Tag: Actor Jagadeesh

Total 4 Posts

”ലീലക്ക് ശേഷം യുവസംവിധായകർ എന്നെ മോൾഡ് ചെയ്യാൻ തുടങ്ങി, അവരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇപ്പോഴുള്ള ഞാൻ”; മനസ് തുറന്ന് ജ​ഗദീഷ്| Actor Jagadeesh

നായക വേഷം, സഹ നായക വേഷം, കോമഡി വേഷം തുടങ്ങിയവ എല്ലാം ഒരുപോലെ ചെയ്ത് മലയാളികളുടെ ഇഷ്ടപ്പെട്ട നടനായി മാറിയയാളാണ് ജ​ഗദീഷ്. നായക വേഷങ്ങളിൽ എത്തിയിരുന്നെങ്കിലും കോമഡി വേഷങ്ങളായിരുന്നു ജ​ഗദീഷ് അധികവും ചെയ്തിരുന്നത്. അടുത്ത വീട്ടിലെ പയ്യനോട് തോന്നുന്ന വികാരമാണ് മലയാളികൾക്ക് തന്നോടുള്ളതെന്ന് ജ​ഗദീഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ ജ​ഗദീഷ്

“എന്നെ കാണുമ്പോൾ ഭർത്താവെവിടെയെന്ന് ആളുകൾ ചോദിക്കുമായിരുന്നു, അദ്ദേഹം എന്റെ ഭർത്താവാണെന്ന് പലരും കരുതി”; മഞ്ജു പിള്ള| Manju Pillai |Jagadeesh

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മഞ്ജു പിള്ള. ഇപ്പോൾ താരം സിനിമകളിലും സജീവമാണ്. രോജിൻ തോമസ് സംവിധാനം ചെയ്ത് 2021ൽ റിലീസ് ചെയ്ത ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രം താരത്തിന് കരിയർ ബ്രേക്ക് തന്നെയായിരുന്നു. ധാരാളം സിനിമകൾ ചെയ്യാൻ തുടങ്ങിയ സമയത്തും മഴവിൽ മനോരമയിൽ സംപ്രഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിൽ

”നീ പെണ്ണുങ്ങളെ നിരസിക്കുമോടാ…” മുത്താരംകുന്ന് പി.ഒ ചിത്രീകരണത്തിനിടെ ഷൂട്ടിങ് സംഘത്തിന് തലവേദനയായ ആ രാഷ്ട്രീയക്കാരനെ ജഗദീഷിനൊപ്പം ചേര്‍ന്ന് ഓടിച്ചുവിട്ട കഥ പങ്കുവെച്ച് മുകേഷ്

സിനിമാ ഷൂട്ടിങ്ങിനിടെ പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ഷൂട്ടിങ് സംഘത്തിനിടയില്‍ ഇത്തിക്കണ്ണിപോലെ അടുത്തുകൂടി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കൂട്ടര്‍. അത്തരമൊരാളെ ഓടിച്ചുവിട്ട കഥ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ നടന്‍ ജഗദീഷിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കവെയാണ് മുകേഷ് ഈ കഥ പറയുന്നത്. മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

‘പ്രിയദര്‍ശന് എന്നെ ഇഷ്ടമല്ലായിരുന്നു, എന്റെ പല ഡയലോഗുകളും വെട്ടി, ഒടുവില്‍ പ്രിയന്റെ പിണക്കം മാറിയത് ഈ സംഭവത്തിന് ശേഷം’; നടന്‍ മുകേഷ് പറയുന്നു | Actor Mukesh shares a memory about Director Priyadarshan

സിനിമയിലും ജീവിതത്തിലും കോമഡി കൊണ്ട് ശ്രദ്ധേയനായ നടനാണ് മുകേഷ്. നിരവധി ചിത്രങ്ങളില്‍ നായകനായും സഹതാരവുമായും എല്ലാം മലയാളികളുടെ മനം കവര്‍ന്ന മുകേഷിന്റെ പഴയകാല കോമഡി ചിത്രങ്ങളാണ് ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നത്. മുകേഷിന്റെ കോമഡി ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ട് കളയാന്‍ പാടില്ലാത്ത പേരാണ് സംവിധായകന്‍ പ്രിയദര്‍ശന്റെത്. മുകേഷിന്റെ നര്‍മ്മരംഗങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്