”ചിത്രച്ചേച്ചിയെ അത് പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് ചില പരിമിതികളുണ്ടായിരുന്നു” മാലേയം മാറോടലിഞ്ഞു.. ചിത്രയെക്കൊണ്ട് പാടിച്ചപ്പോഴുളള രസകരമായ അനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ ശരത്
മലയാളികള്‍ക്ക് എന്നും ഓര്‍ക്കാവുന്ന ഒരുപിടി മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. ”ശ്രീരാഗമോ പാടും”, ”മാലേയം മാറോടലിഞ്ഞു..” തുടങ്ങിയ പാട്ടുകള്‍ ഒട്ടുമിക്ക മലയാളികളുടെയും പേഴ്‌സണല്‍ ഫേവറിറ്റുകളാണ്.
തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലെ ”മാലേയം മാറോടലിഞ്ഞു..” എന്ന ഗാനം പാടിയത് മലയാളത്തിന്റെ വാനമ്പാടി ചിത്രയാണ്. ഈ ഗാനം ചിത്രയെക്കൊണ്ട് പാടിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ശരത്.
ഭക്തിഗാനമാണ് എന്ന് തെറ്റിദ്ധരിച്ചാണ് ചിത്ര ആദ്യം ഈ പാട്ടുപാടിയതെന്നാണ് ശരത് പറയുന്നത്. കാമം തുളുമ്പുന്ന രീതിയില്‍ പാടേണ്ട ഒരുപാട്ടാണെന്ന് ചിത്രയെ പറഞ്ഞുമനസിലാക്കാന്‍ താന്‍ ഏറെ പണിപ്പെട്ടെന്നാണ് അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ശരത്തിന്റെ വാക്കുകളിലൂടെ: ”ചേച്ചിയെ ഇതൊന്ന് പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അവരെന്റെ സ്വന്തം ചേച്ചിയെപ്പോലെയാണ്. ഇതൊരു ഇറോട്ടിക് പാട്ടാണ് എന്ന് ചിത്രചേച്ചിയോട് പറയാന്‍ എനിക്ക് കുറേ പരിമിതികളുണ്ട്. അങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് പെട്ടെന്ന് കത്തുകയുമില്ല. ഒരു കമ്പോസറുടെ പാട്ടുകാരിയാണ് ചിത്രച്ചേച്ചി. എനിക്കറിയാം അവരെക്കൊണ്ട് എനിക്ക് പാടിക്കാന്‍ പറ്റുമെന്ന്. ”
” മാലേയം എന്ന് പറഞ്ഞാല്‍ ഗുരുവായൂരപ്പന് ചാര്‍ത്താനുള്ള എന്തോ ആണെന്നപോലെയായിരുന്നു ചേച്ചി.. അവസാനം ചന്ദനത്തിരിയും വിളക്കുമൊക്കെ കത്തിച്ചുവെച്ച് ഇരിക്കുകയാണ് മാലേയം പാടാന്‍. ഞാന്‍ പറഞ്ഞു, ചേച്ചി ഇതൊന്നുമല്ല, മസിലാ ചേച്ചി. അവസാനം അതിന്റെ വരികള്‍ വായിച്ചുകൊടുത്തു, അതില്‍ പച്ചയായി തന്നെ എഴുതിയിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരി എന്തൊക്കെ പറഞ്ഞിട്ടും അവര്‍ക്ക് മനസിലാവുന്നില്ല. അവസാനം ഞാന്‍ തന്നെ പാടിക്കൊടുത്തു, അപ്പോള്‍ പറയുകയാണ് ശരത്തേ ദൈവംകോപം കിട്ടുമെന്ന്. മുഴുവന്‍ പാടിക്കൊടുത്ത് അതുപോലെ അനുകരിച്ച് പാടാന്‍ ചിത്രയോട് ആവശ്യപ്പെടുകയാണ് ഒടുക്കം ചെയ്തത്. പിന്നീടാണ് ചിത്രയ്ക്ക് ആ പാട്ടിന്റെ അര്‍ത്ഥം മനസിലായത്.” ശരത് പറയുന്നു.
Summary: music director sarath reveals his experiene while composing maleyam song