‘പൃഥ്വിയെ വിവാഹം ചെയ്തതിനെ തുടർന്ന് പരിഹാസവും അസഭ്യവും കേൾക്കേണ്ടി വന്നു, താൻ പൃഥ്വിരാജിന്റെ പണമെടുത്ത് തോന്നിയതുപോലെ കളിക്കുകയാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ എന്നാൽ തങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയിൽ രണ്ടു പേർക്കും തുല്യ ഷെയറാണുള്ളത്’ – സുപ്രിയാ മേനോൻ പറയുന്നു
സുപ്രിയ മേനോൻ എന്ന പേര് മലയാളികൾക്കിടയിൽ സുപരിചിതമാകുന്നത് മലയാളത്തിന്റെ യുവ നടൻ പൃഥ്വിരാജ് സുകുമാരനുമായുള്ള വിവാഹത്തിന് ശേഷമാണ്. നാല് വർഷത്തോളം നീണ്ട് നിന്ന രഹസ്യ പ്രണയ ബന്ധത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അലങ്കൃത എന്ന പേരിൽ ഒരു മകളും ഈ ദമ്പതികൾക്കുണ്ട്.
ഐം വിത്ത് ധന്യവർമ്മ എന ഇന്റർവ്യൂ പരിപാടിയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ജാഡക്കാരി എന്ന് പരിഹസിച്ചിരുന്ന സോഷ്യൽ മീഡിയാ ഇടങ്ങൾ സ്നേഹവും ആരാധനയും നിറഞ്ഞ പ്രതികരണങ്ങളാണ് ഇപ്പോൾ സുപ്രിയയുടെ വാക്കുകൾക്ക് നൽകുന്നത്. പൃഥ്വിരാജുമൊത്തുള്ള വിവാഹത്തെക്കുറിച്ചും ജേർണലിസം കരിയറിനെക്കുറിച്ചും പ്രൊഡക്‌ഷൻ ഹൗസിലെ പ്രവർത്തനങ്ങളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമെല്ലാം സുപ്രിയ മേനോൻ ഇന്റർവ്യൂവിൽ തുറന്ന് പറയുന്നുണ്ട്.
എൻ.ഡി.ടി.വിയിൽ ജേർണലിസ്റ്റായി ജോലി നോക്കുന്ന കാലത്ത് മലയാളം സിനിമയെക്കുറിച്ച് കവർ ചെയ്യാൻ ഒരവസരം ലഭിച്ചപ്പോഴാണ് പൃഥ്വിരാജിനെ പരിജയപ്പെടുന്നതെന്നും ആ സമയത്ത് അദ്ദേഹത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ , അവരുടെ സിനിമാ പാരമ്പര്യത്തെക്കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നാണ് സുപ്രിയ പറഞ്ഞത്. സൗഹൃദം പ്രണയമായതോടെ സ്വകാര്യമായ് വിവാഹം നടത്തുകയായിരുന്നു. വിവാഹത്തെത്തുടർന്ന് ശാരീരികമായ കളിയാക്കലുളുൾപ്പെടെ അസഭ്യഭാഷയിൽ തനിക്കും പൃഥ്വിക്കും കേൾക്കേണ്ടി വന്നതും അതുമായി ബന്ധപ്പെടുണ്ടായ മാനസികാഘാതവും സുപ്രിയ ഇന്റർവ്യൂവിൽ വിവരിക്കുന്നുണ്ട്.
പൂജപ്പുരയിലെ വീട്ടിൽ ആദ്യമായി പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ കാണാൻ പോയ അനുഭവവും സുപ്രിയ രസകരമായി പറഞ്ഞു വെക്കുന്നുണ്ട്. എൻ.ഡി.ടി.വി റിപ്പോർട്ടറെന്ന് കേട്ടപ്പോൾ പ്രായമായ ആളായിരിക്കുമെന്നാണ് കരുതിയത് , ഇതിപ്പോൾ ഒരു ചെറിയ പെണ്ണാണല്ലോ എന്നായിരുന്നു മല്ലികാ സുകുമാരൻ അന്ന് പറഞ്ഞ കമന്റ്. വിവാഹം കഴിഞ്ഞ് മുംബൈയിൽ നിന്ന് പൃഥ്വിക്കൊപ്പം കേരളത്തിൽ അപ്പാർട്ട്മെന്റുകളിൽ താമസിക്കുമ്പോൾ ചുറ്റുമുള്ളവരിൽ നിന്നുണ്ടായ തുറിച്ചു നോട്ടമുൾപ്പെടെയുള്ള അനുഭവങ്ങളും സുപ്രിയ ഓർമിച്ചെടുക്കുണ്ട്. ഒരു വീടിന്റെ അന്തരീക്ഷത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി താൻ ജേർണലിസ്റ്റ് എന്ന തന്റെ ഐഡന്റിറ്റി താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആഗ്രഹിക്കുമ്പോൾ കരിയറിലേക്ക് തിരിച്ചു പോവാൻ സാധിക്കുമെന്നും തന്റെ കഴിവിൽ പരിപൂർണ്ണ വിശ്വാസമുണ്ടെന്നും ഉറച്ച ശബ്ദത്തോടെയാണ് സുപ്രിയ പറയുന്നത്. കൂടാതെ കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അനിവാര്യമായ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും സുപ്രിയ തുറന്ന് സംസാരിക്കുന്നുണ്ട്.
ഇപ്പോൾ മലയാള സിനിമയിൽ ഒരു നിർമ്മാതാവിന്റെ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ് സുപ്രിയ. താൻ പൃഥ്വിരാജിന്റെ പണമെടുത്ത് തോന്നിയത് പോലെ കളിക്കുകയാണെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ടെന്നും. തങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയിൽ രണ്ട് പേർക്കും തുല്യ ഷെയർ ഉണ്ടെന്നുമാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ . എൻ.ഡി.ടി.വി അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തതിന്റെ ഭാഗമായുള്ള പി.എഫ് ഫണ്ടിൽ നിന്ന് കമ്പനി തുടങ്ങാനാവശ്യമായ പകുതി പണം താൻ നൽകിയിട്ടുണ്ടെന്നും അത് തന്നെ തന്നെ ബോധ്യപ്പെടുത്തുമാനുള്ള തീരുമാനമായിരുന്നുവെന്നുമാണ് സുപ്രിയ പറയുന്നത്. കൂടാതെ വെറുതെ പ്രൊഡ്യൂസർ സ്ഥാനത്തിരിക്കാതെ തന്റേതായ സംഭാവനകളും കമ്പനിക്കായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും സുപ്രിയ പറയുന്നുണ്ട്. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്നും, വ്യക്തതയും വീക്ഷണവുമുള്ള സ്ത്രീയെന്നുമൊക്കെയാണ് യൂട്യൂബിലെ ഇന്റർവ്യൂ വീഡിയോക്ക് കീഴിൽ വരുന്ന കമന്റുകൾ .