”മോഹൻലാൽ കഴിവില്ലാത്ത ഒരു മനുഷ്യൻ ആണെങ്കിൽ ഈ നിലയിൽ നിൽക്കോ?, എല്ലാവർക്കും അപ് ആൻഡ് ഡൗൺസ് ഉണ്ടാകും”; മനസ് തുറന്ന് നടൻ നാസർ ലത്തീഫ്| Nazar Latheef| Mohanlal| Mammootty


മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിക്കുകയാണ് നടൻ നാസർ ലത്തീഫ്. താൻ അതിനോട് ഒരു തരത്തിലും യോജിക്കില്ല എന്നും ഇന്ത്യൻ ഇൻഡസ്ട്രി കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാനടനാണ് മോഹൻലാൽ എന്നുമാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”ഞാൻ ഒരു തരത്തിലും അതിനോട് യോജിക്കില്ല. കാരണം ലാൽ ഒരു മഹാനടനാണ്. ഇന്ത്യൻ ഇൻഡസ്ട്രി കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാനടനാണ് മോഹൻലാൽ. മോഹൻലാലും മമ്മൂട്ടിയും ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇന്ത്യയിലെ ഏതൊരു നടനും ചെയ്തട്ടില്ല, ചെയ്യാൻ കഴിയില്ല. അവരുടെ റേഞ്ച് ഒന്ന് വേറെ തന്നെയാണ്.

ലാലൊക്കെ കഴിവില്ലാത്ത ഒരു മനുഷ്യൻ ആണെങ്കിൽ ഇന്ന് ഈ നിലയിൽ നിൽക്കുമോ. ഇന്നും അങ്ങേർ സൂപ്പർസ്റ്റാർ തന്നെയാണ്. പിന്നെ ഒരു സിനിമ, രണ്ട് സിനിമ, മൂന്ന് സിനിമ അങ്ങോട്ടും ഇങ്ങോട്ടും ആയി. അതൊക്കെ ഒരു അപ് ആൻഡ് ഡൗൺസ് എല്ലാവർക്കുമുള്ളതല്ലേ. ലാലിന്റെ രണ്ട് സിനിമ പൊളിഞ്ഞ് കാണും. മൂന്നാമത്തെ സിനിമ സൂപ്പർഹിറ്റ് ആകും.

ദൃശ്യമെല്ലാം അദ്ദേഹം ചെയ്ത സിനിമ തന്നെയല്ലേ, അതെല്ലാം സൂപ്പർ സൂപ്പർ ഹിറ്റുകൾ അല്ലേ. എത്ര സിനിമകൾ.. എടുത്തു നോക്കിയാൽ ഒരു പാഠപുസ്തകം തന്നെയാണ് ലാൽ എന്ന് പറയുന്നയാൾ. മോഹൻലാലും മമ്മൂട്ടിയും ഞങ്ങളെപ്പോലുള്ള മറ്റുള്ള നടൻമാർക്ക് ഒരു പാഠപുസ്തകമാണ്. സിനിമാ മേഖലയ്ക്ക് തന്നെ മാതൃകയാക്കാം. ചരിത്രത്തിന്റെ ഭാ​ഗമാണവർ”- അദ്ദേഹം വ്യക്തമാക്കി.

സംവിധായകനും നടനുമായ നാസർ ലത്തീഫ് 2017ലാണ് ആദ്യമായി അഭിനയിക്കുന്നത്. ചേരി, അടിക്കുറിപ്പ്, ഫുക്രി, രാമലീല, പ്രെയ്‌സ് ദി ലോർഡ്, 9, ഉയരെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. കൃഷ് കൈമൾ സംവിധാനം ചെയ്ത ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്.