”ആട് ജീവിതത്തിന് വേണ്ടി ചെയ്തതൊന്നും ഇനി ഞാൻ ഞാൻ ചെയ്യില്ല, ടോർച്ചറിങ് ആണത്”; ഒരിക്കൽ കൂടി അതിലൂടെ കടന്ന് പോകാൻ കഴിയില്ലെന്ന് പൃഥ്വിരാജ്| Prthviraj | Aadujeevitham


ആട് ജീവിതം സിനിമയ്ക്ക് വേണ്ടി താൻ ശരീരത്തിനോട് ചെയ്ത കാര്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് നടൻ പൃഥ്വിരാജ്. ഒരിക്കൽ കൂടെ അതേ അവസ്ഥയിൽ കൂടി കടന്ന് പോകാൻ കഴിയില്ലെന്നാണ് താരം പറയുന്നത്. അത് ഫിറ്റ്നസ് അല്ല, ശരീരത്തെ ടോർച്ചർ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭമുഖത്തിലാണ് താരം മനസ് തുറന്നത്.

”ആട് ജീവിതത്തിൽ ഞാൻ ചെയ്തത് ഫിറ്റ്നസ് അല്ല. അത് യഥാർത്ഥത്തിൽ ശരീരത്തിനോട് ചെയ്യുന്ന ടോർച്ചർ ആയിരുന്നു. ഒരിക്കലും ചെയ്യില്ല എന്ന് പറഞ്ഞാൽ ചെയ്യില്ല. ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും അങ്ങനെ ചെയ്യില്ല. ആട് ജീവിതം സിനിമ കമിറ്റ് ചെയ്തു. ഇങ്ങനെ ഒരു എഫേർട്ട് എന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകണം എന്ന ബോധവും ഉണ്ടായിരുന്നു, അതുകൊണ്ട് ചെയ്തു.

ഇനി ഞാൻ ചെയ്യില്ല. കാരണം എന്റെ ശരീരം രണ്ടാമത് ഒരിക്കൽ കൂടി അത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്ന് പോകാൻ ഞാൻ അനുവദിക്കില്ല. ആട്ജീവിത്തിലെ ട്രാൻഫോർമേഷൻ നിങ്ങളാരും കണ്ടിട്ടില്ല. ഏറ്റവും മെലിഞ്ഞുണങ്ങിയ അവസ്ഥയിലുള്ള സീനുകളും ഫോട്ടോകളും ഭീകരമാണ്. ഷൂട്ടിങ് രണ്ട് മാസത്തേക്ക് നിന്ന് പോയപ്പോൾ ഞാൻ ഭക്ഷണമെല്ലാം കഴിക്കാൻ തുടങ്ങി. അതിന് ശേഷം രണ്ടര മാസം എത്തിയ അവസ്ഥയാണത്. സിനിമ കാണുമ്പോൾ നിങ്ങൾക്കത് മനസിലാവും”- അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആട് ജീവിതത്തിന്റെ ട്രെയിലർ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രെയിലർ ചോർന്നു എന്നായിരുന്നു അതിനൊപ്പം പ്രചരിച്ച വാർത്തകൾ. മണിക്കൂറുകൾക്കം പൃഥ്വിരാജ് തന്റെ പ്രൊഡക്ഷൻ പേജിലൂടെ ഇതേ ട്രെയിലർ പുറത്ത് വിടുകയും ചെയ്തു. ഫെസ്റ്റിവലുകൾക്ക് വേണ്ടി ചിത്രീകരിച്ച ട്രെയ്ലർ ആണിത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലർ ഓൺലൈനിൽ എത്തിയിരുന്നു. അതിനാൽ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂർത്തിയായിട്ടില്ല ജോലികൾ പുരോഗമിക്കുകയാണ്) ട്രെയിലർ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റ്വെലുകൾക്ക് മാത്രമായുള്ളതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു- ഇങങനെയായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം ബെന്യാമിന്റെ പ്രശസ്തമായ കഥയുടെ അടിസ്ഥാനത്തിൽ ബ്ലസി സംവിധാനം ചെയ്യുന്ന ആട്ജീവിതം വർഷങ്ങളുടെ പരിശ്രമങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ചിത്രം അതിൻറെ അവസാന പണിപ്പുരയിലാണ്. ചിത്രം ഈ വർഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. മലയാള സിനിമയിൽ സമാനതകളില്ലാത്ത ഒരു ഏടാണ് ആടുജീവിതം എന്ന പ്രോജക്റ്റിൻറെ ഇതുവരെയുള്ള നാൾവഴി. തൻറെ ഡ്രീം പ്രോജക്റ്റിൻറെ ആകെ ചിത്രീകരണത്തിനായി സംവിധായകൻ ബ്ലെസിക്ക് വേണ്ടിവന്നത് 160നു മുകളിൽ ദിവസങ്ങളാണ്. നാലര വർഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്.

2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിൻറെ തുടക്കം. അതേ വർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോർദാനിൽ ചിത്രീകരണം നടന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അന്തർദേശീയ വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാർച്ച് 16ന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു.