”ചേച്ചീ… ചേച്ചിയോടെനിക്ക് ഒരു കാര്യം പറയാനുണ്ട്, ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാ” സര്‍പ്രൈസ് നിറച്ച് ക്രിസ്റ്റി|Malavika Mohan| Mathew Thomas| Christy


റിലീസിന് മുൻപേ സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് നവാ​ഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന ചിത്രം. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജിആർ ഇന്ദു​ഗോപനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. മാളവിക മോഹനനും മാത്യു തോമസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ​ഗാനങ്ങളും മികച്ച അഭിപ്രായം നേടിയിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്, ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. 52 സെക്കണ്ട് ദൈർഘ്യമുള്ള വീഡിയോയിൽ മാളവികയുടെയും ക്രിസ്റ്റിയുടെയും ചുംബനരം​ഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ രം​ഗം ചിത്രീകരിക്കുമ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ച് മാളവികയും മാത്യുവും തങ്ങളുടെ അഭിമുഖങ്ങൾ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

വളരെ രസകരമായാണ് ഇന്റിമേറ്റ് രം​ഗങ്ങൾ ചിത്രീകരിച്ചതെന്നും, ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നെന്നും മാളവിക മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ക്രിസ്റ്റിയിലെ ഇന്റിമേറ്റ് രം​ഗം എടുക്കുമ്പോൾ കിസ് ചെയ്യാൻ ശ്രമിക്കുന്ന സീനിൽ മാത്യു വളരെ ഓക്ക്വേഡ് ആയാണ് പെരുമാറിയതെന്നാണ് മാശവികയുടെ അഭിപ്രായം.

മാത്യു ഭയങ്കര പാവമാണ്, പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓൺസ്ക്രീനിൽ കിസ് ചെയ്തട്ടില്ല, കിസ് ചെയ്യാൻ വരുമ്പോഴുള്ള ഒരു ഇന്റിമസി ഉണ്ടല്ലോ അതെടുത്തത് ഭയങ്കര തമാശയായിരുന്നു, ഒരുപാട് ടേക്ക്സ് പോയി- മാളവിക പറ‍ഞ്ഞു.

ഇരുവരും ഒന്നിച്ചെത്തിയ അഭിമുഖത്തിൽ ക്രിസ്റ്റിയിൽ അഭിനയിച്ചതിനെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് മാളവിക മാത്യുവിനോട് ചോദിക്കുന്നുണ്ട്. മനോഹരം എന്ന് മറുപടി നൽകിയ മാത്യു, മാളവിക മോഹനുമൊത്ത് ജോലി ചെയ്യാൻ കഴിഞ്ഞതിൽ അനു​ഗ്രഹീതനാണെന്നും പറഞ്ഞു. തനിക്കൊപ്പം ജോലി ചെയ്തത് എങ്ങനെയുണ്ടായിരുന്നു എന്ന് മാളവിക ചോദിച്ചപ്പോൾ രസകരം എന്ന് ഒറ്റ വാക്കിൽ പറഞ്ഞ മാത്യു മാളവിക സുന്ദരിയാണെന്നും പറയുന്നുണ്ട്.

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്.