”രാജമാണിക്യത്തിൽ സെറ്റിലുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു, അഭിനയിക്കാൻ വരാണ്ടെയെന്ന് വരെ തോന്നി”; തന്റെ സീൻ കട്ട് ചെയ്ത അനുഭവം പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്| Suraj Venjaramoodu| Mammootty


മിമിക്രി കലാകാരനായ സുരാജ് വെഞ്ഞാറമൂട് കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജ​ഗപൊ​ഗ എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. എന്നാൽ താൻ അഭിനയച്ച സീൻ വെട്ടി മാറ്റിയെങ്കിലും അൻവർ റഷീദ് സംവിധാനം ചെയ്ത് 2005ൽ തിയേറ്ററുകളിലെത്തിയ രാജമാണിക്യത്തിലൂടെയാണ് സുരാജ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്.

രാജമാണിക്യത്തിൽ മമ്മൂട്ടി തനി തിരുവന്തപുരം ഭാഷയാണ് സംസാരിച്ചിരുന്നത്. അദ്ദേഹത്തെ തിരുവനന്തപുരം ഭാഷാപ്രയോഗം പരിശീലിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. ഇതോടെ സുരാജ് മലയാളസിനിമകളിൽ ശ്രദ്ധിക്കാൻ തുടങ്ങുകയും കൈനിറയെ സിനിമകളുള്ള ഹാസ്യനടനായി മാറുകയും ചെയ്തു. അതേസമയം മമ്മൂട്ടിയുമായ നല്ല സൗഹൃദം ഉണ്ടാക്കാൻ ഈ സിനിമയിലൂടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തനിക്ക് രാജമാണിക്യത്തിൽ ഒരു സീൻ അഭിനയിക്കാൻ കിട്ടിയെന്നും സെറ്റിലുള്ളവരുടെ കളിയാക്കലും മറ്റും കാരണം അത് 18 ടേക്ക് എടുത്താണ് ശരിയായത് എന്നുമാണ് സുരാജ് പറയുന്നത്. ഒടുവിൽ സുരാജ് അഭിനയിച്ച സീൻ വെട്ടിമാറ്റുകയാണ് ചെയ്തത്. എങ്കിലും ചന്ദ്രികേ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”രാജമാണിക്യത്തിലാണ് ഞാനും മമ്മൂക്കയും ശരിക്കും കൂട്ടാവുന്നത്. മമ്മൂക്കയുടെ വണ്ടിയിൽ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാനും അദ്ദേഹത്തിന്റെ റൂമിൽ ചെന്ന് അദ്ദേഹത്തോട് സംസാരിക്കാനും ഒക്കെയുള്ള അവസരം കിട്ടിയത് അവിടെയാണ്. അതിൽ ഞാൻ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതുവരെയും അവിടെ ലൊക്കേഷനിൽ നിൽക്കുന്ന നമ്മുടെ പ്രൊഡക്ഷൻ ബോയ്, അങ്ങനെയുള്ള ആൾക്കാർക്ക് ഒന്നും അറിയില്ല ഞാൻ ആരാണെന്ന്.

ഇവനാരടാ, മമ്മൂക്കയുടെ വണ്ടിയിൽ വന്ന് ഇറങ്ങുന്നു, മമ്മൂക്ക ഫുഡ് കഴിക്കുമ്പോൾ അവനും കൊടുക്കുന്നു, തിരിച്ച് പോകുമ്പോൾ മമ്മൂക്കായുടെ കൂടെ കയറി പോകുന്നു. ഇവന്റെ മിമിക്രിയും കണ്ടിട്ടുണ്ട്. ഇവൻ ആരാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. ഞാൻ ശെരിക്കും അഭിനയിക്കാൻ വേണ്ടി പോയതാ.

അങ്ങനെ ഒരു ദിവസം എനിക്ക് നറുക്ക് വീണു. ഒരു സീനേയുള്ളു, അതൊക്കെ കട്ട് ചെയ്ത് പോയി. ആ സീൻ ശരിയാകാൻ പതിനെട്ട് ടേക്ക് എടുത്തു. ഈ ചായ കൊണ്ട് തരാൻ വരുന്ന ചേട്ടൻമാർ ഉൾപ്പെടെ ആ, ഇതായിരുന്നല്ലേ നിന്റെ പരിപാടി, എന്തടാ, ടാ സുരാജെ എന്നെല്ലാം പറഞ്ഞ് എല്ലാവരും കൂടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വരാണ്ടായിരുന്നു എന്ന് വരെ തോന്നി”- സുരാജ് പറയുന്നു.