”ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോട് മാത്രം, അവരുടെ മുന്നിൽ മാത്രമേ സങ്കടങ്ങൾ പറഞ്ഞ് കരഞ്ഞിട്ടുള്ളൂ”; മനസ് തുറന്ന് സലിം കുമാർ| Salim Kumar| International Women’s Day


ഇന്ന് മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനമാണ്. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതാ ദിനം കൂടുതലായും ചർച്ച ചെയ്യുന്നത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ പുരുഷൻമാരുൾപ്പെടെ വനിതാ ദിന ആശംസകളും സന്ദേശങ്ങളുമെല്ലാം അറിയിക്കുന്നുണ്ട്. ഇതിൽ നടൻ സലിം കുമാർ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ത്രീകളെ സ്മരിച്ച് കൊണ്ട് എഴുതിയ ഫേസ്ബുക്ക് ശ്രദ്ധേയമാവുകയാണ്. അമ്മയെയും ഭാര്യയെയുമാണ് താൻ വനിതാ ദിനത്തിൽ ഓർക്കുന്നത് എന്നാണ് സലിം കുമാർ എഴുതിയിരിക്കുന്നത്.

ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്. അതിലൊന്ന് എനിക്കായി ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ്. മറ്റൊന്ന് എനിക്കായി മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി. ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ്. സന്തോഷകരമായ വനിതാ ദിന ആശംസകൾ എന്നുമാണ് സലിം കുമാർ എഴുതിയിരിക്കുന്നത്.

‘മേം ഹൂം മൂസ’ എന്ന ചിത്രമാണ് സലിം കുമാർ അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ‘അഡ്വ. മനോഹരൻ’ എന്ന കഥാപാത്രത്തെയാണ് സലിം കുമാർ അവതരിപ്പിച്ചത്. ചിത്രത്തിൽ സലിം കുമാറിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിൽ നായകൻ. ജിബു ജേക്കബ് സംവിധാനം ചെയ്‍ത ‘മേം ഹൂം മൂസ’ ഒരു സറ്റയർ കോമഡി സിനിമയായിരുന്നു.

സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി
ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്
ഈ ദിനം എന്റെ അമ്മയുടേതാണ് 🌹…. എന്റെ ഭാര്യയുടെയാണ് 🌹
Happy വിമൻസ് day