” ചിറാപ്പുഞ്ചിയില്‍ നമ്മള്‍ കേരംപൂക്കുന്ന കേരളത്തിലേക്ക് വരും, അന്ന് നമ്മുടെ കയ്യിലൊരു കുഞ്ഞ് സ്വാസികയുണ്ടാകും, അവള്‍ക്ക് നമ്മളൊരു പേരിടും” നടി സ്വാസികയോടുള്ള യുവാവിന്റെ കിടിലന്‍ പ്രൊപ്പോസല്‍| Swasika Vijaya| Proposal


സിനിമയില്‍ നിന്ന് കരിയര്‍ ആരംഭിച്ച് പിന്നീട് മിനിസ്‌ക്രീനിലെത്തി താരമായി മാറിയ നടിയാണ് സ്വാസിക വിജയ്. 2009 ല്‍ തമിഴ് ചിത്രമായ വൈഗൈലൂടെ ആയിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ ഭാഗമായെങ്കിലും ടെലിവിഷനില്‍ എത്തിയതോടെയാണ് സ്വാസികയെ കൂടുതല്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. മിനിസ്‌ക്രീന്‍ പരമ്പരകളില്‍ സ്വാസിക ചെയ്ത വേഷങ്ങള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു.

ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് സ്വാസിക. കഴിഞ്ഞവര്‍ഷം ഇറങ്ങിയ സ്വാസിക ചിത്രമായ ചതുരം ഏറെ ശ്രദ്ധനേടിയിരുന്നു. വളരെ ബോള്‍ഡായ ഗ്ലാമറസായ വേഷത്തിലാണ് സ്വാസിക ചിത്രത്തില്‍ എത്തിയത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങിയത് മുതല്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. അടുത്തിടെ ചിത്രം ഓടിടിയിലും റിലീസ് ചെയ്തിരുന്നു. സ്വാസികയ്ക്ക് ഏറെ ആരാധകരെ സമ്മാനിച്ച ചിത്രം കൂടിയാണിത്. അത്തരത്തിലുള്ള ഒരു ആരാധകന്‍ സ്വാസികയോട് നടത്തിയ ഒരു പ്രൊപ്പോസല്‍ രംഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സായിരുന്നു ഇത്തരമൊരു പരിപാടി ചിത്രീകരിച്ചത്.

ഹാരിസ് എന്നാണ് ആരാധകന്റെ പേര്. അദ്ദേഹത്തിന്റെ പ്രൊപ്പോസലിലേക്ക് പോകാം. ”സ്വാസികാ എന്‍ ശ്വാസമേ, ഉന്‍ശ്വാസക്കാറ്റില്‍ (പാടുന്നു) നിനക്കുവേണ്ടി ഞാന്‍ ഹൃദയംകൊണ്ടെഴുതിയ ഒരു ലവ്‌ലെറ്ററുമായാണ് വന്നത്. മൂന്ന് പേജുണ്ട്. എന്റെ സ്വന്തം സ്വാസിമോളേ, ഞാനെന്ത് വിളിക്കും, സ്വാസു എന്ന് വിളിക്കണോ, സ്വാസിയെന്ന് വിളിക്കണോ സ്വാസുമ്മാന്ന് വിളിക്കണോ അതോ പൂജാമ്മാന്ന് വിളിക്കണോ. പക്ഷേ, എന്റെ സ്വപ്‌നങ്ങളില്‍ എന്റെ കാമുകിയ്ക്കായി ഞാന്‍ നെയ്‌തെടുത്ത ഒരു പേരുണ്ട്. നീയതണിയുമ്പോള്‍ എന്റെ ഇടനെഞ്ചില്‍ കൊടുംചൂടില്‍ മഞ്ഞുവിരിയുന്ന അനുഭൂതിയാണ്. നിനക്കറയേണ്ടേ ആ പേരെന്താണെന്ന്? സ്വാസു കുട്ടൂസ്.

