”ചേട്ടന്‍ എന്നോട് മിണ്ടാന്‍ വരാറില്ല, സത്യം പറഞ്ഞാല്‍ ഞങ്ങള്‍ അഭിനയിക്കുമ്പോള്‍ മാത്രമേ മിണ്ടാറുള്ളൂ”; സാന്ത്വനം സീരിയലിലെ കണ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് നടി മഞ്ജുഷ മാര്‍ട്ടിന്‍ | Manjusha Martin | Santhwanam
റീല്‍സിലൂടെയും ടിക് ടോക് വീഡിയോകളിലൂടെയും അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍. സാന്ത്വനം എന്ന സീരിയലിലെ അച്ചു എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ചുരുങ്ങിയ കാലംകൊണ്ടുതന്നെ മഞ്ജുഷ മാറി. സീരിയലില്‍ കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ പെയര്‍ ആയാണ് അച്ചു എത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഇതിനകം തന്നെ ചര്‍ച്ചയായതാണ്.
”കണ്ണാ വിടാതെ പിടിച്ചോ ഇവള്‍ തന്നെയാടാ നിന്റെ പെണ്ണ്’ എന്ന ക്യാപ്ഷനോടെ വന്ന സീരിയലിലെ വീഡിയോ യൂട്യൂബില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ സീരിയലില്‍ കാണുന്ന തരത്തിലുള്ള അടുപ്പമൊന്നും കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചുവുമായി ഇല്ലയെന്നാണ് മഞ്ജുഷ പറയുന്നത്.
” സത്യം പറഞ്ഞാല്‍ ഞങ്ങള്‍ അഭിനയിക്കുമ്പോള്‍ മാത്രമേ മിണ്ടാറുള്ളൂ. ചേട്ടന്‍ ഭയങ്കര ഷൈയാണെന്ന് പോലെയാണ്, ഷൈ എന്നല്ല ചേട്ടന്‍ എന്നോട് അങ്ങനെ മിണ്ടാന്‍ വരാറില്ല. അതുകൊണ്ടുതന്നെ ഞാന്‍ അങ്ങോട്ട് മിണ്ടാന്‍ പോകുന്നത് ശരിയല്ലല്ലോ. ചേട്ടന്‍ എന്തെങ്കിലും വര്‍ക്കിനെ ബേസ് ചെയ്‌തേ സംസാരിക്കാറുള്ളൂ. ആളൊരു പുതിയ വര്‍ക്ക് ആദ്യമായി ഡയറക്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. എന്റെയൊരു വര്‍ക്ക് ഞാനും ഡയറക്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ രണ്ടുപേരും ഈ വര്‍ക്കിനെക്കുറിച്ച് ഡിസ്‌കസ് ചെയ്യും. സീരിയലിലെ കട്ട് പറഞ്ഞ് കഴിഞ്ഞായുടന്‍ ചോദിക്കുന്നത് എടീ നിന്റെ കാസ്റ്റിങ് എന്തായി, കഥയെഴുതി തുടങ്ങിയോ എന്നൊക്കെയാണ്.” മഞ്ജുഷ പറയുന്നു.
കണ്ണനെ ദിലീപുമായി ഏറെ സാമ്യം തോന്നിയിട്ടുണ്ടെന്നും മഞ്ജുഷ വ്യക്തമാക്കി. ഇരിപ്പ്, നടപ്പ്, ഇടയ്ക്കുള്ള മൂളല്‍ പോലും ദിലീപിന്റേത് പോലെ തോന്നും. ദിലീപിന്റെ ഛായ തോന്നുന്നുണ്ട് എന്ന് പറയാറുണ്ടെന്നും മഞ്ജുഷ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോഡി ഷെയിമിങ് ഏറെ വിഷമിപ്പിക്കാറുണ്ടെന്നും മഞ്ജുഷ വെളിപ്പെടുത്തി. ”വിശപ്പില്ലാത്ത പ്രശ്‌നമാണ് എനിക്ക്. അതിന്റെ പേരില്‍ ഒരുപാട് ട്രീറ്റ്‌മെന്റ് എടുത്തു. അതിന് എനിക്ക് തന്നെ വിഷമമായിരിക്കുന്ന അവസ്ഥയില്‍ മറ്റുള്ളവര്‍ക്കൂടി തടി കുറഞ്ഞതിന്റെ പേരില്‍ കളിയാക്കുമ്പോള്‍ ഏറെ വേദന തോന്നും.’ മഞ്ജുഷ പറഞ്ഞു.