”മാളവിക മോഹനന്‍, അവര് ഡാന്‍സ് ചെയ്യോ, ഇല്ലെങ്കില്‍ ഞാന്‍ പഠിപ്പിക്കാം” മനസിലെ ആഗ്രഹം തുറന്നുപറഞ്ഞ് നാസിഫ് അപ്പു | Nasif Appu |


ക്രിസ്റ്റിയിലെ നായിക മാളവിക മോഹനനൊപ്പം നൃത്തം ചെയ്യാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് റിയാലിറ്റി ഷോ താരവും ഡാന്‍സറുമായ നാസിഫ് അപ്പു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാളുകളായി കാത്തിരിക്കുന്ന ഒരു സ്വപ്‌നവേദിയില്‍ നൃത്തം ചെയ്യാന്‍ അവസരം കിട്ടി. കൂടെ കളിക്കാന്‍ ഒരു പെയര്‍ വേണം. ആ സ്റ്റേജില്‍ പെയറായി ആരെ വിളിക്കും എന്നായിരുന്നു ചോദ്യം.

”അതൊരു മത്സരമാണെങ്കില്‍ ഒരു പ്രഫഷണല്‍ ഡാന്‍സറെ മാത്രമേ തെരഞ്ഞെടുക്കൂ. ഡി ഫോര്‍ ഡാന്‍സിലെ വിഷ്ണുവിനെയായിരിക്കും തെരഞ്ഞെടുക്കുക. വിഷ്ണുവുമായിട്ട് ഡാന്‍സ് ചെയ്യണമെന്ന് എനിക്ക് ഒരുപാട് നാളായുള്ള ആഗ്രഹമാണ്. ഓണ്‍ സ്‌ക്രീനില്‍ ഇതുവരെ ഞങ്ങള്‍ ഒരുമിച്ച് ഡാന്‍സ് ചെയ്തിട്ടില്ല.” നാസിഫ് പറയുന്നു.

മത്സരം അല്ലാതെ വലിയൊരു ഓഡിയന്‍സിന് മുമ്പില്‍ അവതരിപ്പിക്കുന്ന പരിപാടിയാണെങ്കില്‍ ക്രിസ്റ്റി എന്ന സിനിമയിലെ മാളവിക മോഹനന്‍ എന്ന നടിയെ തെരഞ്ഞെടുക്കുമെന്നും നാസിഫ് പറഞ്ഞു. ‘അവര്‍ ഡാന്‍സ് ചെയ്യുമോ, ഇല്ലെങ്കില്‍ ഞാന്‍ ഡാന്‍സ് പഠിപ്പിക്കും.”

ദുബൈയില്‍ ഒരു പരിപാടിയ്ക്കുവേണ്ടി പോയ വേളയിലാണ് മാളവികയില്‍ ഡാന്‍സറെ കണ്ടതെന്നും നാസിഫ് പറയുന്നു. ” ദുബൈയില്‍ ഗ്ലോബല്‍ വില്ലേജില്‍ ഒരു ഷോയുണ്ടായിരുന്നു. അതില്‍ ഞാന്‍ പെര്‍ഫോം ചെയ്യാന്‍ പോയിട്ടുണ്ടായിരുന്നു. അപ്പോള്‍ എന്റെ റൂമിന്റെ തൊട്ടപ്പുറത്തായിരുന്നു ഇവരുടെ റൂം. അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ കാണുന്നുണ്ട്. അപ്പോള്‍ മനസില്‍ ഒരാഗ്രഹം അവരോടൊപ്പം പെര്‍ഫോം ചെയ്യാന്‍”

അവരെക്കാണാന്‍ നല്ല ഭംഗിയാണെന്നും നാസിഫ് പറഞ്ഞു. ഇതിന്റെ പേരില്‍ ട്രോള്‍ കിട്ടുന്നതില്‍ യാതൊരു കുഴപ്പവുമില്ല. നമ്മള്‍ ഒരാളുടെ ഭംഗിയെ കാണുന്നതും അത് തുറന്നുപറയുന്നതും നല്ല കാര്യമല്ലേയെന്നും അദ്ദേഹം പറഞ്ഞു.