”ഹാർട്ട് അറ്റാക്ക് കഴിഞ്ഞ സമയത്താണ് അച്ഛൻ സ്ഫടികത്തിൽ തൈത്തെങ്ങ് പിഴുതെടുക്കുന്ന സീൻ എടുത്തത്”; കരമന ജനാർദ്ധനനെ കുറിച്ച് സുധീർ കരമന| karamana janardhanan nair| sudheer karamana


അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത “മിത്ത്” എന്ന ഹൃസ്വചിത്രമാണ് കരമന ജനാർദ്ധനൻ നായരുടെ ആദ്യ സിനിമ. സ്വയംവരം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ എന്നീ അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പക്ഷേ, പുതുതലമറയ്ക്ക് അദ്ദേഹം സ്ഫടികം സിനിമയിലെ പള്ളീലച്ചനാണ്.

സിനിമയിൽ കരമന ജനാർദ്ധനൻ ഒലക്ക എന്ന വാക്ക് പറയുന്നത് കേൾക്കാൻ എല്ലാവർക്കുമിഷ്ടമാണ്. ഇപ്പോൾ ആ സ്ഫടികം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തന്റെ അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മകനും നടനുമായ സുധീർ കരമന. നടൻ മിഥുൻ എം ദാസുമൊന്നിച്ച് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുധീർ കരമന മനസ് തുറന്നത്.

1994ലാണ് ഭദ്രൻ, സ്ഫടികം സംവിധാനം ചെയ്യുന്നത്. സിനിമ റിലീസ് ചെയ്ത് ആറ് വർഷം കഴിഞ്ഞപ്പോഴേക്കും കരമന ജനാർദ്ധനൻ ലോകത്തോട് വിട പറഞ്ഞു. ഇപ്പോൾ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയപ്പോൾ 23 വർഷങ്ങൾക്ക് ശേഷം തന്റെ അച്ഛനെ തിയേറ്ററിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരം.

”ഹൃദയാഘാതം കഴിഞ്ഞ സമയത്തായിരുന്നു കരമന സ്ഫടികത്തിൽ അഭിനയിക്കുന്നത്. തൈത്തെങ്ങ് പറച്ച് കളയുന്ന സീൻ ചിത്രീകരിക്കുന്ന സമയത്ത് വല്ലാത്ത ടെൻഷനായിരുന്നു എന്നാണ് സുധീർ പറയുന്നത്. അതൊക്കെ ഷൂട്ട് ചെയ്യുമ്പോൾ നമുക്കുണ്ടായിരുന്ന ടെൻഷൻ വളരെ വലുതായിരുന്നു. അച്ഛൻ ഡ്യൂപ്പ് സമ്മതിക്കില്ല, അമ്മ ഫോൺ ചെയ്ത് പറയുന്നു, അങ്ങനെയങ്ങനെ”- അദ്ദേഹം പറഞ്ഞ് നിർത്തി.

അനൂപ് മേനോന്റെ ‘പാവാട’ എന്ന ചിത്രത്തിൽ സുധീർ കരമനയും പള്ളീലച്ഛൻ ആയി അഭിനയിച്ചിട്ടുണ്ട്. കരമനയുടെ ‘ഒലക്ക’ പോലെ സുധീർ ‘തേങ്ങാക്കൊല’ എന്ന പദമയാരുന്നു സിനിമയിലുടനീളം ഉപയോ​ഗിച്ചിരുന്നത്. ഈ രണ്ട് ഇമേജുകളും ചേർത്ത് വച്ച് ട്രോൾ പേജുകളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

അതേസമയം, താൻ സിനിമയിലേക്ക് വരാൻ കാരണമായത് നടൻ മമ്മൂട്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ആദ്യ ചിത്രമായ ബോംബെ മാർച്ച് 12 എന്ന സിനിമയിലാണ് മമ്മൂട്ടിയും സുധീർ കരമനയും ഒന്നിക്കുന്നത്. ആ സമയത്ത്, മെയിൻ സ്ട്രീമിലേക്ക് വരണമെന്ന് പറ‍ഞ്ഞ് തന്നെ കൈപിടിച്ച് കൂട്ടിയത് മമ്മൂട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന സുധീർ കരമനയ്ക്ക് അധ്യാപനം പ്രൊഫഷനും അഭിനയം പാഷനുമാണ്. അതേസമയം, എല്ലാ ജോലിയും ഒരു തരത്തിൽ പെർഫോമിങ്ങ് ആർട് ആണെന്നാണ് അദ്ദേഹം പറയുന്നത്. ”എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്ന ​ഗാനരം​ഗം കണ്ട് ഒരുപാട് വിദ്യാർത്ഥികൾ എന്നെ അഭിനന്ദിച്ചിരുന്നു. ഒരു അധ്യാപകൻ സ്ത്രീവേഷം കെട്ടി അഭിനയിക്കുന്നത് അവർക്ക് വലിയ അതിശയമായിരുന്നു. അതൊക്കെ നമുക്കൊരു എനർജിയാണ്”- അദ്ദേഹം പറയുന്നു.