“ഞാൻ കൂട്ടിയിട്ട് കത്തിച്ച് വലിച്ചിട്ടല്ലേയുള്ളൂ, മനുഷ്യരെ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ടിവിടെ, അതൊന്നും ചോദിക്കാൻ ആളില്ല ഇവിടെ”; മറുപടി പറഞ്ഞ് ഷൈൻ ടോം ചാക്കോ| Shine Tom Chakko| Smoking


ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളെല്ലാം ഏറെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇതുവരെ ആരും പിന്തുടരാത്ത, അല്ലെങ്കിൽ ഭയക്കുന്ന ഒരു രീതിയാണ് താരത്തിന്റേത്. ഏത് സമയത്ത് എന്ത് വേണമെങ്കിലും പറയാം, പൊട്ടിത്തെറിക്കാം, ശാന്തനാകാം അങ്ങനെ ഇന്നത് എന്നില്ലാതെ എല്ലാമാണ് താരം. ഈയടുത്ത് വന്ന എല്ലാ അഭിമുഖങ്ങളിലും അങ്ങനെത്തന്നെയാണ് ഷൈൻ പെരുമാറിയിട്ടുള്ളത്.

ഇതിനെതിരെ, സിനിമാലോകത്ത് നിന്നും പുറത്ത് നിന്നുമെല്ലാം ധാരാളം വിമർശനങ്ങൾ നേരിടാറുണ്ട് താരം. എന്നിരുന്നാലും തന്റെ പതിവ് രീതിയിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് ഷൈൻ. മറ്റുള്ളരുടെ ശ്രദ്ധയാകർഷിക്കാനും വ്യത്യസ്തനാകാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പറയുന്നവർ താരത്തെ ശെരിക്കും വായിച്ചിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ വേണം പറയാം.

തന്റെ എല്ലാ ശ്രമങ്ങളും മൊത്തം ജെനുവിനായി ജീവിക്കാൻ വേണ്ടിയാണെന്നാണ് താരം പറയുന്നത്. അവതാരകന്റെ ചോദ്യങ്ങൾക്കെല്ലാം തന്റേതായ രീതിയിൽ ബൗദ്ധിക നിലവാരമുള്ള മറുപടിയാണ് ഷൈൻ നൽകുന്നത്. പ്രസ്തുത ഇന്റർവ്യൂ കുറച്ച് നേരത്തെ വന്നതാണെങ്കിലും അതിലെ പല ഭാ​ഗങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നു.

അവതാരകന്റെ മുഴുവൻ ചോദ്യങ്ങൾക്കും തന്റെ തനത് ഭാഷയും ശരീര ഭാഷയും ഉപയോ​ഗിച്ച് ഷൈൻ മറുപടി പറയുമ്പോൾ, ‘ഇതുപോലുള്ള സംസാരങ്ങൾ കേൾക്കുമ്പോഴാണ് പുറത്ത് നിന്നൊരാൾ പറയുന്നത്, ഷൈൻ കൂട്ടിയിട്ട് വലിച്ചിട്ടാണ് വന്നിരുന്ന് സംസാരിക്കുന്നത് എന്ന്’ അവതാരകൻ പറഞ്ഞു. ഇതിന് ഷൈൻ പറഞ്ഞത്, ‘ഞാൻ കൂട്ടിയിട്ട് കത്തിച്ച് വലിക്കുന്നല്ലേയുള്ളൂ, മനുഷ്യരെ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ടിവിടെ, അതൊന്നും ചോദിക്കാൻ ആളില്ല ഇവിടെ’ എന്നാണ്.

നടനും, സഹസംവിധായകനുമായ ഷൈൻ ടോം ചാക്കോ 2011ൽ ​ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തെത്തിയത്. 2012ൽ ഈ അടുത്ത കാലത്ത്, ചാപ്‌റ്റോഴ്‌സ് എന്നീ ചിത്രങ്ങളിൽ അഭിനിയിച്ചു. 2013ൽ അന്നയും റസൂലും എന്ന ചിത്രത്തിൽ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ൽ ഇതിഹാസ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അറുപത് ദിവസത്തോളം ഷൈനിന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ മലയാളസിനിമയിൽ ഏറെ തിരക്കുള്ളൊരു നടനാണ് ഷൈൻ.