”വ്‌ളോഗറാകണം എന്ന ആഗ്രഹം മനസില്‍ പാകിയത് ഇന്നാണ്; എന്റെ ഇന്‍ട്രോ ഈ ഡയലോഗ് ആയിരിക്കും” പേര്‍ളി മാണിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി | Suresh Gopi
ഒരുകാലത്ത് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമായിരുന്നു സുരേഷ് ഗോപി. ഇന്ന് സിനിമയേക്കാള്‍ ഉപരി രാഷ്ട്രീയത്തില്‍ സജീവമാണ് അദ്ദേഹം. എന്നാല്‍ ഈ രണ്ട് വേഷത്തിന് പുറമേ വ്‌ളോഗര്‍ എന്ന വേഷം കൂടി അദ്ദേഹം അണിഞ്ഞാലോ? ആ വ്‌ളോഗ് എങ്ങനെയുള്ളതായിരിക്കും? ഈ സംശയം ചോദിച്ചത് മറ്റാരുമല്ല, നടിയും അവതാരകയും യൂട്യൂബറുമായ പേര്‍ളി മാണിയും അവതാരകനായ കാര്‍ത്തിക് സൂര്യയുമാണ്.
സുരേഷ് ഗോപി ഒരു വ്‌ളോഗ് തുടങ്ങുകയാണെങ്കില്‍ എങ്ങനെയുള്ളതായിരിക്കും അതെന്നായിരുന്നു കാര്‍ത്തിക് സൂര്യയുടെ ചോദ്യം. ഇതിന് അല്പം നീണ്ട മറുപടിയാണ് സുരേഷ് ഗോപി നല്‍കുന്നത്. ”ഒരുവര്‍ഷക്കാലമായി വ്‌ളോഗുകള്‍ കാണാറുണ്ട്. അതിനെ വളരെ സീരിയസ് ആയാണ് കാണുന്നുണ്ട്. അതേസമയം തന്നെ ഫണ്‍ എലമെന്റുകള്‍ ആസ്വദിക്കാറുമുണ്ട്. പലപ്പോഴും അതെന്റെ ചിന്താവിഷയമായി മാറാറുണ്ട്. ഭാസിചേട്ടന്റെയും എസ്.ബി പിള്ളയുടെയും ഒക്കെ കോമഡിയുടെ കാലത്ത് എല്ലാം ചിന്തിക്കാനുള്ള വകയായിരുന്നു. ചിരിപ്പിച്ച് അവസാനിപ്പിക്കാനുള്ളതായിരുന്നില്ല. ആ കാലഘട്ടം നമുക്ക് അവസാനിച്ചുവെന്ന് പറയാനാവില്ല. ഒരു വ്‌ളോഗറാകണം എന്ന ആഗ്രഹം സത്യത്തില്‍ എന്റെ മനസില്‍ പാകിയത് ഇന്നാണ്. അതുകൊണ്ട് വിഷയം എന്തായിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. എനിക്ക് വിഷയം തെരഞ്ഞെടുക്കുന്നതിന് ഒരു പഞ്ഞവുമില്ല. ഒരുപാട് കാര്യമുണ്ട്. അതുകൊണ്ടുതന്നെ അതില്‍ ഏക് പിക്ക് ചെയ്യണമെന്ന വലിയ കണ്‍ഫ്യൂഷനുണ്ട്.”
” കാര്‍ത്തിക് ഹലോ ഗൈസ് എന്ന് പറയുന്നത് പോലെ ഒരു വ്‌ളോഗ് തുടങ്ങുമ്പോള്‍ സുരേഷേട്ടന്‍ എങ്ങനെയായിരിക്കും ഇന്‍ട്രോ തുടങ്ങുക” എന്നായിരുന്നു പേര്‍ളിയുടെ ചോദ്യം.
”എനിക്കറിയത്തില്ല, അങ്ങനെ പെട്ടെന്നങ്ങ് പറയാന്‍ പറ്റില്ല.” എന്നായിരുന്നു സുരേഷ് ഗോപി മറുപടി.
ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് പേര്‍ളി പിന്നീട് സംസാരിച്ചത്. ” ‘ഫാ പുല്ലേ’ അങ്ങനെ പറഞ്ഞ് തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാവരും മിണ്ടാതിരുന്ന് എപ്പിസോഡ് മുഴുവന്‍ കാണും. ഓര്‍മ്മയുണ്ടോ ഈ മുഖം എന്നും പറയാം” എന്നാല്‍ ഇതൊക്കെ പറയാം എന്നാല്‍ അതിനേക്കാള്‍ നല്ലത് ‘ജസ്റ്റ് റിമമ്പര്‍ ദാറ്റ്’ എന്നാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.