”പ്രേമം മൊട്ടിട്ട് വിടര്‍ന്നിട്ടുണ്ട്, ഇനി കല്ല്യാണം ആകുമായിരിക്കും, എന്നായിരിക്കുമെന്ന് പറയാനാവില്ല” കൂടെവിടെ സീരിയല്‍ താരം അന്‍ഷിത പറയുന്നു


കൂടെവിടെ എന്ന സീരിയലിലെ സൂര്യ കഥാപാത്രം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കഥാപാത്രത്തെ അവതരിപ്പിച്ച അന്‍ഷിദയുടെ വിശേഷങ്ങള്‍ അറിയാന്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ താല്‍പര്യവുമാണ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അന്‍ഷിദ പങ്കുവെച്ച സീരിയല്‍ വിശേഷങ്ങള്‍ ചര്‍ച്ചയാവുകയാണ്.

ഋഷി- സൂര്യ പ്രണയം മോട്ടിട്ടോ, കല്ല്യാണം അടുത്തുതന്നെയുണ്ടാകുമോയെന്നായിരുന്നു ചോദ്യത്തോട് രസകരമായാണ് അന്‍ഷിദ പ്രതികരിച്ചത്. ” പ്രേമം മൊട്ടിട്ടു, വിടര്‍ന്ന് ഇത്രത്തോളമെത്തി. ഇനിയൊരു സ്‌റ്റേജിലേക്ക് പോയാല്‍ കല്ല്യാണമായിരിക്കും. അത് എപ്പോഴാണെന്ന് സീരിയലിന്റെ തിരക്കഥാകൃത്തും സംവിധായകനുമൊക്കെ തീരുമാനിക്കും. പ്രേമിച്ചു നടക്കട്ടെ, പിന്നെ കല്ല്യാണം കഴിച്ചാല്‍ പോരേ, പ്രേമിക്കുന്നതിന്റെ സുഖം കല്ല്യാണം കഴിഞ്ഞാലും കിട്ടണം. പിന്നെന്തിനാ പ്രേമിക്കുന്നത്” എന്നും അന്‍ഷിദ ചോദിക്കുന്നു.

സിനിമാ മോഹം മനസില്‍ ഇല്ലാത്ത ആളായിരുന്നു താനെന്നും അന്‍ഷിദ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ അത് മാറി. എല്ലാവരുടേയും മനസില്‍ നില്‍ക്കുന്ന നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്യണമെന്നുണ്ട്. അമ്മയാണ് താന്‍ അഭിനയ രംഗത്തേക്ക് വരാന്‍ കാരണമെന്നും അന്‍ഷിദ പറയുന്നു.

ഇപ്പോള്‍ അഭിനയ രംഗത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. ഒരു ദിവസം പോലും ക്യാമറയുടെ മുന്നില്‍ വന്നില്ലെങ്കില്‍ ഞാനൊന്നും ചെയ്തില്ലല്ലോ എന്ന് തോന്നുന്ന തരത്തിലായി കാര്യങ്ങളെന്നും അവര്‍ പറയുന്നു.

ഭയങ്കര ക്ഷീണിതയാണെങ്കിലും ലൊക്കേഷനില്‍ വന്നാല്‍ ഊര്‍ജസ്വലയാകും. അഞ്ചുവര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് വന്നിട്ട്. അമ്മ എന്ന സീരിയലിലൂടെയാണ് താന്‍ തുടങ്ങിയത്. ഇനിയും ഈ രംഗത്ത് തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അന്‍ഷിദ പറഞ്ഞു.

Summary: Serial actress Anshida about koodevide story