”കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും പിന്നീട് വേദിയും സ്ഥലവും പലതവണ മാറ്റി” 39ലക്ഷം തട്ടിയെന്ന പരാതിയിൽ മുൻകൂർ ജാമ്യഹർജി പിൻവലിച്ച് സണ്ണി ലിയോൺ/Sunny leone


പോൺസ്റ്റാറായി തുടങ്ങിയ കരിയർ സൂപ്പർസ്റ്റാർ പദവിയിലേക്ക് വഴിതിരിച്ചുവിടാൻ മാത്രം ബ്രില്യന്റ് ആണ് നടി സണ്ണി ലിയോൺ. ഇന്ന് പ്രേക്ഷകരുട പ്രിയപ്പെട്ട താരത്തിന്റെ വ്യക്തിജീവിതത്തിലെ ചെറിയ സംഭവങ്ങൾ പോലും ആരാധകർ ഏറ്റെടുത്ത് ആഘോഷിക്കാറുണ്ട്.

2005ലാണ് തന്റെ ചിത്രങ്ങളിലൂടെ താരം അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇതിലൂടെ എംടിവിയുടെ ഇന്ത്യയുടെ റെഡ് കാർപെറ്റ് റിപ്പോർട്ടിങ്ങിലും ഇടം നേടി. 2011ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമാരംഗത്തും എത്തി. കൂടാതെ സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്.

പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈഗിക ത്രില്ലർ ചിത്രത്തിലൂടെ 2012ൽ ബോളിവുഡിൽ അരങ്ങേറ്റം നടത്തി. പിന്നീട് 2013ൽ ജാക്‌പോട്ട്, 2014ൽ റാഗിണി എം. എം.സെ് 2, 2015ൽ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവർത്തന രംഗത്തും താരം സജീവമാണ്. ലോസ് അഞ്ചലോസിൽ നടത്തിയ റോക് ആന്റ് റോൾ എന്ന പരിപാടിയിൽക്കൂടെ സമാഹരിച്ച പണം അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് നൽകിയിരുന്നു. കൂടാതെ വളർത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ക്യാമ്പിന് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരവുമായി ബന്ധപ്പെട്ട ഒരു പണം തട്ടിപ്പ് കേസാണ് ചർച്ചയാവുന്നത്. കോഴിക്കോട് അടക്കം പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിലാണ് സണ്ണി ലിയോണി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. കേസിൽ നടി സണ്ണി ലിയോണി മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു.

2019ൽ കൊച്ചിയിൽ വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്നുള്ള കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസ് നൽകിയ പരാതി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവും നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്‌റ്റേ അനുവദിക്കുകയും ചെയ്തിരുന്നു.

30 ലക്ഷം രൂപക്ക് 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്മ ക്ലബ് 69ന്റെ പേരിൽ ദാദു ഒഷ്മയെന്ന വ്യക്തിയാണ് സമീപിച്ചത് എന്നും 2018 ഫെബ്രുവരി 14 ന് 15 ലക്ഷം രൂപ മുൻകൂർ തന്നെന്നുമാണ് ഹർജിയിൽ പറയുന്നത്. എന്നാൽ ഷോ ഏപ്രിൽ 27 ലേക്ക് മാറ്റണമെന്ന് പറഞ്ഞ സംഘാടകർ മേയ് 26 ലേക്ക് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

പലതവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റുകയും, കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും ശേഷം തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി എന്നും ആരോപിച്ച് സണ്ണി ലിയോൺ ഷോയുടെ ചീഫ് കോ ഓഡിനേറ്ററായ ഷിയാസ് കുഞ്ഞുമുഹമ്മദ് രംഗത്തുവന്നു. ഇതിന് ശേഷമാണ് 2019ലെ വാലന്റൈൻസ് ഡേയിൽ പരിപാടി നടത്താമെന്ന തീരുമാനമായത്.

ജനുവരി 31നകം ബാക്കി പണം നൽകണമെന്ന ഉറപ്പ് പറഞ്ഞിട്ടും നൽകാൻ തയാറായില്ലെന്ന് നടി പറയുന്നു. പണം മുഴുവൻ നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള ശ്രമത്തിനെതിരെ നിന്നതാണ് സംഭവം കേസിലേക്ക് വരെ എത്തിയത് എന്നാണ് ഇവരുടെ വിശദീകരണം.

ക്രൈംബ്രാഞ്ചാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവ് ഡാനിയർ വെബെറും ഇവരുടെ കമ്പനി ജീവനക്കാരനായ സുനിൽ രജനിയും നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ ഹർജി നടി പിൻവലിച്ചത്.