Tag: Actor Mukesh

Total 8 Posts

”സിദ്ധിക്- ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും പ്രൊഡ്യൂസർമാരും എന്റെ പുറത്ത് കൊണ്ട് വെച്ചത്”; അതുകൊണ്ട് ഒരിക്കലും മുൻനിര നായകനാകാൻ കഴിഞ്ഞില്ലെന്ന് നടൻ മുകേഷ്| Mukesh | Sidhiq Lal

പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും, വിജയകുമാരിയുടെയും മകനായ മുകേഷ് നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്. ഏത് വേഷമാണെങ്കിലും വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന മുകേഷ് നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മലയാളത്തിലെ മുൻനിര നായകമാരിൽ ഒരാളായി മാറിയില്ല. ഇതിന്റെ കാരണം എന്താണെന്ന് മുകേഷ് തന്നെ തുറന്ന് പറയുകയാണ്. എന്തുകൊണ്ടാണ് മലയാളത്തിലെ മുൻനിര നടനായി മാറാഞ്ഞതെന്ന് തന്നോട് പലരും ചോദിക്കാറുണ്ട്. താനും

”കീമോ എങ്ങനെയാണ് വേദനിപ്പിക്കുമോ എന്ന് ഇന്നസെന്റിനോട് ഞാൻ ചോദിച്ചു, അദ്ദേഹത്തിന്റെ മറുപടി കേട്ട് ശരിക്കും ഞെട്ടിപ്പോയി”; അനുഭവം പങ്കുവെച്ച് നടൻ മുകേഷ്| Mukesh | Innocent

പ്രശസ്ത നടൻ ഇന്നസെന്റ് നമ്മെ വിട്ട് പോയിട്ട് ദിവസങ്ങൾ കഴിയുന്നേയുള്ളു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കൾ. ഇന്നസെന്റ് രോ​ഗബാധിതനായ സമയത്ത് നടൻ മുകേഷ് അദ്ദേഹത്തോട് കീമോ ചികിത്സ വേദനിക്കുമോ എന്ന് ചോദിച്ചു, ഇതിന് അദ്ദേഹം നൽകിയ മറുപടി കേട്ട് താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നാണ് മുകേഷ് പറയുന്നത്. പിന്നെ വേദനിക്കാതെ ഇരിക്കുമോ എന്ന് ചോദിച്ച

”ദീപികയെ എനിക്ക് കാണേണ്ട അവളെന്നെ വഞ്ചിച്ചു”; ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മുകേഷും മോഹൻലാലും ഇതിന്റെ പേരിൽ തർക്കമായി

നടനായും അവതാരകനായും രാഷ്ട്രീയപ്രവർത്തകനുമായെല്ലാം സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്ത മലയാള നടനാണ് മുകേഷ്. ഇപ്പോൾ താൻ മികച്ചൊരു വ്ലോ​ഗർ ആണെന്ന് കൂടി തെളിയിക്കുകയാണ് അദ്ദേഹം. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അഭിനയജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴേക്കും വ്യൂവേഴ്സിന്റെ തള്ളിക്കയറ്റമാണതിൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ചെന്നൈയിൽ പോയപ്പോൾ

”എന്നോടൊന്ന് പറയാമായിരുന്നില്ലേ, മമ്മൂട്ടി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു”; ആ വേദനാജനകമായ ദിവസം ഓർത്തെടുത്ത് മുകേഷ്| Mammootty | Cochin Haneefa

വില്ലനായി, സ്വഭാവ നടനായി, സംവിധായകനായി ഒടുവിൽ ഹാസ്യ താരമായി പ്രേക്ഷകരെ ആവോളം രസിപ്പിച്ച നടനാണ് കൊച്ചിൻ ഹനീഫ. മലയാളസിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭ എന്ന് തന്നെ വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. താരം വർഷങ്ങൾക്ക് മുൻപ് സിനിമയിൽ പറഞ്ഞ ഡയലോ​ഗുകൾ പലതും ഇപ്പോൾ ചെറുപ്പക്കാർക്കിടയിൽ പോലും ഹിറ്റാണ്. അദ്ദേഹം ലോകത്തോട് വിട പറഞ്ഞ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം

“നിന്റെ അച്ഛന്റെ പ്രായമുണ്ടല്ലോ എനിക്ക്, അന്തസ് വേണമെടാ”; പാതിരാത്രി ശല്യപ്പെടുത്തിയവരെ മുകേഷിനും മുന്നേ തെറി പറഞ്ഞോടിച്ച സിനിമാ നടനെ കുറിച്ച് സംവിധായകൻ| Mukesh| Thilakan| Jagathi

