”രണ്ട് പാമ്പ് ഇണചേരാൻ നേരത്ത് ആരെങ്കിലും ശല്യം ചെയ്യാൻ നോക്കുമോ? മനുഷ്യന്റെ ഇത്തരം പ്രശ്നങ്ങളെ തടയാൻ നോക്കുന്നത് എത്രത്തോളം പാപകരമാണ്..!”: കാഴ്ച്ചപ്പാട് വ്യക്തമാക്കി ഷൈൻ ടോം ചാക്കോ| Shine Tom Chakko| Corona Papers


അനുരാജ് മനോഹർ സംവിധാനം ചെയ്ത് 2017ൽ തിയേറ്ററുകളിലെത്തിയ ഇഷ്ക് എന്ന ചിത്രം കേരളത്തിൽ നിലനിൽക്കുന്ന സാധാചാര പ്രശ്നങ്ങളിലേക്കായിരുന്നു വിരൽ ചൂണ്ടിയത്. നമ്മുടെ സമൂഹത്തിൽ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന വളരെ വലിയ ഒരു പ്രശ്നമായിരുന്നു സിനിമ ചർച്ച ചെയ്തത്.

ഷെയ്ൻ നി​ഗം നായകനായെത്തിയ ചിത്രത്തിൽ നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു സദാചാരവാദിയായ നെ​ഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചത്. യഥാർത്ഥ ജീവിതത്തിൽ ഷൈനിന് ഇങ്ങനെയുള്ള കാര്യങ്ങളോടുള്ള നിലപാട് എന്താണെന്ന് ചോദിച്ചപ്പോൾ താരം സമൂഹത്തിലെ എല്ലാത്തരത്തിലുള്ള മൊറാലിറ്റികൾക്കെതിരെയും പ്രതികരിക്കുകയാണ് ചെയ്തത്.

”നമ്മൾ ചെയ്യാത്തത് മറ്റുള്ളവർ ചെയ്യുന്നതിലുള്ള പ്രശ്നമാണ് സദാചാരം എന്നാണ് ഷൈൻ പറയുന്നത്. പ്രണയിക്കുന്നവർക്ക് യാതൊരു പ്രശ്നവുമില്ലാത്ത കാര്യം എന്തിനാണ് ബാക്കിയുള്ളവർ എന്തിനാണ് തലയിൽ എടുത്ത് വയ്ക്കുന്നത് എന്നും ഷൈൻ ചോദിക്കുന്നു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

നമ്മൾ ചെയ്യാത്തത് മറ്റുള്ളവർ ചെയ്യുന്നതിലുള്ള പ്രശ്നമാണിതെല്ലാം. ആൺ പെൺ വിഷയങ്ങളിൽ കോയമ്പത്തൂരിൽ സിഡി അന്വേഷിക്കാൻ പോയ കേസ് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്തിനാ അത്രയും ദൂരം വണ്ടിയെല്ലാം എടുത്ത് പോയത്. പിന്നെ ഒരു കേസ് ഉണ്ടാകുമ്പോൾ സ്ത്രീയുടെ പേര് മാത്രം എടുത്ത് വലുതാക്കി കാണിക്കുന്നത് ശരിയാണോ? ഇതെല്ലാം ചെയ്യുന്നത് ഞാൻ ആണോ? അല്ല, നാട്ടുകാർ.

സദാചാരം എന്നുള്ളത് നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഉള്ളതാണ്. എനിക്കും രണ്ടാളെ ആദ്യം കാണുമ്പോൾ അതാണ് ആദ്യം തല പൊക്കുക. രണ്ട് പേർ ഒന്നിച്ചിരുന്ന് പ്രണയിക്കുന്നു, അത് എത്തിനോക്കുന്നവനാണോ പ്രശ്നം പ്രണയിക്കുന്നവനാണോ പ്രശ്നം? ഇതെല്ലാം എത്തി നോക്കി വിളിച്ച് പറയുന്ന സദാചാരക്കാരാണ് പ്രശ്നം, നമ്മളാണ് അത്. അപ്പോൾ നമ്മൾ തന്നെയാണ് പ്രശ്നക്കാർ”- ഷൈൻ ടോം വ്യക്തമാക്കി.

രണ്ടു പാമ്പുകൾ തമ്മിൽ ഇണചേരുകയാണെങ്കിൽ ആരും അങ്ങോട്ട് പോവുകയില്ല. കാരണം ഭയമാണ്. പാമ്പിനെ മനുഷ്യന് പേടിയാണ്, പക്ഷേ മനുഷ്യനെ മനുഷ്യന് പേടിയില്ല. രണ്ട് മനുഷ്യരുടെ നാച്വറലായിട്ടുള്ള ഇത്തരം കാര്യങ്ങൾ തടസപ്പെടുത്തുന്നത് പാപമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ആൺ പെൺ പ്രശ്നങ്ങൾ മാത്രമല്ല സദാചാരം, എല്ലാം അതിൽപ്പെടും എന്നും അദ്ദേഹം പറയുന്നു.

നേരത്തേ തിയേറ്ററിൽ ഇരുന്നും പുറത്തും എല്ലാം പബ്ലിക് ആയി സി​ഗരറ്റ് വലിക്കാമായിരുന്നു, കാട്ടുമൃ​ഗങ്ങളെ വേട്ടയാടി തിന്നാമായിരുന്നു. അന്ന് അതെല്ലാം ചെയ്തിരുന്ന മനുഷ്യർ തന്നെയാണ് അത് നിരോധിച്ചത്. തങ്ങൾക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുന്നതിലുള്ള അസൂയയാണ് എല്ലാ പ്രശ്നങ്ങളുടെ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.