”ഷാജി സാറിന്റെ ആ ചിത്രം പരാജയപ്പെടാന്‍ കാരണം ജയറാം” തുറന്ന് പറഞ്ഞ് സംവിധായകന്‍ സതീഷ് പൊതുവാള്‍ | Satheesh Poduval | Jayaram | Shaji N Karun
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന ചിത്രം പരാജയപ്പെടാന്‍ കാരണം ജയറാമിനെ ആ ചിത്രത്തില്‍ നായകനായി കാസ്റ്റ് ചെയ്തതാണെന്ന അഭിപ്രായവുമായി സംവിധായകന്‍ സതീഷ് പൊതുവാള്‍. മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
”ആവറേജിന് മുകളില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റിയ നടനാണ് ജയറാം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതിന്റെ ഒരുപാട് ലിമിറ്റേഷന്‍സുള്ള കഥാപാത്രം മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. അല്ലാത്ത ശ്രമങ്ങള്‍ എം.ടിയുടെ തിരക്കഥയിലുള്ളതും ഷാജി സാറിന്റെ സോപാനവുമാണ്. ഷാജി സാറിന് സംഭവിച്ച മിസ് കാസ്റ്റാണ് സോപാനത്തിലെ ജയറാം. ജയറാമിന് ചെണ്ട അറിയാമായിരുന്നു, ഈ കഥാപാത്രം ചെണ്ടക്കാരനാണ്. അതായിരിക്കും ഷാജി സാര്‍ ഈ കഥാപാത്രം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കാരണം.”
ചെണ്ട അറിയുന്നതിനേക്കാള്‍ ആ കഥാപാത്രത്തിന്റെ മറ്റ് ഭാവങ്ങള്‍ക്ക് കൂടി പ്രാധാന്യമുണ്ട്. അതുകൂടി മനസിലാക്കിവേണമായിരുന്നു കാസ്റ്റ് ചെയ്യാനെന്നും സതീഷ് പൊതുവാള്‍ പറയുന്നു.
ടി.വി ചന്ദ്രന്റെ കഥാവശേഷന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ കാസ്റ്റിങ്ങിനെയാണ് മറ്റൊരു മിസ് കാസ്റ്റായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ”കഥാവശേഷനില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതിന്റെ സ്‌ക്രിപ്റ്റ് ആദ്യം വായിച്ചിരുന്നു. ആ കഥാപാത്രത്തിന് ഞാന്‍ ഉദ്ദേശിച്ചത് ലാല്‍സാറിനെയായിരുന്നു. ലാല്‍ സാര്‍ ആ കഥാപാത്രത്തിന് കറക്ട് ആയിരുന്നു.
ചന്ദ്രന്റെ ഫിലോസഫിക്കല്‍ സ്വഭാവമുള്ള കഥാപാത്രമാണത്. ചന്ദ്രന്റെ പരിഗണനയിലുണ്ടായിരുന്നതും ലാല്‍ സാറായിരുന്നു. തീര്‍ച്ചയായും ലാല്‍ സാര്‍ അത് ചെയ്തിരുന്നെങ്കില്‍ ആ പടത്തിന്റെ കളറേ മാറുമായിരുന്നു. ആ കഥാപാത്രവും വ്യത്യസ്തമാകുമായിരുന്നു. പില്‍ക്കാലത്ത് ചന്ദ്രേട്ടനോട് ഞാനത് പറഞ്ഞിരുന്നു. അദ്ദേഹത്തിനും പറ്റിയത് അബദ്ധമാണെന്ന് അറിയായിരുന്നു.
ഇന്ദ്രന്‍സിന് വ്യത്യസ്തമായ കഥാപാത്രം കിട്ടിയ ചിത്രമായിരുന്നു കഥാവശേഷന്‍. ചന്ദ്രന്‍ അതിനായി എടുത്ത ധൈര്യം അഭിനന്ദിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറയുന്നു. സതീഷ് പൊതുവാള്‍