നടൻ മുകേഷിന്റെ മാസ്റ്റർ പീസ് ആയ ‘അന്തസ് വേണമെടാ അന്തസ്’ എന്ന പ്രയോ​ഗം ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. നടൻ ജയറാമിൽ നിന്നുമാണ് മുകേഷിന് ഇത് കിട്ടിയത്. സാധാരണ, സിനിമയിൽ നിന്നുള്ള ഡയലോ​ഗുകൾ വ്യക്തിജീവിതത്തിലേക്ക് പകർത്തുന്ന പതിവ് രീതിയ തെറ്റിച്ചുകൊണ്ടായിരുന്നു ഈ ഡയലോ​ഗിന്റെ പിറവി. പാതിരാത്രി തന്നെ വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനോടായിരുന്നു മുകേഷ് ഈ ഡയലോ​ഗടിച്ചത്. എന്നാൽ

”നീ പെണ്ണുങ്ങളെ നിരസിക്കുമോടാ…” മുത്താരംകുന്ന് പി.ഒ ചിത്രീകരണത്തിനിടെ ഷൂട്ടിങ് സംഘത്തിന് തലവേദനയായ ആ രാഷ്ട്രീയക്കാരനെ ജഗദീഷിനൊപ്പം ചേര്‍ന്ന് ഓടിച്ചുവിട്ട കഥ പങ്കുവെച്ച് മുകേഷ്

സിനിമാ ഷൂട്ടിങ്ങിനിടെ പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ഷൂട്ടിങ് സംഘത്തിനിടയില്‍ ഇത്തിക്കണ്ണിപോലെ അടുത്തുകൂടി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കൂട്ടര്‍. അത്തരമൊരാളെ ഓടിച്ചുവിട്ട കഥ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ നടന്‍ ജഗദീഷിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കവെയാണ് മുകേഷ് ഈ കഥ പറയുന്നത്. മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

‘പ്രിയദര്‍ശന് എന്നെ ഇഷ്ടമല്ലായിരുന്നു, എന്റെ പല ഡയലോഗുകളും വെട്ടി, ഒടുവില്‍ പ്രിയന്റെ പിണക്കം മാറിയത് ഈ സംഭവത്തിന് ശേഷം’; നടന്‍ മുകേഷ് പറയുന്നു | Actor Mukesh shares a memory about Director Priyadarshan

സിനിമയിലും ജീവിതത്തിലും കോമഡി കൊണ്ട് ശ്രദ്ധേയനായ നടനാണ് മുകേഷ്. നിരവധി ചിത്രങ്ങളില്‍ നായകനായും സഹതാരവുമായും എല്ലാം മലയാളികളുടെ മനം കവര്‍ന്ന മുകേഷിന്റെ പഴയകാല കോമഡി ചിത്രങ്ങളാണ് ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നത്. മുകേഷിന്റെ കോമഡി ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ട് കളയാന്‍ പാടില്ലാത്ത പേരാണ് സംവിധായകന്‍ പ്രിയദര്‍ശന്റെത്. മുകേഷിന്റെ നര്‍മ്മരംഗങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്

കൊല്ലം ജില്ലക്കാരെ ബാക്കിയുള്ളര്‍ മോശക്കാരായി കാണുന്നുവെന്ന വിഷമം പങ്കുവച്ച് ആരാധകന്‍; ആശ്വസിപ്പിച്ച് കൊണ്ട് കിടിലന്‍ മറുപടി നല്‍കി മുകേഷ് | Actor Mukesh’s Reply to a Fan at KLF Goes Viral

സിനിമയ്ക്കുള്ളിലെ നര്‍മ്മ രംഗങ്ങള്‍ക്ക് പുറമെ രസകരമായ കഥകള്‍ പറഞ്ഞും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന നടനാണ് മുകേഷ്. കൊല്ലത്തെ എം.എല്‍.എയായി രാഷ്ട്രീയ വെള്ളിത്തിരയില്‍ രണ്ടാമത്തെ അങ്കത്തിലും വിജയിച്ച് നില്‍ക്കുമ്പോഴും മുകേഷ് കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) കഴിഞ്ഞ ദിവസം മുകേഷ് പങ്കെടുത്ത പ്രത്യേക പരിപാടി ഉണ്ടായിരുന്നു. ‘മുകേഷ് കഥകള്‍ –