“എടി, എന്തെങ്കിലുമൊക്കെ ചെയ്യ്, പാർലറിൽ പോ, മേക്കഅപ് ചെയ്യ്”; പ്രായം റിവേഴ്സ് ​ഗിയറിലാവുന്നതിന്റെ കാരണത്തിലേക്ക് വിരൽ ചൂണ്ടി ശീലു എബ്രഹാം/Sheelu Abraham


വിവാഹം കഴിഞ്ഞ് സിനിമ വിടുകയും, തുടർന്ന് അഭിനയിക്കാൻ വേണ്ടി വിവാഹ മോചിതരാകുന്നതുമാണ് മലയാള സിനിമയിലെ പതിവുരീതി. മലയാളസിനിമയിൽ മാത്രമല്ല, തെന്നിന്ത്യയിലുടനീളം വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട പറയുന്ന പ്രവണത നിലനിന്നിരുന്നു. പതിയെ, പതിയെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും നായികമാരുടെ കാര്യത്തിൽ പുരോ​ഗമനം അത്ര വേണ്ട എന്നൊരു അലിഖിത നിയമമുള്ള പോലെയാണ് തോന്നുന്നത്.

എന്നാൽ ഇതെല്ലാം പൊളിച്ചെഴുതിക്കൊണ്ട് മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന താരങ്ങളാണ് നൈല ഉഷ, ആശാ ശരത്ത്, ശീലു എബ്രഹാം തുടങ്ങിയ താരങ്ങൾ. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഷീലു സിനിമാലോകത്തേക്ക് കടന്നു വന്നത്. നഴ്സും നർത്തികിയുമായ ഇവർ ഭർത്താവും നിർമ്മാതാവുമായ എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. 2013ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

2014ൽ പുറത്തിറങ്ങിയ മം​ഗ്ലീഷ് ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. തുടർന്ന് ആടുപുലിയാട്ടം, പുതിയ നിയമം, കനൽ, ഷീ ടാക്സി, പുത്തൻ പണം, സ്റ്റാർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2022 -ൽ വീകം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ഷീലു എബ്രഹാം സിനിമാനിർമ്മാണവും ആരംഭിച്ചു.

ഇപ്പോൾ താരം ബിഹൈൻഡ് വുഡ്സ് ഐസിൽ പങ്കെടുത്തപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ട അതേ പോലെയാണ് ഷീലു ഇപ്പോഴുമുള്ളത് എന്താ അതിന്റെ കാരണമെന്ന് ചോദിച്ചപ്പോൾ പ്രായം റിവേഴ്സ് ​ഗിയറിലാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ആദ്യത്തെ മറുപടി.

പിന്നീട് തനിക്ക് പ്രായം കുറയാനുള്ള കാരണമെന്താണന്നറിയേണ്ടേ എന്ന് ചോദിച്ച് താരം തന്റെ ഭർത്താവിന്റെ ഫോട്ടോയിലേക്കാണ് വിരൽ ചൂണ്ടിയത്. നമുക്ക് സന്തോഷം തരുന്ന അല്ലെങ്കിൽ ലൈഫിൽ എന്ത് ചെയ്യാനുമുള്ള പിന്തുണയും സ്വാതന്ത്ര്യവുമൊക്കെ തരുന്ന ഭർത്താവ് ഉണ്ടെങ്കിൽ സുന്ദരിയായിരിക്കാം എന്നാണ് ശീലുവിന്റെ പക്ഷം.

ഭർത്താവ് എബ്രഹാം മാത്യു തന്നോട് എപ്പോഴും നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഒരുങ്ങി നടക്കാൻ ആവശ്യപ്പെടാറുണ്ട് എന്ന് താരം പറയുന്നു. ബ്യൂട്ടിപാർലറിൽ പോകാനും പുറത്ത് പോകുമ്പോൾ മേക്കഅപ്പ് ചെയ്യാനുമെല്ലാം ഷീലുവിനോട് എബ്രഹാം മാത്യു ആവശ്യപ്പെടാറുണ്ട് എന്നാണ് താരം പറയുന്നത്. കൂടാതെ തന്നോട് ഭർത്താവ് ഇടയ്ക്കിടക്കിടക്ക് താൻ സുന്ദരിയാണെന്ന് പറയാറുണ്ടെന്നും അത് കേൾക്കുമ്പോൾ വലിയ സന്തോഷമാണെന്നും താരം പറയുന്നു.