” കാനഡയില്‍ ഒരു പരിപാടിക്ക് പോയിരുന്നു, അപ്പോഴാണ് നേരിട്ട് പരിചയപ്പെട്ടത്, പുള്ളിക്ക് ഫെബ്രുവരിയില്‍ കല്ല്യാണം നടത്തണമെന്നാണ്” തന്നെ പ്രണയിക്കുന്ന ആളെ പരിചയപ്പെടുത്തി ഫ്‌ളവേഴ്‌സ് ഷോയില്‍ സുബി സുരേഷ് അന്ന് പറഞ്ഞത്| subi suresh | marriage


സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. കുറച്ച് നാളായി ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുബി കരൾരോഗ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ഈ ദുഖവാർത്ത നമ്മത്തേടിയെത്തെയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താരത്തിന്റെ വിയോ​ഗത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ അനുശോചനമറിയിച്ച് രം​ഗത്തെത്തിയിരുന്നു.

സ്കൂൾ പഠനകാലത്ത് തന്നെ ബ്രേക്ക് ഡാൻസറായിരുന്ന സുബി വേദികളിൽ നൃത്തം അവതരിപ്പിച്ചായിരുന്നു കരിയർ തുടങ്ങിയത്. തുടർന്ന് സിനിമാല എന്ന ടെലിവിഷൻ പരിപാടിയിലൂടെ ജനപ്രിയയായി മാറി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

വളരെ കാലമായി മിനി സ്ക്രീനിൽ സജീവ സാന്നിധ്യമായ സുബിയുടെ വിവാഹം സംബന്ധിച്ച് പലപ്പോഴും പല അഭ്യൂഹങ്ങളും ഉയരാറുണ്ടായിരുന്നു. അഭിമുഖങ്ങളിൽ വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ നടി നിരന്തരം നേരിടാറുമുണ്ടായിരുന്നു. എന്നാൽ ഈയടുത്താണ് അതിനെല്ലാം വിരാമമിട്ടുകൊണ്ട് താരം തന്നെ രം​ഗത്തെത്തിയത്.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ അവതാരകൻ നീലകണ്ഠൻ നായരോടാണ് താരം മനസ് തുറന്നത്. ഒരാൾ തന്നെ വിവാഹം ചെയ്യാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയിട്ടുണ്ടെന്നായിരുന്നു സുബി പറഞ്ഞത്. ‘ഒരു സത്യം തുറന്ന് പറയട്ടെ…. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവന്റെ താലി മാലക്ക് വരെ ഓർഡർ കൊടുത്തിട്ടാണ് നടക്കുന്നത്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്.’

സുബിയുടെ വെളിപ്പെടുത്തൽ കേട്ട് ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ ഇത് സത്യമല്ലേയെന്ന് ചോദിക്കുന്നുണ്ട്. തന്റെ പ്രോ​ഗ്രാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും ശ്രീകണ്ഠൻ നായർ പറ‍ഞ്ഞപ്പോൾ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞു. ഒപ്പം തന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹം പ്രകടപ്പിച്ചയാൾ ആരാണെന്ന് ഇപ്പോൾ തന്നെ കാണിച്ച് തരാമെന്നും സുബി പറഞ്ഞു.

തന്റെ കൂടെയുണ്ടായിരുന്ന കലാഭവന്റെ ഷോ ഡയറക്ടറെയായിരുന്നു അന്ന് സുബി ചൂണ്ടിക്കാിച്ചത്. അപ്പോൾ രാഹുൽ, ഞാനോ, ഞാൻ അങ്ങനത്തെ മണ്ടത്തരമൊന്നും കാണിക്കില്ല എന്നായിരുന്നു പറഞ്ഞത്. പക്ഷേ ഷോയുടെ അവസാനം അത് താൻ തന്നെയാണെന്ന് രാഹുൽ തുറന്ന് പറഞ്ഞു. കാനഡയിൽ വെച്ച് നടന്ന ഒരു പരിപാടിയിലാണ് രാഹുൽ സുബിയോട് ഇഷ്ടം പറഞ്ഞത്. വീട്ടിൽ വന്ന് സംസാരിക്കുകയും ചെയ്തു, എന്നാൽ താൻ കൈ കൊടുത്തിട്ടില്ല ഇതുവരെ എന്നായിരുന്നു സുബിയുടെ പ്രതികരണം.

സുബിക്ക് മുമ്പ് പ്രണയങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം പാതി വഴിയിൽ വെച്ച് അവസാനിച്ച കഥകൾ പലതവണ സുബി പറഞ്ഞിട്ടുണ്ട്. ‘മുമ്പ് ഞാൻ പ്രണയിച്ചയാൾ ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്ന് പറയുമ്പോൾ അറിയാമല്ലോ അന്ന് എന്റെ കയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. ഞാൻ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോയെന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോൾ എനിക്ക് വിഷമമുണ്ടായി.’

കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാൻ പ്രാപ്തയായപ്പോൾ അമ്മയെ ജോലിക്ക് വിടേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ പിരിയുകയായിരുന്നു. എന്നാണ് മുമ്പുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കവെ സുബി പറഞ്ഞത്. എപ്പിസോഡിൽ പങ്കെടുക്കവെ കലാഭവൻ മണിയെക്കുറിച്ചും സുബി മനസുതുറന്നു. തന്റെ കല്യാണത്തിന് പത്ത് പവൻ കലാഭവൻ മണി തരുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായാണ് കലാഭവൻ മണിയുടെ മരണം സംഭവിച്ചതെന്നും കണ്ണീരോടെ സുബി ഓർമിച്ചു.

“നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നാണ് അദ്ദേഹം അമ്മയോട് പറഞ്ഞത്. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല”, കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് സുബി പറഞ്ഞു.