“അവൻ ഏത് വഴിക്ക് എങ്ങോട്ട് പോകുമെന്ന് നമ്മൾ അറിയണ്ടേ, ഈശ്വരാ”.., പൃഥ്വിയെ പിന്തുടർന്ന് മല്ലിക സുകുമാരൻ|Prthviraj| Mallika Sukumaran


മലയാളസിനിമയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന മുതിർന്ന താരമാണ് നടി മല്ലിക സുകുമാരൻ. നടൻമാരായ ഇന്ദ്രജിത്തിന്റെയുംപൃഥ്വിരാജിന്റെയും അമ്മകൂടിയായ മല്ലിക ഇപ്പോൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കെജിഎഫ് 3യിൽ പൃഥ്വി ഏറെ വ്യത്യസ്തമായൊരു ലുക്കിലാണ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു.

ചിത്രത്തെക്കുറിച്ചുംപൃഥ്വിയുടെ ലുക്കിനെക്കുറിച്ചുമെല്ലാം ചോദിച്ചപ്പോൾ ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളെക്കുറിച്ച് മൊത്തം വാചാലയാവുകയാണ് മല്ലിക. ഇത് കേട്ട് മക്കളുടെ സിനിമാസെറ്റിലെ വിശേഷങ്ങളെല്ലാം അറിയുന്നുണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് അവർ ഏത് വഴിക്ക് എങ്ങോട്ട് പോകുമെന്ന് നമ്മൾ അറിയേണ്ടേ, എന്നായിരുന്നു മല്ലികയുടെ മറുപടി.

എമ്പുരാനിൽ ഫാമിലി മൊത്തം അഭിനയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താരം ചിരിക്കുകയാണ് ചെയ്തത്. മാത്രമല്ല, ബ്രോ ഡാഡിയിൽ അഭിനയിക്കാനുണ്ടായ സാഹചര്യവും മോഹൻലാലുമായുള്ള വ്യക്തിബന്ധവുമെല്ലാം തുറന്ന് പറയുകയും ചെയ്തു. എമ്പുരാന്റെ കഥയെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടോയെന്ന് ചോദിച്ചപ്പോൾ തന്റെ മക്കൾ അഭിനയിക്കുന്ന സിനിമയെക്കുറിച്ച് മുഴുവനായും പറയാറില്ല എന്ന രീതിയിലായിരുന്നു താരത്തിന്റെ മറുപടി.

തന്റെ സിനിമാ താൽപര്യങ്ങൾക്ക് വിപരീതമായാണ് മക്കളുടെ കാഴ്ച്ചപ്പാടെന്നും മല്ലിക വ്യക്തമാക്കി. തനിക്ക് ഇഷ്ടപ്പെട്ട സ്ക്രിപ്റ്റ് മക്കൾക്ക് വളരെ മോശമായും അവർക്ക് ഇഷ്ടപ്പെട്ടത് തനിക്ക് മോശമായുമാണ് തോന്നാറുള്ളത് എന്നാണ് താരം പറയുന്നത്.

പൃഥ്വിയുടെ പുതിയ ചിത്രം ആടുജീവിതത്തെക്കുറിച്ചും മല്ലിക സംസാരിച്ചു. അതിൽ പൃഥ്വിയുടെ മേക്കോവർ കണ്ട് കരഞ്ഞുപോയെന്നാണ് മല്ലിക പറഞ്ഞത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിൻറെ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരിൽ സിനിമയാക്കുന്നത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരീരത്തിലും രൂപത്തിലും വൻ മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്.

സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം എന്നും ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആടുജീവിതത്തിന്റെ ഷൂട്ടിം​ഗ് അവസാനിപ്പിച്ചിരുന്നു. നാലര വർഷം കൊണ്ടാണ് ബ്ലെസിയും സംഘവും സിനിമ പൂർത്തിയാക്കിയത്.

2018 ഫെബ്രുവരിയിൽ ആണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേ വർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോർദാനിൽ ചിത്രീകരണം നടന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അന്തർദേശീയ വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാർച്ച് 16ന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ജോർദ്ദാനിൽ പ്രഖ്യാപിക്കപ്പെട്ട കർഫ്യൂ ഒരിക്കൽക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും
2022 ഏപ്രിൽ 14ന് പുനരാരംഭിക്കുക ആയിരുന്നു.