‘കൂടുതൽ അഭ്യാസം വേണ്ട, രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്”; തന്നെ പരിഹസിച്ചവരെ വെറുതെ വിടാതെ സ്വാസിക| Swasika vijay| abusive comment


ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് സ്വാസിക. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനേത്രിയായും അവതാരികയായുമെല്ലാം സ്വാസിക ആധാധക മനസിൽ ഇടം നേടിക്കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. അതിനുവേണ്ടി ഒരു യൂട്യൂബ് ചാനലുമുണ്ട് സ്വാസികയ്ക്ക്. ഇപ്പോൾ താരത്തിനെ സമൂഹമാധ്യമത്തിലൂടെ വ്യക്തയധിക്ഷേപം നടത്തുന്ന ഒരു കമന്റും അതിന് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

കളരി പരിശീലിക്കുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ വലിയ കളരി ആരാധികയാണെന്നും പഠിക്കണമെന്ന് ഒരുപാട് നാളായി ആ​ഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ഇതിനു താഴെയാണ് പരിഹാസ കമന്റ് എത്തിയത്. കൂടുതൽ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം.- എന്നായിരുന്നു ഒരാളുടെ കമന്റ്.

അധികം വൈകാതെ ഇതിന് മറുപടിയുമായി താരം എത്തി. ” വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ താൻ തയ്യാറാണ് ” എന്നായിരുന്നു. കളരി ചുവടുകൾ വെക്കുന്നതിനൊപ്പം ചുരിക വീശുന്നതും വിഡിയോയിലുണ്ട്. ഇതിനെ വിമർശിച്ചും ചിലരെത്തി. ചുവട് ഉറച്ചിട്ടില്ലെന്നും ചുരിക വീശരുത് എന്ന രീതിയിലായിരുന്നു കമന്റ്, സൂക്ഷിച്ച് ചെയ്യണമെന്ന് പറയുന്നവരുമുണ്ട്.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‍ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. റോഷൻ മാത്യുവും സ്വാസിക വിജയിയും അലൻസിയറും ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു.

ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ സ്വാസികക്ക് നേരിടേണ്ടി വന്നിരുന്നു. അതിനെല്ലാം പ്രതികരിച്ചു താരം രം​ഗത്തെത്തുകയും ചെയ്യ്തിരുന്നു. ചതുരം എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കാരണത്തെ കുറിച്ച് താരം പറഞ്ഞത് തനിക്കു ഒരുപാട് നാളുകൾക്കു ശേഷമാണ് ഇത്രയും ബോൾഡായ ഒരു വേഷം കിട്ടുന്നത് എന്നായിരുന്നു.