‘അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് രശ്മിക മന്ദാനയെ പുറത്താക്കി’; പ്രതികരണവുമായി നടി | Rashmika Mandanna removed from Pushpa Part 2 | What is the truth behind the viral news?


അല്ലു അര്‍ജുന്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പുഷ്പ: ദി റൈസ്. തെലുങ്കില്‍ നിന്ന് മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് കോടികളാണ് വാരിയത്. മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ വ്യത്യസ്തമായ ലുക്കില്‍ എത്തിയ ചിത്രം കൂടിയായിരുന്നു പുഷ്പ.

അല്ലു അര്‍ജുനും ഫഹദും കഴിഞ്ഞാല്‍ പിന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയാണ്. ‘നാഷണല്‍ ക്രഷ്’ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന രശ്മിക ശ്രീവള്ളി എന്ന കഥാപാത്രത്തെയാണ് പുഷ്പയില്‍ അവതരിപ്പിച്ചത്.

2016 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രശ്മിക കേവലം ആറ് വര്‍ഷം കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ചത്. നാല് ഇന്‍ഡസ്ട്രികളില്‍ സാന്നിധ്യം അറിയിച്ച രശ്മിക ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക്, കന്നഡ, തമിഴ് എന്നിവയ്ക്ക് പുറമെ ബോളിവുഡിലും രശ്മിക ഇതിനകം അരങ്ങേറി.


Also Read: ‘അവരെ എന്തിനാണ് ട്രാന്‍സ് വുമന്‍ എന്നും ട്രാന്‍സ് മെന്‍ എന്നും വിളിക്കുന്നത്? ലിംഗം ഉള്ളത് കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ കഴിയുമോ?’; പൊതുപരിപാടിയില്‍ ചോദ്യവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ


പുഷ്പ ഇറങ്ങിയത് മുതല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഏതൊരു അപ്‌ഡേറ്റും വാര്‍ത്തയും ആരാധകര്‍ ഏറ്റെടുക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ ശരിയായ വാര്‍ത്തകള്‍ മാത്രമായിരിക്കില്ല എന്ന പ്രശ്‌നവുമുണ്ട്.

അത്തരത്തില്‍ അടുത്തിടെയായി പ്രചരിച്ച വാര്‍ത്തയാണ് പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് രശ്മിക മന്ദാനയെ പുറത്താക്കി എന്നത്. വലിയ ഞെട്ടലോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത കേട്ടത്. പലര്‍ക്കും ഇത് വിശ്വിക്കാനായില്ല. നിരവധി പേര്‍ രശ്മികയെ ഒഴിവാക്കിയതിലുള്ള തങ്ങളുടെ വിഷമം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശ്രീവള്ളിയെ അവതരിപ്പിച്ച രശ്മികയെ ഒഴിവാക്കി എന്ന വാര്‍ത്ത ശരിയാണോ എന്ന സംശയം പ്രകടിപ്പിച്ചവരും നിരവധിയാണ്.

ഒടുവില്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് നടി രശ്മിക മന്ദാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക പുറത്താക്കല്‍ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചത്. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

‘അത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം തെറ്റാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍. ഷൂട്ടിങ് അടുത്ത മാസം തന്നെ തുടങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്. കൂടുതല്‍ മികച്ച ചിത്രമായിരിക്കും അത്. എനിക്കുള്ള അറിവ് പ്രകാരം ചിത്രത്തിന്റെ രണ്ടാം പകുതി മാസ്മരികമാണ്.’ -രശ്മിക മന്ദാന ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.


Don’t Miss: ‘റൂമേഴ്‌സിന്റെയും മ്ലേച്ഛതയുടെയും ലോകം, ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂ ഇഷ്ടമല്ല’; ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ് നടന്‍ സാബുമോന്‍


പുഷ്പ: ദി റൂള്‍ എന്ന് പേരിട്ട രണ്ടാം ഭാഗത്തില്‍ നിന്ന് രശ്മിക മന്ദാനയെ പുറത്താക്കി എന്നും പകരം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യാനായി അണിയറക്കാര്‍ സായി പല്ലവിയെ സമീപിച്ചുവെന്നുമാണ് പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ രശ്മിക നേരിട്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതോടെ എല്ലാ കിംവദന്തികള്‍ക്കും അവസാനമായിരിക്കുകയാണ്.

രശ്മിക നായികയായി എത്തിയ വിജയ് ചിത്രം വാരിസ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. പുഷ്പ: ദിറൂളിന് പുറമെ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടിയുള്ള ഹിന്ദി സ്‌പൈ ത്രില്ലര്‍ ചിത്രം മിഷന്‍ മഞ്ജു, ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം അനിമല്‍ എന്നിവയാണ് രശ്മികയുടെതായി പുറത്ത് വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

അല്ലു അര്‍ജുനെ മലയാളികളുടെ പ്രിയ താരമാക്കിയ ആര്യ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്യുന്നത്. ആര്യയ്ക്ക് പുറമെ ആര്യ 2, 100 ശതമാനം ലൗ തുടങ്ങി വേറേയും നിരവധി ചിത്രങ്ങള്‍ സുകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

English Summary: Actress Rashmika Mandanna reacts to the rumors saying she has been removed from Allu Arjun starrer Pushpa part 2, in an interview with Baradwaj Rangan for Galatta Plus youtube channel.