”ഐ ലവ് യൂ മോളു… ഉമ്മാ ഉമ്മാ ഉമ്മാ..” ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച ‘കെയറിങ് അമ്മാവന്റെ’ പ്രൊഫൈല്‍ നോക്കിയപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടി നമിത പ്രമോദ്


ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായിട്ടാണ് നമിത അഭിനയത്തിലേക്ക് എത്തുന്നത്. പരമ്പരകളിലൂടെ ജനപ്രീയായി മാറിയ നമിത പിന്നാലെ സിനിമയിലെത്തുകയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ മുന്‍നിര നായിക നടിയായി മാറാന്‍ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നമിത ഇപ്പോള്‍.

മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത പ്രണയത്തെ കുറിച്ച് പറയുന്നത്. ഷൂട്ടിംഗ് ലോക്കേഷനിലെയും സോഷ്യല്‍ മീഡിയയിലെയും അനുഭവങ്ങള്‍ താരം വിവരിക്കുന്നുണ്ട്. പ്ലസ് ടു കാലഘട്ടത്തില്‍ കിട്ടിയ ലവ് ലെറ്റര്‍ അച്ഛനെ ഏല്‍പ്പിച്ചതടക്കമുള്ള രസകരമായ അനുഭവങ്ങളാണ് താരം പങ്കുവെക്കുന്നത്.

ഒരു സിനിമ സെറ്റില്‍ വെച്ച് ലെറ്ററിനൊപ്പം റോസും റിംഗും ഡയറിമില്‍ക്കുമൊക്കെ തന്നിരുന്നു. കാരവാന്റെ ഡ്രൈവറാണ് ഒരാള്‍ കൊടുത്തയച്ച കത്ത് തന്നെ ഏല്‍പ്പിച്ചത്. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്തായിരുന്നു സംഭവം. അച്ഛാ ഇയാള്‍ എനിക്ക് പ്രേമലേഖനം തന്നെന്ന് പറഞ്ഞ് ഞാനത് നേരെ അച്ഛനെ ഏല്‍പ്പിച്ചു. എന്നാല്‍ അവന്‍ കടയില്‍ പോയി ഭാവി അമ്മായി അച്ഛന് ഷര്‍ട്ടും മുണ്ടൊക്കെ കൊണ്ടു വന്നിരുന്നു. അയാള്‍ സ്ഥിരം സ്‌റ്റോക്കിങായിരുന്നു. മോനെ ഇതൊന്നും നടക്കില്ലെന്നും നന്നായി പഠിച്ച് നല്ല രീതിയില്‍ ആവണമെന്നെല്ലാമുള്ള സ്ഥിരം ക്ലീഷേ അച്ഛന്‍ അവനോട് പറഞ്ഞു.

പക്ഷേ എന്തേലും പോസിറ്റീവ് റസ്‌പോണ്‍സ് ഉണ്ടോയെന്നറിയാന്‍ കൂടെയുള്ള സ്റ്റാഫിനെ ഡെയ്ലി അയാള്‍ വിളിക്കുമായിരുന്നു. എനിക്കും മെയില്‍ ഒക്കെ അയച്ചിരുന്നു. ഇത് ഇന്നായിരുന്നെങ്കില്‍ സന്തോഷിച്ചേനെ. ഇനി ഇഷ്ടമുള്ള ആരെ വേണമെങ്കിലും നോക്കിക്കോ എന്ന് വീട്ടുകാര്‍ പറഞ്ഞതുമുതല്‍ ദാരിദ്ര്യമാണ് – നമിത പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ പലതരത്തിലുള്ള മെസേജുകളാണ് വരുന്നത്. ഐ ലവ് യൂ മോളു… ഉമ്മാ ഉമ്മാ ഉമ്മാ.. എന്നൊക്കെയാണ് അമ്പത് വയസുള്ള ചേട്ടന്മാര്‍ അയക്കുക. ഫോട്ടോയ്ക്ക് താഴെ കമന്റായി യൂ ആര്‍ മൈ ഡ്രീം ഗേള്‍, മൈ സോള്‍, ഐ ലവ് യു മോളു ഉമ്മാ ഉമ്മാ.. ഉമ്മാ.. എന്നൊക്കെയാണ് ഇടാറ്. കോമഡിയെന്തെന്നാല്‍ അവരുടെ പ്രോഫൈല്‍ എടുത്ത് നോക്കിയപ്പോള്‍ ചേട്ടന്‍ കൊച്ചുമക്കള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് അക്കൗണ്ടിലുള്ളത്. അമ്പത് വയസ് കഴിഞ്ഞ കെയറിം?ഗ് അമ്മാവന്മാരാണ് ഇവര്- നമിത പറഞ്ഞു.