന് ചാടിയിരിക്കുകയാണ്