‘എനിക്ക് 21 വയസായി, ഇഷ്ടമുള്ള വസ്ത്രം ധരിക്കും, നാട്ടുകാര്‍ എന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല എന്റെ കുടുംബം പഠിപ്പിച്ചത്’; നടി എസ്തര്‍ അനിൽ പറയുന്നു


ദൃശ്യം എന്ന ഒരു സിനിമ മതി എസ്തര്‍ എന്ന താരത്തെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഫാമിലി ത്രില്ലര്‍ ചിത്രം ദൃശ്യത്തിലൂടെയും അതിന്റെ മറ്റ് ഭാഷകളിലെ റീമേക്കുകളിലൂടെയുമാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്.

ബാലതാരമായി എത്തി പിന്നീട് യുവതാരമായ എസ്തര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടുകളും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. എന്നാല്‍ പലരും എസ്തറിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നതും കാണാം.

 

എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയാണ് താരം തന്റെ കരിയറില്‍ മുന്നോട്ട് പോകുന്നത്. എങ്കിലും ഇത്തരം മോശം കമന്റുകള്‍ക്കെതിരെ എസ്തര്‍ ഒരിക്കല്‍ പ്രതികരിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് എസ്തര്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ചത്.

തനിക്ക് ഇപ്പോള്‍ 21 വയസായെന്നും ഇഷ്ടമുള്ള വസ്ത്രം താന്‍ ധരിക്കുമെന്നാണ് എസ്തര്‍ പറയുന്നത്. തന്റെ കുടുംബം പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ തന്നെ പഠിപ്പിച്ചത്.

‘കുടുംബം എനിക്ക് ഒരു പ്രഷറും തന്നിട്ടില്ല. മോശം ചോദ്യങ്ങള്‍ അവഗണിക്കാറാണ് പതിവ്. കമന്റുകള്‍ കണ്ട് വിഷമിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ -എസ്തര്‍ പറഞ്ഞു.ബി.എ എക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ എസ്തര്‍ അനില്‍ ഇനി തുടര്‍ന്ന് പഠിക്കണോ അതോ സിനിമാ അഭിനയം തുടരണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.