“ദുബായിലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് അക്കാര്യമറിഞ്ഞത്, ഒടുവിൽ സാഹസികമായി വിസയൊപ്പിച്ച് ശ്രീകുമാറും കൂടെ പോന്നു”; പുതിയ വിശേഷം പങ്കുവെച്ച് സ്നേഹയും ശ്രീകുമാറും/Sneha Sreekumar


മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയരായത്. ശ്രീകുമാറിന്റെ ലോലിതൻ എന്ന കഥാപാത്രപാത്രവും സ്നേഹയുടെ മണ്ഡോദരിയും ചേർന്ന് പ്രേക്ഷകരെ ചിരിപ്പിച്ചത് കണക്കുണ്ടാവില്ല.

നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ വല്ലാത്ത പഹയൻ, നീന, ലോനപ്പന്റെ മാമോദീസ, പന്ത്, ഒരേ മുഖം തുടങ്ങി നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പേരിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് എസ്പി ശ്രീകുമാർ മുഖം കാണിച്ചത്. തുടർന്ന് ധാരാളം ഹാസ്യപരിപാടികളിൽ അഭിനയിച്ചെങ്കിലും മറിമായത്തിലെ ലോലിതനിലൂടെയാണ് താരം പ്രേക്ഷകമനസിൽ ഇടം നേടിയത്. ഇതിനുശേഷം താരം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ശ്രീകുമാറിന്റെ 2013ൽ റിലീസായ മെമ്മറീസ് എന്ന ചിത്രത്തിലെ സൈക്കോ കില്ലറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ദമ്പതികൾ. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വി‍ഡിയോയിലൂടെയാണ് സന്തോഷം അറിയിച്ചത്.

താൻ അഞ്ചു മാസം ​ഗർഭിണിയാണ് എന്നാണ് സ്നേഹ പറഞ്ഞത്. വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യത്തിന് സമയമാകുമ്പോൾ പറയാം എന്നാണ് പറഞ്ഞിരുന്നത്. അവസാനം ഒരു ചെറിയ വിശേഷമുണ്ട് എന്നാണ് സ്നേഹയുടെ വാക്കുകൾ. ​ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് കുറച്ചു മാസം ആയെന്നും സ്കാനിങ് എല്ലാം നടത്തി ഓകെ ആയിട്ട് എല്ലാവരേയും അറിയിക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ഗർഭിണിയാണെന്ന് അറിയാൻ വൈകിയെന്നാണ് സ്നേഹ പറയുന്നത്.. അറിയുമ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടിരുന്നു. അങ്ങനെ ബ്ലഡ് ടെസ്റ്റ്‌ ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.- സ്നേഹ പറഞ്ഞു.

ദുബായിലെ ഒരു പരിപാടിക്കു തൊട്ടുമുൻപാണ് ​ഗർഭിണിയാണെന്ന വിവരം അറിയുന്നത്. അവസാനം സാഹസികമായി ശ്രീകുമാറിനും വിസയൊപ്പിച്ച് ഒന്നിച്ച് ദുബായിൽ പോവുകയായിരുന്നു. ഗർഭിണിയാണെന്ന് അറിയാതെ ആദ്യ മാസങ്ങളിൽ കുറെ യാത്ര ചെയ്‌തെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ​ഗർഭിണിയാണെങ്കിലും ഇപ്പോഴും ഷൂട്ടിങ് തിരക്കിലാണ് സ്നേഹ. സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്നുണ്ട്. ​ഗർഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം അഞ്ചു തവണ വിദേശ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ശാരീരികമായി മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും സ്നേഹ വ്യക്തമാക്കി. കൂടാതെ സെറ്റിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പറഞ്ഞു.