”പല സീനിലും പൃഥ്വിരാജ് എന്ന നടനെ കണ്ടില്ല, ഒരു കഥാപാത്രത്തിന് വേണ്ടി സ്വന്തം ശരീരം വികൃതമാക്കിയ നിങ്ങളുടെ അർപ്പണമാണ് ആ ചിത്രത്തിന്റെ പൂർണ്ണത”; വൈറലായി ഫേസ്ബുക്ക് കുറിപ്പ്| Prthviraj | Aadujeevitham| Facebook Post
ബെന്യാമിന്റെ ആട്ജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ആട്ജീവിതം. ഇന്നലെ തന്റെ പ്രൊഡക്ഷൻ പേജിലൂടെ നടൻ പൃഥ്വിരാജ് സിനിമയുടെ ട്രെയ്ലർ പുറത്ത് വിട്ടിരുന്നു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ ഈ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സജീവമാകുന്നത്.
ഇതിനിടെ പ്രിയപ്പെട്ട രാജുവേട്ടന് ഒരു കത്ത് എന്ന പേരിൽ സിനിമാ പാരഡേസോ ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഒരു കുറിപ്പ് ശ്രദ്ധനേടുകയാണ്. ആകാശ് എന്നയാളാണ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. ”സുകുമാരൻ എന്ന മഹാനടന്റെ പേരിൽ മാത്രമായി നിയോപൊട്ടിസം കൊണ്ട് മലയാള സിനിമയിൽ എത്തിയ ഒരു നടനാണ് താങ്കൾ. ഇങ്ങനെ കരുതിയ മലയാളി സങ്കൽപ്പങ്ങളെ ഇന്നലത്തെ ഒരൊറ്റ സിനിമ ട്രൈലെർ കൊണ്ട് നിങ്ങൾ പൊളിച്ചടുക്കി എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
ഇതിൽ സിനിമയ്ക്ക് പൃഥ്വിരാജ് എടുത്ത എഫേർട്ടിനെക്കുറിച്ചും പറയുന്നുണ്ട്. ട്രെയിലറിൽ പലയിടത്തും പൃഥ്വിരാജ് എന്ന നടനെ കണ്ടില്ല, നജീബ് എന്ന കഥാപാത്രത്തെ മാത്രമാണ് കണ്ടതെന്നാണ് അദ്ദേഹം പറയുന്നു. ആടുജീവിതം വായിച്ചപ്പോൾ ഉണ്ടായ അമ്പരമ്പ് ഇന്നലെ നിങ്ങളെ ആ ചിത്രത്തിൽ കണ്ടപ്പോൾ ഉണ്ടായി
ശെരിക്കും പല സീനിലും പ്രിത്വിരാജ് എന്ന നടനെ കണ്ടില്ല…. പകരം നജീബ് എന്ന മനുഷ്യൻ ആ മരുഭൂമിയിൽ അനുഭവിച്ച ആർക്കും വിശ്വസിക്കാൻ ആവാത്ത ജീവിതം നിങ്ങളുടെ ശരീത്തിൽ ഉണ്ടായിരുന്നു. ഒരു കഥാപാത്രത്തിനു വേണ്ടി സ്വന്തം ശരീരം വികൃതമാക്കിയ നിങ്ങളുടെ അർപ്പണമാണ് ആ ചിത്രത്തിന്റെ പൂർണത. സുകുമാരൻ എന്ന മഹാനടന്റെ മകൻ എന്ന വിലാസം നിങ്ങൾക് കിട്ടിയ ലോട്ടറി ആണെന് കരുതിയ ഞങ്ങൾക് ഇതിലും വലിയ സമ്മാനം ഒന്നും ഇനി കിട്ടാൻ ഇല്ല. ഞങ്ങളും സ്വപനം കാണുകയാണ്നിങ്ങളിലൂടെ, നിങ്ങളുടെ സിനിമയിലൂടെ, ഒരു അക്കാദമി അവാർഡ്”- ആകാശ് എഴുതുന്നു.
അതേസമയം ഇന്നലെ ട്രെയ്ലർ പുറത്തിറക്കിയതിന് പിന്നാലെ വിശദീകരണവുമായി നടൻ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഫെസ്റ്റിവലിന് അയയ്ക്കാനുള്ള ട്രെയ്ലർ ആണ് നിങ്ങൾ കണ്ടത്. സിനിമയിൽ താൻ ഇതിനും മെലിഞ്ഞ അവസ്ഥയിലാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, താൻ ഒരിക്കലും ഇനി സ്വന്തം ശരീരത്തോട് ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം വർഷങ്ങളുടെ പരിശ്രമങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ആട്ജീവിതം അതിൻറെ അവസാന പണിപ്പുരയിലാണ്. ചിത്രം ഈ വർഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. മലയാള സിനിമയിൽ സമാനതകളില്ലാത്ത ഒരു ഏടാണ് ആടുജീവിതം എന്ന പ്രോജക്റ്റിൻറെ ഇതുവരെയുള്ള നാൾവഴി. തൻറെ ഡ്രീം പ്രോജക്റ്റിൻറെ ആകെ ചിത്രീകരണത്തിനായി സംവിധായകൻ ബ്ലെസിക്ക് വേണ്ടിവന്നത് 160നു മുകളിൽ ദിവസങ്ങളാണ്. നാലര വർഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്.