”വെള്ളപ്പേപ്പറില്‍ എഴുതിത്തരാം, നീ ഒപ്പുവെച്ചോ, നിങ്ങളുടെ കല്ല്യാണം ഉറപ്പായിട്ടും നടക്കത്തില്ലയെന്ന് പറഞ്ഞു, വിവാഹനിശ്ചയത്തിന് വിളിച്ചിട്ടും അവര്‍ വന്നിട്ടില്ല.” ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും പറയുന്നു


ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനുമായുള്ള ശ്രീവിദ്യയുടെ വിവാഹനിശ്ചയം.

ആറുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ തങ്ങളുടെ പ്രണയകഥ പറയുകയും പങ്കാളിയെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ മുല്ലച്ചേരിയുടെ ചിത്രങ്ങള്‍. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. സുരേഷ് ഗോപിയെ നായകനാക്കിയാണ് രാഹുലിന്റെ പുതിയ ചിത്രം.

വിവാഹനിശ്ചയത്തിനു പിന്നാലെ തങ്ങള്‍ തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്തവരാണെന്നും അതുകൊണ്ടുതന്നെ ഒരുമിച്ച് ജീവിക്കില്ലെന്ന് പലരും പറഞ്ഞിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും ഇക്കാര്യം പറഞ്ഞത്.

” ഉറപ്പായിട്ടും നിങ്ങള്‍ കല്ല്യാണം കഴിക്കില്ലയെന്ന് പറഞ്ഞവരുണ്ട്. വേണമെങ്കില്‍ വെള്ളപ്പേപ്പറില്‍ എഴുതിതരാം ഒപ്പിട്ടുവെച്ചോ നടക്കത്തില്ല എന്ന് പറഞ്ഞു.” രാഹുല്‍ പറയുന്നു.

തങ്ങള്‍ തമ്മില്‍ യാതൊരു പൊരുത്തവുമില്ലായിരുന്നെന്നും രാഹുല്‍ പറയുന്നു. ‘എന്റെ ഇഷ്ട നിറമോ ഞാന്‍ ഇഷ്ടപ്പെടുന്ന സിനികളുടെ യോണറുകളോ ഒന്നും പുള്ളിക്കാരിയുടേതുമായി ഒരു മാച്ചുമില്ല.” രാഹുല്‍ പറഞ്ഞു.

തങ്ങള്‍ എന്നും ഇങ്ങനെ തന്നെയായിരുന്നെന്ന് ശ്രീവിദ്യയും പറയുന്നു. ” അവരെ തെളിയിച്ച് കാണിക്കണം എന്നുകരുതിയൊന്നും ഞങ്ങള്‍ പ്രേമിച്ചിട്ടില്ല. ഭഗവാന്‍ തീരുമാനിച്ചിട്ടുണ്ടാവും.”

അങ്ങനെ പറഞ്ഞ സുഹൃത്തുക്കളൊന്നും വിളിച്ചിട്ടും വിവാഹനിശ്ചയത്തിന് വന്നില്ലെന്നും ഇരുവരും തമാശയോടെ പറഞ്ഞു.