‘ഡോക്ടർ റോബിനെ ഇഷ്ടമാണെന്ന് ഞാൻ പറയത്തില്ല, മനുഷ്യൻമാരല്ലേ, പോസിറ്റീവുമുണ്ട് നെഗറ്റീവുമുണ്ട്”; തുറന്ന് പറച്ചിലുമായി ജാസ്മിൻ| Jasmin Jafer| Robin Radhakrishnan| Bigg Boss
വളരെപ്പെട്ടന്നായിരുന്നു ജാസ്മിൻ ജാഫർ എന്ന പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഇൻഫ്ലുവൻസറായി മാറിയത്. 50 ദിവസം കൊണ്ടാണ് ജാസ്മിൻ 260 സബ്സ്ക്രൈബേഴ്സിനെ ഉണ്ടാക്കിയെടുത്തത്. ഒന്നര വർഷത്തെ ബ്രേക്കിന് ശേഷമാണ് ഈ തിരിച്ച് വരവ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ജാസ്മിൻ മനസ് തുറന്നത്.
അഭിമുഖത്തിനിടെ ഇഷ്ടപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥി ആരാണെന്ന് ചോദിച്ചപ്പോൾ സിനിമ സീരിയൽ താരം മണിക്കുട്ടന്റെ പേരാണ് ജാസ്മിൻ പറഞ്ഞത്. ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ പാവമാണ്, കാം ആൻഡ് ക്വയറ്റ് ആണ്, അതുകൊണ്ടൊക്കെയാണ് മണിക്കുട്ടനെ താൻ ഇഷ്ടപ്പെടുന്നതെന്നാണ് ജാസ്മിൻ പറയുന്നത്. ശാന്തനായി നിൽക്കുന്നതാണ് ബെറ്റർ, അതാണ് ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ബിഗ് ബോസ് സീസൺ അഞ്ച് മത്സരാർത്ഥിയായ ഡോക്ടർ റോബിനെക്കുറിച്ച് ചോദിച്ചപ്പോൾ ഡോക്ടർ റോബിനെ ഇഷ്ടമാണ് ഞാൻ പറയത്തില്ല, മനുഷ്യൻമാരല്ലേ, നെഗറ്റീവുമുണ്ട് പോസിറ്റീവുമുണ്ട്, എനിക്കും നെഗറ്റീവ്സ് ഉണ്ട് എന്നായിരുന്നു ജാസ്മിന്റെ മറുപടി.
ഇതിനിടെ ബസ് യാത്രയിൽ താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ചും ജാസ്മിൻ പറഞ്ഞു. ബസിൽ നിന്നും മോശം സ്പർശം ഉണ്ടായിട്ടുണ്ടെന്നും താൻ അതിനോട് പ്രതികരിച്ചുട്ടുണ്ടെന്നും താരം പറഞ്ഞു. കൂടുതലായും പ്രായം ചെന്നവർക്കാണ് ഇത്തരം മോശം സ്വഭാവങ്ങൾ കൂടുതലുള്ളത് എന്നാണ് ജാസ്മിന്റെ അഭിപ്രായം.
”ഈ ബസ്സിലൊക്കെ കേറുമ്പോൾ എന്തെങ്കിലും തോണ്ടലും പിടിക്കലുമൊക്കെയുണ്ടാകും. ഒരുങ്ങിയാലും ഇല്ലെങ്കിലും അതുണ്ടാകും. അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ തിരിച്ച് നന്നായിട്ട് പറയും. എനിക്ക് തോന്നുന്നത്, ഈ പ്രായം ചെന്ന ചേട്ടൻമാർക്കാണ് ചൊറിച്ചിൽ കൂടുതലെന്ന്. ആദ്യം ബാക്കിൽ തട്ടുമ്പോൾ നമ്മൾ കരുതും ബസിലെ തിരക്ക് കാരണമാണെന്ന്.
പക്ഷേ പിന്നെയും മനപ്പൂർവ്വം തട്ടുമ്പോൾ നമുക്ക് അറിയാൻ പറ്റുമല്ലോ, ഞാൻ തിരിഞ്ഞ് നിന്ന് നല്ല തെറി പറഞ്ഞു. എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓർമ്മയില്ല, അത്രക്കും തെറിയാണ് പറഞ്ഞത്. അടുത്ത സ്റ്റോപ്പിൽ ആ ചേട്ടൻ ഇറങ്ങിപ്പോയി. അതിന് ശേഷം ഏതൊക്കെയോ ചില കോളജ് പിള്ളേർ വന്ന് ചൊറിയാൻ തുടങ്ങി. മാറി നിൽക്ക്, ഇനി എന്തെങ്കിലും തൊട്ട് പോയിട്ട് മതി പറയാൻ എന്ന രീതിയിൽ പറയാൻ തുടങ്ങി”- ജാസ്മിൻ പറയുന്നു. ഒടുവിൽ നിങ്ങളുടെ പെങ്ങൾക്കോ അമ്മക്കോ ഈ അവസ്ഥ വരുമ്പോഴേ മനസിലാകു എന്ന് പറഞ്ഞ് ജാസ്മിൻ ബസിൽ നിന്നും ഇറങ്ങിപ്പോയി.
കൊല്ലം പുനലൂർ സ്വദേശിനിയാണ് ജാസ്മിൻ. ചെറുപ്പം മുതലേ മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയേ ഇല്ലാത്തയാളാണെന്നാണ് പറയുന്നത്. പിതാവ് രോഗബാധിതനായതിനെ തുടർന്ന് വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ വന്നതോടെയാണ് ജാസ്മിൻ വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമായിത്തുടങ്ങിയത്. ആ സമയത്ത് തുണിക്കടയിൽ ജോലിക്ക് നിന്നാലോയെന്ന് വരെ ആലോചിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.