“കരഞ്ഞതല്ല, ബോധം പോയതാ, ഇനി മേലാൽ ഒരുത്തനും ഇതുപോലെ സർപ്രൈസ് കൊടുക്കരുത്”: വാലന്റൈൻസ് ദിനത്തിൽ വിതുമ്പലടക്കാനാകാതെ ശ്രീവിദ്യ മുല്ലശ്ശേരി|Sreevidhya Mullachery|Rahul Ramachandran| Valentine’s Day


പ്രണയിക്കുന്നവർക്കായി ഇതാ ഒരു വാലന്റൈൻസ് ദിനം കൂടി എത്തിയിരിക്കുന്നു. അങ്ങനെ ഒരാഴ്ച നീണ്ട ആഘോഷങ്ങൾ ഇന്നത്തോടെ പൂർണ്ണമാകും. തങ്ങളുടെ പ്രണയം തുറന്നു പറയുന്നതിനും ബന്ധം ദൃഢമാക്കുന്നതിനും പരസ്പരം സമ്മാനങ്ങൾ നൽകുന്നതിനുമെല്ലാം ഈ ദിവസം വളരെ പ്രാധാന്യമേറിയതാണ്.

1380-ൽ ജെഫ്രി ചോസർ രചിച്ച ‘ ദ പാർലമെന്റ് ഓഫ് ഫൗൾസ്’ എന്ന കവിതയിലാണ് ഫെബ്രുവരി 14- പ്രണയിക്കുന്നവർക്ക് വേണ്ടിയുള്ളഒരു ദിനമാണ്എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞത് എന്ന് കരുതപ്പെടുന്നു. കൂടാതെ റോമൻ രക്തസാക്ഷിയായ വിശുദ്ധ വാലന്റൈന്റെ ഓർമ്മ ദിനമായാണ് ഈ ദിവസത്തെ മിക്ക ആളുകളും കണക്കാക്കുന്നത്.

നടിയും വ്ലോ​ഗറുമായ ശ്രീവിദ്യ മുല്ലശ്ശേരിയുടെ വാലന്റൈൻസ് ഡേ ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. ഈയടുത്താണ് ശ്രീവിദ്യയും സംവിധായകനായ രാഹുൽ രാമചന്ദ്രനുമൊത്തുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. അതുകൊണ്ട്, താൻ ആദ്യമായി സ്വാതന്ത്ര്യത്തോടെ ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് തന്നെ.

അതുകൊണ്ട് ഇത്തവണ തന്റെ ഭാവി വരനായ രാഹുലിന് ഒരു പിതിയ ടാറ്റൂ സർപ്രൈസ് നൽകാനായിരുന്നു ശ്രീവിദ്യയുടെ പദ്ധതി. ഇതുപ്രകാരം രാഹുലിനെ ടാറ്റു സ്റ്റുഡിയോയിലെത്തിച്ച് കയ്യിൽ പരമശിവന്റെ ടാറ്റു സമ്മാനമായി നൽകി. എന്നാൽ അതിന് ശേഷമായിരുന്നു യഥാർത്ഥ ട്വിസ്റ്റുണ്ടായത്. രാഹുലിന് ടാറ്റു ചെയ്യുന്നതിനിടെ പുറത്തേക്കിറങ്ങിയ ശ്രീവിദ്യയെ വിളിച്ച് വരുത്തി താരത്തിന്റെ കയ്യിൽ ടാറ്റു ചെയ്യാൻ പോവുകയാണെന്നായിരുന്നു രാഹുലിന്റെ സർപ്രൈസ്.‌

പക്ഷേ, ശ്രീവിദ്യ തീരെ പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായതുകൊണ്ട് നിരവധി തവണ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രാഹുലിന്റെ ആ​ഗ്രഹത്തിന് വഴങ്ങേണ്ടി വന്നു. ഒടുവിൽ കരഞ്ഞും ശബ്ദമുണ്ടാക്കിക്കൊണ്ടുമാണ് ശ്രീവിദ്യ തന്റെ കയ്യിലെ ടാറ്റു പൂർണ്ണമാക്കാൻ അനുവദിച്ചത്. രണ്ട് നെൽക്കതിരിന് മുകളിൽ വിരിഞ്ഞ് നിൽക്കുന്ന റോസാപ്പൂവിന്റെ ചിത്രമായിരുന്നു ശ്രീവിദ്യയുടെ കയ്യിൽ വരച്ച ടാറ്റു.

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീവിദ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്.