സാരിയുടുക്കുമ്പോള്‍ നീയെന്റെ ഭാവപൂര്‍ണിമ. ജീന്‍സിടുമ്പോള്‍ കാമകല്‍ക്കണ്ടം. ഇനി നീ എന്തിട്ടാലും അതൊന്നും എന്റെ കണ്ണിന്റെ ദൃഷ്ടിപദങ്ങളെ തഴുകാറില്ല. കാരണം നിന്റെ മനസില്‍ ഞാന്‍ കുടില്‍ക്കെട്ടി താമസിക്കുന്നു. നീയെന്റെ കണ്ണായിരുന്നെങ്കില്‍ ഞാനത് തുറക്കില്ലായിരുന്നു. എന്തെന്നാല്‍ എന്റെ വാവച്ചിക്ക് കണ്ണ് കിട്ടിയാലോ! നീയെന്റെ മൂക്കായിരുന്നെങ്കില്‍ ഞാന്‍ കുളിക്കില്ലായിരുന്നു. കുളിച്ചുകഴിഞ്ഞാല്‍ എന്റെ മൂക്കായ വാവച്ചിക്ക് ജലദോഷം വന്നാലോ. നീയെന്റെ വലംകൈയായിരുന്നെങ്കില്‍ ഞാന്‍ ഭക്ഷണം കഴിക്കില്ലായിരുന്നു. കാരണം കഴിച്ചാല്‍ എന്റെ വലംകൈയായ വാവച്ചിയില്‍ എച്ചില്‍ പുരണ്ടാലോ. ഈ പുകഴ്ത്തല്‍ കേട്ടിട്ട് സ്വാസു കുട്ടൂസിന് രോമാഞ്ചമായോ.

ഇനി നമുക്ക് നമ്മുടെ ഭാവി കാര്യങ്ങള്‍ സംസാരിക്കാം. എനിക്കറിയാം എന്നെപ്പോലെ വാവച്ചിക്കും ഇഷ്ടമുള്ള സ്ഥലം ബീഹാറാണ്. നമുക്ക് രണ്ടുപേര്‍ക്കും കൂടി ബീഹാറില്‍ പോകാലോ. ബീഹാറിന്റെ തെരുവിലൂടെ നമ്മള്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് നടക്കുമ്പോള്‍ ഞാന്‍ ഉച്ചത്തില്‍ ബീഹാറികളോട് വിളിച്ചുപറയും, എന്റെ ഹൂറിയെ കണ്ടോ, എന്റെ ഹൂറിയെ കണ്ടോ… ബീഹാറികള്‍ക്ക് എന്നോട് അസൂയ തോന്നും.

ബീഹാറിലെ കൊടും ചൂട് സഹിക്കാന്‍ പറ്റാതെ നമ്മള്‍ നേരെ ചിറാപ്പുഞ്ചിയിലേക്ക് പോകും. ചിറാപ്പുഞ്ചിയിലെ മഴക്കാടുകള്‍ നമ്മളെ നോക്കി ചോദിക്കും. ‘വിശേഷമൊന്നും ആയില്ലേ’ എന്ന്. അത് കേട്ട് നമ്മള് തളരില്ല. കാരണം നാട്ടുകാര് അങ്ങനെ പലതും പറയും. ചിറാപ്പുഞ്ചിയിലെ മഴക്കാടുകളുടെ തണുപ്പ്‌കൊണ്ട് നമ്മള്‍ നേരെ കേരം പൂക്കുന്ന കേരളത്തിലേക്ക് വരും. കേരളത്തിലേക്ക് വരുമ്പോള്‍ നമ്മുടെ കയ്യിലൊരു കുഞ്ഞ് സ്വാസികയുണ്ടാകും. അവളെ നമ്മള്‍ ചേര്‍ത്ത് പിടിക്കും. അവള്‍ക്ക് നമ്മളൊരു പേരിടും. എന്തായിരിക്കും ആ പേര്? സ്വാസികയുടെ സ്വായും ഹാരിസിന്റെ ഹായും സ്വാഹാ. അവസാനമായി ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, സ്വാഹയ്ക്കുവേണ്ടി നമുക്ക് രണ്ടാള്‍ക്കും ഒന്നായാലോ?”

ചിരിച്ചുകൊണ്ടാണ് സ്വാസിക ഈ പ്രൊപ്പോസലിനോട് പ്രതികരിച്ചത്.